യുഎഇയില്‍ ലോട്ടറി എന്ന് പറഞ്ഞാല്‍ അത് മലയാളികള്‍ക്കുള്ളതാണ്: ബിഗ് ടിക്കറ്റില്‍ വീണ്ടും 2 ജേതാക്കള്‍
അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളികളുടെ വിജയത്തിളക്കം. കഴിഞ്ഞ ദിവസം നടന്ന പ്രതിവാര ഇ-ഡ്രോയിലാണ് ദുബായി, ഖത്തർ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികള്‍ വിജയികളായത്. 100000 ദിർഹമാണ് സമ്മാനത്തുക. അതായത് 22 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ ഇവർക്ക് ലഭിക്കും. മലയാളികള്‍ പുറമെ ബംഗ്ലാദേശില്‍ നിന്നുള്ള ഒരു പ്രവാസിക്കും 100000 ദിർഹം സമ്മാനമായി ലഭിച്ചിട്ടുണ്ട്.
നബീല്‍ ബിനു, അനീഷ് എന്നിവരാണ് ഇ-ഡ്രോയിലെ വിജയികള്‍. ഖത്തറിൽ താമസിക്കുന്ന നബീല്‍ ബിനു സിസ്റ്റംസ് എഞ്ചിനീയറായി ജോലി ചെയ്ത് വരികയാണ്. 20 സുഹൃത്തുകള്‍ക്കൊപ്പം ചേർന്ന് പതിവായി ടിക്കറ്റ് എടുക്കുന്ന നബീല്‍ ഇത്തവണയും ഇതേ സംഘത്തിനൊപ്പമാണ് നറുക്കെടുപ്പില്‍ പങ്കെടുത്തത്.

"ഞാൻ വളരെ സന്തോഷവാനും നന്ദിയുള്ളവനുമാണ്. സ്‌കൂൾ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയിൽ ഉള്ള എന്റെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഞാൻ എനിക്ക് ലഭിക്കുന്ന സമ്മാനത്തുക ഉപയോഗിക്കും. 5 വർഷമായി ഞങ്ങള്‍ ഈ നറുക്കെടുപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. ഒന്നാം സമ്മാനം തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. അത് കരസ്ഥമാക്കുന്നത് വരെ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരും" നബീൽ പറഞ്ഞു.
അനീഷ് കുമാർ ദുബായിലെ ഒരു സൈബർ സെക്യൂരിറ്റി കമ്പനിയിൽ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്. തന്റെ നാല് സഹപ്രവർത്തകർക്കൊപ്പം കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് വാങ്ങുന്ന വ്യക്തിയാണ് അനീഷ് കുമാർ.വിജയിയായി ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിൽ എന്റെ പേര് കണ്ടത് വിശ്വസിക്കാന്‍ സാധിച്ചില്ലെന്നാണ് അനീഷ് പറയുന്നു.
'ഈ സമ്മാനം എന്റെ സ്വപ്ന കാറായ ബിഎംഡബ്ല്യുവിന് ഡൗൺ പേയ്‌മെന്റ് നൽകാൻ എന്നെ സഹായിക്കും. ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്ന എല്ലാവരോടും വിജയത്തിനുള്ള ശ്രമം തുടരണം. ഒരുനാള്‍ വിജയം നിങ്ങളെ തേടിയെത്തും. ഒന്നാം സമ്മാനത്തിന് വേണ്ടിയുള്ള ശ്രമം ഞങ്ങളും തുടരും' അനീഷ് വ്യക്തമാക്കി.
ഷാർജയിൽ താമസിക്കുന്ന 33 കാരനായ മുഹമ്മദ് ഹസൻ താരീഖാണ് നറുക്കെടുപ്പില്‍ വിജയിച്ച ബംഗ്ലാദേശി പ്രവാസി. ദുബായില്‍ പെയിന്റിംഗ്, ഡെക്കറേഷൻ ഷോപ്പ് നടത്തുകയാണ് ഇയാള്‍. ഏകദേശം ഏഴ് മാസം മുമ്പ്, ഒരു ബംഗ്ലാദേശിയുടെ ബിഗ് ടിക്കറ്റ് വിജയം ഫേസ്ബുക്കിൽ കണ്ടതോടെയാണ് താനും 10 സുഹൃത്തുക്കളും ചേർന്ന് ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങിയതെന്നാണ് താരീഖ് പറയുന്നത്.
"ഞാൻ സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുകയും ബിസിനസ്സ് വളർത്താൻ എന്റെ വിഹിതം ഉപയോഗിക്കുകയും ചെയ്യും. നിരവധി ജീവിതങ്ങളെ മാറ്റിമറിച്ചതിനും അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ആളുകളെ സഹായിച്ചതിനും ബിഗ് ടിക്കറ്റിന്റെ എല്ലാ സംഘാടകർക്കും എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, "മുഹമ്മദ് താരീഖ് പറഞ്ഞു.












Click it and Unblock the Notifications