Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി ക്യൂവില്‍ അപരിചിതന്‍ ഇടിച്ചുകയറി; ക്ഷമയോടെ മിണ്ടാതിരുന്ന് യുവാവ്, അടിച്ചത് എട്ട് കോടി

തന്നെക്കാള്‍ മുന്നേ ടിക്കറ്റ് വാങ്ങാന്‍ എത്തിയ ആളോട് എന്തെങ്കിലും പറയുന്നതിന് മുമ്പ് ഒന്നും പറയാതെ ടിക്കറ്റ് വാങ്ങാനാണ് ഞാന്‍ തീരുമാനിച്ചത്.

lottery

ഒരു മനുഷ്യന് അത്യാവശ്യം വേണ്ട സവിശേഷതകളില്‍ ഒന്നാണ് ക്ഷമ. അങ്ങനെ ക്ഷമയുടെ ഒരു മനുഷ്യനെ തേടിയെത്തിയ ഭാഗ്യത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാം ബീച്ച് കൗണ്ടിയിലെ ഡെല്‍റേ ബീച്ചില്‍ താമസിക്കുന്ന 43 കാരനായ സ്റ്റീഫന്‍ മുനോസ് എസ്പിനോസയ്ക്കാണ് ക്ഷമ കാരണം വലിയ സൗഭാഗ്യം വന്നുചേര്‍ന്നത്. സ്റ്റീഫന്‍ വല്ലപ്പോഴും ലോട്ടറി എടുക്കുന്ന ആളാണ്. ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ പ്രദേശത്തെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ലോട്ടറി മെഷിന് മുന്നില്‍ ലോട്ടറി വാങ്ങിയതാണ് എല്ലാത്തിനും വഴിയൊരുക്കിയത്.

ക്യൂ നില്‍ക്കുന്നതിനിടെ

ക്യൂ നില്‍ക്കുന്നതിനിടെ

ലോട്ടറി ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നതിനിടെയാണ്, ഒരാള്‍ സ്റ്റീഫന്റെ മുന്നില്‍ ഇടിച്ച് കേറി നിന്നത്. എന്നാല്‍ ഇയാളോട് ദേഷ്യപ്പെടുന്നതിന് പകരം, കൗണ്ടറില്‍ നിന്ന് 500 കാഷ് സ്‌ക്രാച്ച്-ഓഫ് ഗെയിം സ്വന്തമാക്കാന്‍ തീരുമാനിച്ചു. ഈ ടിക്കറ്റാണ് സ്റ്റീഫന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.

ഒടുവില്‍ ഭാഗ്യം തേടിയെത്തി

ഒടുവില്‍ ഭാഗ്യം തേടിയെത്തി

തന്നെക്കാള്‍ മുന്നേ ടിക്കറ്റ് വാങ്ങാന്‍ എത്തിയ ആളോട് എന്തെങ്കിലും പറയുന്നതിന് മുമ്പ് ഒന്നും പറയാതെ ടിക്കറ്റ് വാങ്ങാനാണ് ഞാന്‍ തീരുമാനിച്ചത്. അതുകൊണ്ട് ആ ടിക്കറ്റിന് എന്നെ തേടി ഭാഗ്യം എത്തി. എനിക്ക് ഇത് ഒരിക്കലും വിശ്വസിക്കാന്‍ സാധിച്ചില്ല. മില്യണ്‍ കണക്കിന് ഡോളര്‍ എനിക്ക് സമ്മാനമായി ലഭിച്ചിരിക്കുകയാണെന്ന് അദ്ദഹം പറഞ്ഞു.

ലഭിച്ച തുക ഇങ്ങനെ

ലഭിച്ച തുക ഇങ്ങനെ

തുടര്‍ന്ന് ലോട്ടറി ആസ്ഥാനത്തെത്തി സ്റ്റീഫനും ഭാര്യയും സമ്മാനം ഏറ്റുവാങ്ങി. എല്ലാ നികുതിയും മറ്റും കിഴിച്ച് സ്റ്റീഫന് 820000 ഡോളര്‍ കൈപ്പറ്റി. തന്നെ തേടിയെത്തിയ ഭാഗ്യം കൊണ്ട് ഒരു വീട് വാങ്ങുമെന്ന് സ്റ്റീഫന്‍ അറിയിച്ചു. ടിക്കറ്റ് വാങ്ങിയ ഏജന്റിന് 2000 ഡോളര്‍ കമ്മിഷനായും ലഭിക്കും.

മറ്റൊരു ഭാഗ്യത്തിന്റെ കഥ

മറ്റൊരു ഭാഗ്യത്തിന്റെ കഥ

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു യുവാവിനെ തേടിയെത്തിയ ലോട്ടറി ഭാഗ്യത്തിന്റെ കഥയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രണയം പരാജയപ്പെട്ട് എല്ലാം നഷ്ടപ്പെട്ടെന്ന് കരുതി ലോട്ടറി എടുത്തപ്പോഴാണ് യുവാവിനെ തേടി ഭാഗ്യം എത്തിയത്. ജനുവരി പത്തിനാണ് ഈ യുവാവ് കാമുകിയുമായി പിരിഞ്ഞത്. പിന്നാലെ എടുത്ത ലോട്ടറിയില്‍ ഒരു മില്യണ്‍ തായ്വാവന്‍ ഡോളറാണ് സമ്മാനമായി ലഭിച്ചത്.

അമ്പരപ്പ് മാറിയില്ല

അമ്പരപ്പ് മാറിയില്ല

പ്രതീക്ഷിക്കാതെ തന്നെ തേടിയെത്തിയ ലോട്ടറി ഭാഗ്യത്തിന്റെ അമ്പരപ്പ് യുവാവിന് ഇതുവരെ മാറിയിട്ടില്ല. കാമുകി വിട്ടുപോയതിന് പിന്നാലെ തന്നെ യുവാവിനെ തേടി ഭാഗ്യം എത്തിയത് ശരിക്കും അദ്ദേഹത്തെ ഞെട്ടിച്ചു. നിനച്ചിരിക്കാത്ത നേരത്ത് കാമുകി വിട്ടുപോയത് യുവാവിനെ സംബന്ധിച്ച് നിരാശയും ആത്മഹത്യയിലേക്ക് വരെ നയിച്ചിരുന്നു.

പുതിയ ജീവിതം തുടങ്ങി

പുതിയ ജീവിതം തുടങ്ങി

എന്നാല്‍ ഇതില്‍ നിന്നൊക്കെ പിന്തിരിഞ്ഞ് പുതിയ ജീവിതം തിരഞ്ഞെടുത്തപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. പ്രണയം തകര്‍ന്ന് വിഷമത്തില്‍പ്പെട്ട യുവാവിന്റെ ജീവിതം മാറി മറിഞ്ഞ വാര്‍ത്ത സോഷ്യല്‍ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയായിരുന്നു. തായ്വാനില്‍ ആകെ ഈ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇനി പുതിയൊരു ജീവിതം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് യുവാവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+