ലോട്ടറി ഭാഗ്യമാണോ, മലയാളി പൊളിയാണ്: അബുദാബി ബിഗ് ടിക്കറ്റിലെ ലക്ഷങ്ങള്‍ മൂന്ന് പ്രവാസികള്‍ക്ക്

അബുദാബി: നറുക്കെടുപ്പ് നടത്തുന്നതും എടുക്കുന്നതും അബുദാബിയിലാണെങ്കിലും ഭാഗ്യം വിമാനം കയറിപ്പോവാനുള്ളതാണെന്നാണ് അബുദാബി ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള പൊതു സംസാരം. ടിക്കറ്റിന്റെ ഇതുവരേയുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ വിജയികളായിട്ടുണ്ടാവുക വിദേശികളായിരിക്കും.

ഒന്നാം സമ്മാനം ഉള്‍പ്പടെ തുടർച്ചയായി കേരളത്തിലേക്ക് എത്തുകയും ചെയ്തു. ഇപ്പോഴിതാ ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിലും മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസി തൊഴിലാളികാണ് സമ്മാനങ്ങള്‍ വാരിക്കുട്ടിയത്.

കഴിഞ്ഞയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ്

കഴിഞ്ഞയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് 247-ാം സീരിസ് നറുക്കെടുപ്പില്‍ ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 3.5 കോടി ദിർഹമായിരുന്നു ഒന്നാം സമ്മാനം നേടിയ വിജയിക്ക് ലഭിച്ചത്. ബംഗ്ലാദേശ് സ്വദേശിയായിരുന്നു ഒന്നാം സമ്മാനത്തിന് അർഹനായത്. രണ്ടാം സമ്മാന ജേതാവിന് ലഭിക്കുന്നത് 10 ലക്ഷം ദിർഹമാണ്.

മൂന്നാം സമ്മാനത്തിലേക്ക് എത്തുമ്പോള്‍ മൂന്ന്

മൂന്നാം സമ്മാനത്തിലേക്ക് എത്തുമ്പോള്‍ മൂന്ന് വിജയികള്‍ക്ക് ഒരു ലക്ഷം ദിർഹം വീതമാണ് സമ്മാനമായി ലഭിക്കുന്നു. അതായത് 22 ലക്ഷം വീതം മൂന്ന് പേർക്ക് ലഭിക്കും. മലയാളി ഉള്‍പ്പടേയുള്ള മൂന്ന് പേരാണ് ഈ സമ്മാനത്തിന് അർഹത നേടിയിരിക്കുന്നത്. 2023ലെ ആദ്യ നറുക്കെടുപ്പില്‍ തന്നെ ഒരു ലക്ഷം ദിര്‍ഹം നേടിയ നിർഷാദ് നാസർ ഇന്ത്യയില്‍ നിന്നുള്ള വ്യക്തിയാണ്. അതേസമയം ഇദ്ദേഹം മലയാളിയാണോ എന്നകാര്യം വ്യക്തമായിട്ടില്ല.

ഖത്തറില്‍ പ്രവാസിയായി ജോലി ചെയ്ത്

ഒന്‍പത് വർഷമായി ഖത്തറില്‍ പ്രവാസിയായി ജോലി ചെയ്ത് വരികയായിരുന്നു നിർഷാദ്. നാല് മാസം മുമ്പാണ് ഇദ്ദേഹം ജോലി ദുബൈയിലെത്തുന്നത്. ബിഗ് ടിക്കറ്റിനെക്കുറിച്ച് നേരത്തെ തന്നെ അറിവുണ്ടായിരുന്നു നിർഷാദ് തന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 20 പേരുമായി ചേര്‍ന്ന് അദ്ദേഹം എല്ലാ മാസവും ടിക്കറ്റെടുക്കാന്‍ ആരംഭിച്ചിരുന്നു. ഒരിക്കല്‍ നമുക്കും ലോട്ടറി അടിക്കുമെന്ന് ഇദ്ദേഹം ഇവരോടെല്ലാം പറയാറുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളും വ്യക്തമാക്കുന്നു.

