ബംബറല്ല ഡബിള്‍ ബംബര്‍; എട്ട് കോടിക്ക് പിന്നാലെ വീണ്ടും എട്ട് കോടി, മാസങ്ങളുടെ ഇടവേളയില്‍
ഭാഗ്യം എപ്പോഴെങ്കിലും നമ്മളെ തേടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ലോട്ടറിയെടുക്കുന്നത്. ഒരു വലിയ സമ്മാനം നമ്മളെ തേടിയെത്തിയാല്‍ ജീവിതം മാറിമറിയുമെന്ന പ്രതീക്ഷയും എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ മാസങ്ങളുടെ വ്യത്യാസത്തില്‍ രണ്ട് ഭാഗ്യങ്ങള്‍ ഒരാളെ തേടിയെത്തിയാലോ. അങ്ങനെയൊക്കെ സംഭവിക്കുമോ എന്നാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍, അങ്ങനെ ഭാഗ്യം തേടിയെത്തിയ ഒരു സ്ത്രീയുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യു എസിലെ ഫ്‌ളോറിഡയിലാണ് സംഭവം.
അല്‍ട്ടോവിസ് മോറിസ് എന്ന യുവതിയെ തേടി രണ്ട് മാസങ്ങള്‍ മുമ്പാണ് എട്ട് കോടി രൂപയുടെ ഭാഗ്യം തേടിയെത്തിയത്. സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിയിലൂടെയാണ് യുവതിയെ ഭാഗ്യം തേടിയെത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്നു പറഞ്ഞുകൊണ്ടാണ് യുവതി ഈ സമ്മാനത്തുക ഏറ്റുവാങ്ങിയത്. തന്നെ ഒരു തവണ ഭാഗ്യം തേടിയെത്തിയപ്പോള്‍ ലോട്ടറി എടുക്കുന്നത് അവസാനിപ്പിക്കാനൊന്നും മോറിസ് തയ്യാറായില്ല.

വീണ്ടും അതേ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നത് അവര്‍ തുടര്‍ന്നു. മാസങ്ങള്‍ക്ക് ശേഷം വീണ്ടുമിതാ മോറിസിനെ നേടി അതേ ഭാഗ്യം തേടിയെത്തിയിരിക്കുന്നു. ആദ്യം 2022 നവംബറിലാണ് യുവതിയെ ഭാഗ്യം തേടിയെത്തിയത്. അന്ന് സമ്മാനത്തുക ഏറ്റുവാങ്ങുമ്പോള്‍ യുവതി പറഞ്ഞത് ഇങ്ങനെയായിരുന്നു, ഇനിയും ഒരു സമ്മാനം കൂടി വാങ്ങാന്‍ ഞാന്‍ വീണ്ടുമെത്തും.
ഒരു തമാശയ്ക്കാണ് അത് പറഞ്ഞതെങ്കിലും ആ നാക്ക് പൊന്നായിരിക്കുകയാണ്. വീണ്ടും യുവതിയെ തേടി ഭാഗ്യം എത്തിയിരിക്കുകയാണ്. വീണ്ടും തനിക്ക് ലഭിച്ച എട്ട് കോടിയുടെ സമ്മാനം നേടിയെടുക്കാന്‍ മോറിസ് അതേ ലോട്ടറി ആസ്ഥാനത്ത് എത്തി. രണ്ടാമത്തെ തവണയും തന്നെ ഭാഗ്യം തുണച്ചതിന്റെ സന്തോഷത്തിലാണ് മോറിസ്.
വീണ്ടും ഇങ്ങനെ ഒരു സമ്മാനം വാങ്ങാന്‍ ഇവിടെ എത്തുമെന്ന് കരുതിയില്ലെന്ന് മോറിസ് പറഞ്ഞു. സമ്മാനത്തുക കൊണ്ട് ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ തന്നെയാണ് മോറിസിന്റെ തീരുമാനം. ആദ്യ ലോട്ടറി അടിച്ച സമയത്ത് തന്റെ സ്വപ്‌ന ഭവനം സ്വന്തമാക്കാന്‍ മോറിസിന് കഴിഞ്ഞിരുന്നു. ഇനിയും തന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാനുണ്ടെന്നാണ് മോറിസ് പറയുന്നത്.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ഒരു വയോധികനെ തേടിയെത്തിയ ഭാഗ്യം എല്ലാവരെയും ഞെട്ടിച്ചിരുന്നു. വഴിയില്‍ നിന്നും വീണു കിട്ടിയ ഒരു ടിക്കറ്റിന് വണ്‍ മില്യണ്‍ ഡോളറാണ് വയോധികന് സമ്മാനമായി ലഭിച്ചത്. മസാചുസെറ്റ്സിലെ ബ്ലാക്സ്റ്റോണിലാണ് സംഭവം നടന്നത്. അവിടെ മാലിന്യങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ജോണ്‍ എന്ന വയോധികന് ടിക്കറ്റ് ലഭിച്ചത്. ആരോ ഉപേക്ഷിച്ചത് പോലെയായിരുന്നു ഇത് കിടന്നിരുന്നത്. ഒരു കടയില്‍ നിന്നുള്ള മാലിന്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്.












Click it and Unblock the Notifications