Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിച്ച് പണക്കാരനാവണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍, ഈ നമ്പറുകള്‍ എടുക്കരുത്

ലോട്ടറി അടിക്കാനായി നമ്മളെല്ലാം പല ശ്രമങ്ങളും നടത്തിയിട്ടുണ്ടാവും? ഒരുപാട് ലോട്ടറികള്‍ ഒരുമിച്ച് വാങ്ങിയിട്ടുമുണ്ടായിരിക്കാം. എന്നിട്ടും ലോട്ടറി അടിച്ചിട്ടുണ്ടാവില്ല അല്ലേ. ഭാഗ്യമില്ല എന്ന് വിശ്വസിക്കാന്‍ വരട്ടെ. നിങ്ങള്‍ക്ക് ഭാഗ്യമില്ലാത്തത് പ്രശ്‌നം, സ്മാര്‍ട്ടായി ലോട്ടറിയെടുക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണ് ഈ കാര്യങ്ങള്‍. ഭാഗ്യം മാത്രമല്ല ഒരാളെ ജാക്ക്‌പോട്ട് അടിക്കാന്‍ സഹായിക്കുന്ന കാര്യം.

എടുക്കുന്ന ലോട്ടറി, അതിലെ നമ്പര്‍ മുതലുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. ഇതൊരു ദീര്‍ഘകാല ശ്രമമാണെന്നും നിങ്ങള്‍ മനസ്സിലാക്കണം. എങ്കില്‍ എന്തൊക്കെയാണ് ലോട്ടറി അടിക്കാനായി ചെയ്യേണ്ടത്. അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് ലോട്ടറി വിദഗ്ധന്‍.

lottery-money

ഏതെല്ലാം നമ്പര്‍ ഒഴിവാക്കണം

പവര്‍ബോള്‍ ലോട്ടറിയാണെങ്കില്‍ ഈ വര്‍ഷം മുതല്‍ ഒഴിവാക്കാവുന്ന നമ്പര്‍ 36 ആണ്. ഇതുവരെ വെറും 136 തവണയാണ് ഈ നമ്പര്‍ ആരെങ്കിലും എടുത്തിട്ടുള്ളതെന്ന് ലോട്ടറി വിദഗ്ധന്‍ മൈക്ക് ഗ്രീന്‍ബര്‍ഗ് പറയുന്നു. വളരെ ദൗര്‍ഭാഗ്യം നിറഞ്ഞ നമ്പറാണിത്. സമ്മാനം ലഭിക്കാനുള്ള സാധ്യത തീരെയില്ല.

ഈ വര്‍ഷം ഏപ്രില്‍ 29 മുതല്‍ നറുക്കെടുപ്പില്‍ ഈ നമ്പര്‍ വന്നിട്ടേയില്ല. അതിനര്‍ത്ഥം ഈ നമ്പര്‍ ടിക്കറ്റില്‍ വരുന്നുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യ ലക്ഷണമാണ്. ഈ നമ്പറുകള്‍ ഉള്ള ടിക്കറ്റുകള്‍ ഒഴിവാക്കണമെന്നും മൈക്ക് ഗ്രീന്‍ബര്‍ഗ് പറയുന്നു.

ദൗര്‍ഭാഗ്യം ഈ നമ്പറുകളിലും

36 മാത്രമല്ല ഭാഗ്യമില്ലാത്ത നമ്പര്‍ എന്ന് ഗ്രീന്‍ബര്‍ഗ് പറയുന്നു. നമ്പര്‍ 27 അതുപോലെ ഒട്ടും ഭാഗ്യമില്ലാത്ത നമ്പറാണ്. മെയ് ആറിനാണ് അവസാനമായി നറുക്കെടുപ്പില്‍ ഈ നമ്പര്‍ വന്നത്. ആകെ 137 തവണ മാത്രമാണ് ആളുകള്‍ വാങ്ങിയില്‍ ടിക്കറ്റില്‍ ഈ നമ്പര്‍ ഉണ്ടായിരുന്നത്.

തൊട്ടുപിന്നില്‍ വേറെയും നമ്പറുകളുണ്ട്. 24, 8, 28, 14, എന്നിവയാണ് ദൗര്‍ഭാഗ്യങ്ങള്‍ കൂടുതലുള്ള നമ്പുകള്‍. ഇവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. എങ്കില്‍ ലോട്ടറിയടിക്കാനുള്ള സാധ്യത വര്‍ധിക്കും.

ഭാഗ്യം വരുന്നത് ഈ നമ്പറുകള്‍

ഭാഗ്യം വര്‍ധിക്കാനുള്ള നമ്പറുകളും ഗ്രീന്‍ബര്‍ഗ് വെളിപ്പെടുത്തി. സ്ഥിരമായി വരുന്ന നമ്പര്‍ 26 ആണെന്ന് വിദഗ്ധന്‍ പറയുന്നു. 1, 29, 27, 35 എന്നീ നമ്പറുകളും ഭാഗ്യം സമ്മാനിക്കുന്നതാണ്. ലോട്ടറി അടിക്കുന്നത് എപ്പോഴും മികച്ച സാധ്യതകളിലൂടെയാണ്. ജയിക്കാനുള്ള സാധ്യത എപ്പോഴും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ഗ്രീന്‍ബര്‍ഗ് പറയുന്നു.

സ്ഥിരമായി വരുന്ന ലോട്ടറി പാറ്റേണുകള്‍, ജയിക്കുന്ന നമ്പറുകൡലെ ട്രെന്‍ഡുകള്‍, ഫ്രീക്വന്‍സികള്‍ എന്നിവ നിരന്തരം പരിശോധിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് വലിയ ധാരണ ഏത് നമ്പര്‍ എടുക്കണമെന്ന കാര്യത്തിലുണ്ടാവും. അതായിരിക്കും ഭാഗ്യത്തിലേക്ക് വഴി തുറക്കുകയെന്നും അദേഹം പറയുന്നു.

ഈ സാധ്യതകളും പരിശോധിക്കാം

ലോട്ടറി അടിക്കുന്നത് ചില രഹസ്യ ട്രിക്കുകളുമുണ്ട്. ഏറ്റവും ഭാഗ്യം തരുന്ന നമ്പറുകളെയും, ഒപ്പം അധികമാരും ഉപയോഗിക്കാത്ത നമ്പറുകള്‍ ചേര്‍ത്തായിരിക്കണം ടിക്കറ്റുകള്‍ എടുക്കുന്നത്. സജീവ നമ്പറുകളില്‍ എപ്പോഴും സമ്മാനം വരണമെന്നില്ല. എന്നാല്‍ അധികം സമ്മാനത്തില്‍ വരാത്ത നമ്പറുകളുമായി മിക്‌സ് ചെയ്യുമ്പോള്‍ വലിയ സമ്മാനം അടിക്കാനുള്ള സാധ്യത വര്‍ധിക്കുമെന്ന് ഗ്രീന്‍ബര്‍ഗ് പറയുന്നു.

സ്ഥിരമായി സമ്മാനം അടിക്കുന്നത് 19, 15, 23, 17, 24, 22 എന്നീ നമ്പറുകള്‍ക്കാണ്. ഇതില്‍ തന്നെ നറുക്കെടുപ്പില്‍ നമ്പര്‍ 19 അടുത്തിടെ വന്നത് 180 തവണതാണ്. ജൂണില്‍ കൂടി ഈ നമ്പര്‍ നറുക്കെടുപ്പില്‍ വന്നിരുന്നുവെന്നും ഗ്രീന്‍ബര്‍ഗ് വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+