Hair Care: മുടി കൊഴിച്ചിലും താരനും ഇനിയൊരു പ്രശ്നമല്ല: ഷാംപൂവില്‍ ചേർക്കാം വീട്ടിലുള്ള ഈ അത്ഭുത മരുന്നുകള്‍

ബിഗ് ടിക്കറ്റിന്റെ ബൈ ടു, ഗെറ്റ് വണ്‍ ഫ്രീ

അങ്ങനെയാണ് ഡിസംബറില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു, ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ പ്രയോജനപ്പെടുത്തി രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ചെടുത്തുമ്പോള്‍ മൂന്നാമതൊരു ടിക്കറ്റ് ഫ്രീയായി ലഭിക്കുന്നത്. ഈ ടിക്കറ്റിനാണ് നിർഷാദിന് ഒരു ലക്ഷം രൂപ അടിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ജനുവരിയില്‍ ഒരു ലക്ഷം ദിര്‍ഹം നേടിയ രണ്ടാമത്തെ വിജയി മലയാളിയായ അബ്‍ദുല്‍ ബുര്‍ഹാനാണ്.

കഴിഞ്ഞ പത്ത് വർഷമായി അബുദാബിയില്‍

കഴിഞ്ഞ പത്ത് വർഷമായി അബുദാബിയില്‍ ജോലി ചെയ്ത് വരികയാണ് അബ്ദുള്‍ ബുർഹാന്‍. 13 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. കഴിഞ്ഞ എട്ട് വർഷവും മത്സരത്തില്‍ പങ്കെടുക്കുന്ന വ്യക്തിയാണ് അബ്ദുളെങ്കിലും ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഓണ്‍ലൈനിലൂടെ ഇത്തവണ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് അദ്ദേഹവും ടിക്കറ്റെടുത്തത്.

ജനുവരിയില്‍ ഒരു ലക്ഷം ദിര്‍ഹം നേടിയ

ജനുവരിയില്‍ ഒരു ലക്ഷം ദിര്‍ഹം നേടിയ മൂന്നാമത്തെ വിജയി റോബിന്‍ 2001 മുതല്‍ യു എ ഇയില്‍ ജോലി ചെയ്ത് വരുന്നയാളാണ്. നിലവില്‍ സെയില്‍സ്മാനായിട്ടാണ് പ്രവർത്തിക്കുന്നത്. കുടുംബത്തോടൊപ്പം ചേർന്നാണ് അദ്ദേഹം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുള്ളത്. ഇത്തരമൊരു സമ്മാനം ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു റോബിന്‍റെ പ്രതികരണം.

സമ്മാനത്തുക തന്റെ ഭാര്യ ജോലി

സമ്മാനത്തുക തന്റെ ഭാര്യ ജോലി ചെയ്യുന്ന ജീവകാരുണ്യ സ്ഥാപനത്തിന് നല്‍കുമെന്നും റോബിന്‍ പറയുന്നു. ഗ്രാന്റ് പ്രൈസ് നേടിയെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ തന്നെ തേടിയെത്തുന്ന ദിവസം വരെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, പുതുവര്‍ഷത്തിലെ ആദ്യ ദിനത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ യു എ ഇയിലെ പ്രവാസി എഞ്ചിനീയര്‍ ആയ കരമങ്ങാട്ടില്‍ കൃഷ്ണകുമാറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. 1 കിലോ 24 കാരറ്റ് സ്വര്‍ണമാണ് കരമങ്ങാട്ടില്‍ കൃഷ്ണകുമാറിന് ബിഗ് ടിക്കറ്റ് സമ്മാന നറുക്കെടപ്പിലൂടെ സ്വന്താമാക്കിയത്. എഞ്ചിനീയറായി ജോലി ചെയ്യുന്ന കരമങ്ങാട്ടില്‍ കൃഷ്ണകുമാര്‍ 1994- ല്‍ ആണ് യു എ ഇയില്‍ എത്തുന്നത്.

ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിനായി

അതേസമയം, ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിനായി ജനുവരി 31 വരെ ടിക്കറ്റുകള്‍ എടുക്കാന്‍ അവസരമുണ്ട്. www.bigticket.ae എന്ന വെബ്‍സൈറ്റിലൂടെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ സ്റ്റോറുകളില്‍ നിന്നും ടിക്കറ്റ് എടുക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+