അയല്‍വാസികള്‍ ചേര്‍ന്ന് ലോട്ടറിയെടുത്തു; അടിച്ചപ്പോള്‍ ഞെട്ടി, എട്ട് കോടിക്ക് മുകളില്‍ സമ്മാനം
എപ്പോഴെങ്കിലും ഭാഗ്യം തേടിയെത്തുമെന്ന വിശ്വാസത്തിലാണ് എല്ലാവരും ലോട്ടറിയെടുക്കുന്നത്. തങ്ങളുടെ പ്രശ്‌നങ്ങല്‍ക്കും പരാതിനതകള്‍ക്കും എപ്പോഴെങ്കിലും ഒരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ലോട്ടറി ഭാഗ്യം പരീക്ഷിക്കുന്നത്. അങ്ങനെ ഒട്ടേറെ പേര്‍ക്ക് ഭാഗ്യം തേടിയെത്തിയ വാര്‍ത്തയെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. പലരുടെയും കഥകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അങ്ങനെ ഒരു കഥയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
യുകെയിലെ ടിസൈഡ് മേഖലയിലെ അയല്‍വാസികള്‍ ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. മിഡില്‍സ്‌ബ്രോയ്ക്കും നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍ ബോര്‍ഡറിനും സമീപമുള്ള പ്രദേശത്തുള്ളവര്‍ക്കാണ് പീപ്പിള്‍സ് പോസ്റ്റ് കോഡ് ലോട്ടറി സമ്മാനത്തിന് അര്‍ഹരായിരിക്കുന്നത്. എല്ലാവരും ചേര്‍ന്ന് 10.2 മില്യണ്‍ പൗണ്ട് നേടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആരൊക്കെയാണ് വിജയികള്‍ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഏപ്രില്‍ 1ന് സെന്‍ട്രല്‍ സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ പ്രഖ്യാപിക്കും. വിജയികളെ നേരിട്ട് സന്തോഷവാര്‍ത്ത അവതരിപ്പിക്കാന്‍ പീപ്പിള്‍സ് പോസ്റ്റ് കോഡ് ലോട്ടറി അംബാസഡര്‍ ജൂഡി മക്കോര്‍ട്ട് ശനിയാഴ്ചത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മിഡില്‍സ്‌ബ്രോയിലെ ഞങ്ങളുടെ ലോട്ടറി പ്ലേയേഴ്‌സിന് വലിയ അഭിനന്ദനം അറിയിക്കുന്നു. വിജയികളെ നേരിട്ട് കണ്ട് അവര്‍ക്ക് സമ്മാന ചെക്ക് നല്‍കുന്നതിലുള്ള അവേശത്തിലാണ് ഞങ്ങള്‍. ശനിയാഴ്ച അവരോടൊപ്പമുള്ള ആഘോഷത്തിനായുള്ള കാത്തിരിപ്പിലാണെന്ന് ഞാനെന്നും ജൂഡി മക്കോര്‍ട്ട് അറിയിച്ചു.
കഴിഞ്ഞ മാസം, സ്റ്റോക്ക്ടണില്‍ നിന്നുള്ള നാല് പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് 175,000 പൗണ്ട് നേടിയിരുന്നു. കൂടാതെ ഹെംലിംഗ്ടണിലെ അയല്‍ക്കാരും ഈ വര്‍ഷം വാലന്റൈന്‍സ് ദിനത്തില്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് 140,000 പൗണ്ട് നേടി. സ്റ്റോക്ക്ടണിലെ വിജയികളില്‍ പെന്‍ഷന്‍ തുകയാല്‍ ജീവിക്കുന്ന ഗ്ലെനും പമേല ഹാന്‍ഡ്ലിയും ചേര്‍ന്ന് 35,000 പൗണ്ട് വീതമാണ് നേടിയത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വവനമാണിതെന്നാണ് ഗ്ലെനും പമേലയും പ്രതികരിച്ചത്.












Click it and Unblock the Notifications