മിന്നലടിക്കാതിരിക്കാന്‍ യാത്ര നിര്‍ത്തി; കയറി നിന്ന കട സമ്മാനിച്ചത് മഹാഭാഗ്യം, യുവതിക്ക് നേട്ടം
വാഷിംഗ്ടണ്‍: ഭാഗ്യം നമുക്കൊപ്പം ഇല്ലെങ്കിലും, അവ ചിലപ്പോള്‍ തേടി വരാറുണ്ട്. ആരും പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും അവ വരിക. അമേരിക്കയിലെ മിസ്സൗറിയില്‍ നിന്നുള്ള ഒരു യുവതിക്ക് ജാക്ക്‌പോട്ട് അടിച്ചതും അത്തരമൊരു മഹാഭാഗ്യത്തിലാണ്. ഇവര്‍ തന്റെ നേട്ടത്തിന് മോശം കാലാവസ്ഥയോടും, പ്രകൃതിയോടുമൊക്കെയാണ് നന്ദി പറയുന്നത്. മിസൗറിയില്‍ കനത്ത മഴയും മിന്നലും ഒക്കെയുള്ളതിനാല്‍ യുവതി പെട്ടെന്ന് യാത്ര മാറ്റുകയായിരുന്നു.റോഡില്‍ നിന്ന് വാഹനം മറ്റൊരിടത്തേക്ക് ഒതുക്കി വെക്കാനും യുവതി തീരുമാനിക്കുകയായിരുന്നു.
മിന്നലടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വേഗത്തില്‍ തന്നെ സുരക്ഷിതമായ ഒരു സ്ഥലത്ത് അഭയം തേടാനായിരുന്നു അവരുടെ തീരുമാനം.ഒരേ സമയം രണ്ട് സ്ഥലത്ത് നിന്നാണ് മിന്നലടിച്ചത്. യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് തോന്നിയത് അപ്പോഴാണ്. ഓടിച്ചിരുന്ന വാഹനത്തിന്റെ തൊട്ടടുത്ത് എത്തിയപ്പോഴാണ് യാത്ര തുടരേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഉടനെ തന്നെ ഭര്‍ത്താവിനോട് ഇനി യാത്രയില്ലെന്ന് പറയുകയും ചെയ്തു.

തൊട്ടടുത്ത് തന്നെ ഒരു ഗ്യാസ് സ്റ്റേഷനിലാണ് അവര്‍ വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് അവിടെ കയറാന്‍ തീരുമാനിക്കുകായിരുന്നു. ആ സമയത്താണ് ഇവര്‍ അവിടെയുണ്ടായിരുന്ന ലോട്ടറി കണ്ടത്. അത് വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു. 50000 ഡോളറാണ് അവര്‍ക്ക് സമ്മാനമായി അടിച്ചത്. 41 ലക്ഷം രൂപയില്‍ അധികം വരും ഈ തുക.'സെന്റ് ക്ലെയറില്‍ നിന്നാണ് താന്‍ ടിക്കറ്റ് വാങ്ങിയതെന്ന് യുവതി പറയുന്നു.
പവര്‍ബോള്‍ ടിക്കറ്റാണ് എടുത്തത്. പക്ഷേ അവിടെ വെച്ച് ഫലം പരിശോധിച്ചില്ല. പകരം മിന്നലും, മഴയുമെല്ലാം അവസാനിക്കാന്‍ വേണ്ടി കാത്തിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. അടുത്ത ദിവസം രാവിലെയാണ് ലോട്ടറി ടിക്കറ്റ് പരിശോധിച്ച് നോക്കിയത്. എല്ലാ നമ്പറും കൃത്യമാണോ എന്ന് പരിശോധിച്ചപ്പോള്‍ ആകെ ഷോക്കായി പോയി. ഇത്രയും ഭാഗ്യം തനിക്കുണ്ടെന്ന് വിശ്വസിക്കാനായില്ല. ടിക്കറ്റിലെ അഞ്ച് വൈറ്റ് ബോള്‍ നമ്പറുകളില്‍ നാലും കൃത്യമായി വന്നിരുന്നു. ഒപ്പം പവര്‍ബോള്‍ നമ്പറും ശരിയായി വന്നു. അതിലൂടെയാണ് 50000 ഡോളര്‍ തനിക്ക് അടിച്ചത്. ജൂലായ് ഒന്നിനായിരുന്നു നറുക്കെടുപ്പ്' എന്നും യുവതി പറഞ്ഞു.
4, 17, 35, 9, 61, എന്നിങ്ങനെയാണ് സമ്മാനം അടിച്ച ടിക്കറ്റിലെ നമ്പറുകള്‍. എട്ടായിരുന്നു പവര്‍ബോള്‍ നമ്പര്‍. ഈ പണം കൊണ്ട് തന്റെ പേരക്കുട്ടികള്‍ക്ക് കുറച്ച് സമ്മാനങ്ങള്‍ നല്‍കാനാണ് തീരുമാനമെന്നും യുവതി പറഞ്ഞു. അതേസമയം ഫ്‌ളോറിഡയിലെ പാംബേയിലും ഇതുപോലെ ഒരു യുവതിക്ക് സമ്മാനം അടിച്ചിരിക്കുകയാണ്. ഒരു മില്യണാണ് ഇവര്‍ക്ക് സമ്മാനമടിച്ചത്. ക്യാഷ് വേര്‍ഡ് സ്‌ക്രാച്ച് ഓഫ് ലോട്ടറിയിലാണ് ഇവര്‍ക്ക് സമ്മാനം ലഭിച്ചത്. ജോര്‍ദാന്‍ കോവാലാക്ക് എന്ന നാല്‍പ്പതുകാരിക്ക് ഈ നേട്ടം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പോര്‍ട്ട് സെന്റ് ലൂസിയില്‍ നിന്നാണ് താന്‍ ടിക്കറ്റ് എടുത്തതെന്ന് ജോര്‍ദാന്‍ പറയുന്നു. ഒറ്റത്തവണയായിട്ടാണ് ഈ തുക അവര്‍ വാങ്ങിയത്. നികുതി കിഴിച്ച് 7.80 ലക്ഷം ഡോളറാണ് ഇവര്‍ക്ക് ലഭിക്കുക.












Click it and Unblock the Notifications