കൊടും കുറ്റവാളിക്ക് ലോട്ടറി അടിച്ചത് 65 കോടി: പൈസ കൊടുക്കുമോ, നിയമ പോരാട്ടത്തിനൊടുവില്‍ സംഭവിച്ചത്
1989-ൽ ഇംഗ്ലണ്ടിലെ ലീഡ്‌സിൽ നടന്ന ലൈംഗികാതിക്രമങ്ങളുടെ പേരിലാണ് ഇയോർവർത്ത് ഹോരെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. വർഷങ്ങളോളം നീണ്ട ജയില്‍ വാസത്തിന് ശേഷം 2005 ല്‍ അദ്ദേഹം ജയില്‍ മോചിതനാവുകയും ചെയ്തു. ബ്രിട്ടീഷ് നിയമം അനുസരിച്ച് ജയില്‍ മോചനത്തിന്റെ അവസാന നാളുകളില്‍ തടവ് പുള്ളികള്‍ക്ക് വിവിധ തരത്തിലുള്ള ഇളവുകള്‍ അനുവദിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഇളവാണ് കൊടുംകുറ്റവാളിയെ ഒരു കോടീശ്വരനാക്കി മാറ്റുന്നതിലേക്ക് നയിച്ചത്.
ഔദ്യോഗിക മോചനത്തിന് ഒരു വർഷം മുമ്പ്, കമ്മ്യൂണിറ്റി അധിഷ്‌ഠിത പരിപാടിയുടെ ഭാഗമായി ലേഹിൽ മിനിമം സെക്യൂരിറ്റി ജയിലിൽ നിന്ന് താൽകാലികമായി മോചിപ്പിക്കപ്പെട്ടപ്പോഴാണ് ഇയോർവർത്ത് ഹോരെ ഒരു ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. അത്രയും വർഷം ജയിലില്‍ കിടന്നതിനാല്‍ തന്നെ സമ്പാദ്യമായി ഒന്നും കുറ്റവാളിയുടെ പക്കലുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ലോട്ടറി ടിക്കറ്റ് കാണുന്നതും എടുക്കുന്നതും.

വർഷങ്ങള്‍ക്ക് ശേഷമാണ് ഇയോർവർത്ത് ഹോരെ ഒരു ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. നേരത്തെ ജയിലില്‍ പോകുന്നതിന് മുമ്പ് വല്ലപ്പോഴും ടിക്കറ്റ് എടുക്കുന്ന ശീലമുണ്ടായിരുന്നു. അന്ന് ഒന്നും സമ്മാനവും അടിച്ചിരുന്നില്ല. ഇത്തവണ സമ്മാനം അടിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഒരിക്കലും ഇത്രയും വലിയ തുക സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
യുകെയിൽ, തടവുകാർക്ക് ലോട്ടറി എടുക്കാന്‍ സാധിക്കില്ല. എന്നാൽ താൽക്കാലികമായി മോചിപ്പിക്കപ്പെടുമ്പോൾ ലോട്ടറി എടുക്കുന്ന തടവ് പുള്ളികളെ തടയാനും സാധിക്കില്ല. എന്നിരുന്നാലും എന്നിരുന്നാലും, പരോളിന്റെ നിബന്ധനകൾ പ്രകാരം ഹോറെയേക്ക് ലോട്ടറിയുടെ തുക കൈമാറാന്‍ സാധിക്കില്ല. നിശ്ചിത തുകവെച്ച് എല്ലാ മാസവും നല്‍കാമെന്നായിരുന്നു തീരുമാനം. ഇതോടെ നിയമപോരാട്ടം വർഷങ്ങളോളം നീണ്ടുംയ
എന്നാല്‍ മുഴുവൻ തുകയും ലഭിക്കുന്നതിൽ നിന്ന് നിയമപരമായി തടയാൻ ഒന്നുമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതോടെ അദ്ദേഹത്തിന് 7.2 മില്യണ്‍ യൂറോ, അതായത് 65 കോടിയോളം ഇന്ത്യന്‍ രൂപ ജേതാവിന് ലഭിക്കും. ഇതിനോടകം നല്‍കിയ തുക കഴിച്ചുള്ള പണമായിരിക്കും ഇനി ലഭിക്കുക. ഹോറെയുടെ പീഡനത്തിന് ഇരയായ ഒരു യുവതിയായിരുന്നു കുറ്റവാളിക്ക് പണം അനുവദിക്കുന്നതിനെതിരെ നിയമനടപടി ആരംഭിച്ചത്. എന്നാൽ നിയമപരമായ പരിമിതികളുള്ളതിനാൽ കേസ് തള്ളിപ്പോയി.
കോടതിയിൽ, "ബ്രിട്ടനിലെ ഏറ്റവും വെറുക്കപ്പെട്ട കോടീശ്വരൻ" എന്നാണ് ഹോരെ സ്വയം വിശേഷിപ്പിച്ചത്. തനിക്ക് വധഭീഷണി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏതെങ്കിലും തരത്തിലുള്ള കുറ്റബോധം ഉണ്ടെങ്കില്‍ ഈ തുക ഇയോർവർത്ത് ചാരിറ്റി പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications