ലോട്ടറി അടിച്ചത് 1765 കോടി; പക്ഷേ, ഒരു ചില്ലിക്കാശ് കിട്ടില്ല; ദമ്പതികള്‍ കണ്ട സ്വപ്‌നങ്ങള്‍ വെറുതെയായി
ശരിക്കും ഇവര്‍ക്ക് സംഭവിച്ച ഈ കാര്യം കേട്ടാല്‍ ആരായാലും ഒന്ന് സങ്കടപ്പെട്ടുപോകും....

എപ്പോഴെങ്കെിലും ഭാഗ്യം നമ്മളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ലോട്ടറി എടുക്കുന്നത്. അങ്ങനെ നമ്മളെ ഭാഗ്യം തേടിയെത്തിയാലുള്ള സന്തോഷം ചില്ലറയായിരിക്കില്ല. എന്നാല്‍ കോടിക്കണക്കിന് രൂപ നമുക്ക് ലോട്ടറിയായി അടിച്ചിട്ടും ഒരു ചില്ലിക്കാശ് പോലും നമുക്ക് എടുക്കാന്‍ സാധിച്ചില്ലെങ്കിലോ, ആ സങ്കടം ഒരുകാലത്തും നമ്മളെ വിട്ടുപോകില്ല. റേച്ചല്‍ കെന്നഡി, ലിയാം മക്രോഹാന്‍ എന്നീ ദമ്പതികളാണ് ആ ഹതഭാഗ്യര്‍. ശരിക്കും ഇവര്‍ക്ക് സംഭവിച്ച ഈ കാര്യം കേട്ടാല്‍ ആരായാലും ഒന്ന് സങ്കടപ്പെട്ടുപോകും....

ഭാഗ്യവാശാല്‍ ഇവര്‍ എടുത്ത ടിക്കറ്റിന്
ഏറെ പ്രതീക്ഷയോടെയാണ് റേച്ചലും ലിയാമും യൂറോ മില്യണ്‍സിന്റെ ലോട്ടറി എടുത്തത്. ഭാഗ്യവാശാല്‍ ഇവര്‍ എടുത്ത ടിക്കറ്റിന് 1765 കോടി രൂപയുടെ സമ്മാനം അടിച്ചു. അവര്‍ എടുത്ത ഭാഗ്യ നമ്പര്‍ ശരിക്കും ഭാഗ്യം തെളിയിക്കുകയായിരുന്നു. ഈ വാര്‍ത്ത കേട്ടതോടെ ദമ്പതികള്‍ക്ക് അടങ്ങാത്ത സന്തോഷമാണ് ഉണ്ടായത്.

വിശ്വസിക്കാന്‍ സാധിച്ചില്ല
യൂറോ മില്യണിന്റെ ആപ്പ് എടുത്തു നോക്കിയപ്പോഴാണ് തങ്ങള്‍ക്കാണ് ലോട്ടറി അടിച്ചതെന്ന കാര്യം അറിഞ്ഞത്. ആദ്യം തങ്ങള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ ഞാന്‍ എന്റെ ബോയ്്ഫ്രണ്ടിനെയും അമ്മയെയും വിവരം വിളിച്ചറിയിച്ചു. അവരോട് റൂമിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ആദ്യം കേട്ടപ്പോള്‍ അവര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് റേച്ചര്‍ പറയുന്നു.

ഒരുപാട് സ്വപ്‌നങ്ങളായിരുന്നു
സമ്മാനം അടിച്ചതോടെ ഒരുപാട് സ്വപ്‌നങ്ങളായിരുന്നു ഇവര്‍ നെയ്തുകൂട്ടിയത്. എന്നാല്‍ ഇതൊക്കെ ഒരു നിമിഷം കൊണ്ടാണ് ചീട്ടുകൊട്ടാരം തകര്‍ന്ന് വീഴുന്നതോടെ തകര്‍ന്നത്. കാരണം ലോട്ടറി അടിച്ച 1765 കോടി രൂപയുടെ ഒരു ചില്ലിക്കാശ് പോലും ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കില്ല. കാരണം, റേച്ചല്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു ടിക്കറ്റ് എടുത്തത്.

സംഭവിച്ച ട്വിസ്റ്റ്
ഈ ടിക്കറ്റ് എടുക്കുന്ന സമയത്ത് റേച്ചലിന്റെ അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. പണമിടപാട് നടക്കാത്തത് കൊണ്ട് റേച്ചലിന്റെ കൈവശമുണ്ടായിരുന്ന ടിക്കറ്റ് അസാധുവായെന്നാണ് ലോട്ടറി അധികൃതര്‍ പറയുന്നത്. തന്റെ ടിക്കറ്റിന് 182 മില്യണ്‍ പൗണ്ട് നേടിയെന്ന് കരുതി ഞാന്‍ അവരെ വിളിച്ചു.

അക്കൗണ്ടില്‍ പണമില്ലായിരുന്നു
നിങ്ങള്‍ക്ക് ശരിയായ നമ്പറുകള്‍ ലഭിച്ചുവെന്നും എന്നാല്‍ ടിക്കറ്റ് പേയ്മെന്റിനായി നിങ്ങളുടെ അക്കൗണ്ടില്‍ പണമില്ലായിരുന്നു. അതുകൊണ്ട് ഈ വിജയത്തിന് അര്‍ഹയല്ലെന്നാണ് അറിയിച്ചതെന്ന് റേച്ചല്‍ പറയുന്നു. ഇക്കരാര്യം കേട്ടതോടെ തന്നെക്കാള്‍ വിഷമിച്ചത് ലിയാമാണെന്ന് റേച്ചല്‍ പറയുന്നു.

എന്റെ ഹൃദയം തകര്‍ന്നു
ഞങ്ങളുടെ ടിക്കറ്റ് അസാധുവാണെന്ന് ഫോണിലൂടെ അദ്ദേഹം പറയുന്നത് കേട്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയെന്ന് ലിയാം പറഞ്ഞു. സമ്മാനം അടിച്ചെന്ന് കരുതിയപ്പോള്‍ ഏത് വീട് വാങ്ങണം, ഏത് കാര്‍ വാങ്ങണമെന്നൊക്കെ ഞാന്‍ സ്വപ്‌നം കണ്ടു. ഇപ്പോഴുള്ള വിഷമം സഹിക്കാന്‍ പറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സഹിക്കാനാവാത്ത വിഷമം
ആപ്പില്‍ നോക്കി നമ്പര്‍ കൃത്യമാണെന്ന് ഉറപ്പിച്ചപ്പോള്‍ വിജയി ഞങ്ങള്‍ ആണെന്ന് കരുതി. ഈ വിജയം ഒരു നിമിഷം കൊണ്ടാണ് ഞങ്ങളില്‍ നിന്ന് അകന്നു പോയത്. സഹിക്കാനാവാത്ത വിഷമമുണ്ടെന്നാണ് ദമ്പതികള്‍ പറയുന്നത്.












Click it and Unblock the Notifications