Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിച്ചോ, അധികം സന്തോഷിക്കേണ്ട, പണം ഈ രീതിയില്‍ നഷ്ടപ്പെടാം, തടയാന്‍ ഈ മാര്‍ഗങ്ങള്‍

ലോട്ടറി അടിച്ചതിന്റെ സന്തോഷത്തില്‍ ഇരിക്കുകയാണോ? എന്നാല്‍ കൈയ്യില്‍ കിട്ടുന്ന തുക നിമിഷ നേരം കൊണ്ട് പകുതിയായാലോ? അമ്പരക്കേണ്ട. അമിത സന്തോഷം വേണ്ട എന്ന് പറയുകയാണ്. ഇതൊക്കെ ലോട്ടറി അടിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് സംഭവിക്കും. വിദേശ ലോട്ടറിയാണ് നിങ്ങള്‍ക്ക് അടിച്ചതെന്ന് കരുതുക.

പ്രത്യേകിച്ച് നികുതി ഏതൊക്കെ രീതിയില്‍ വരുമെന്ന് നമുക്ക് ഊഹിക്കാന്‍ പോലുമാവില്ല. ആദ്യ നികുതി ഐആര്‍എസ് രൂപത്തിലാണ്. 25 ശതമാനമാണ് ഇതിലൂടെ നമുക്ക് നഷ്ടമായത്. സംസ്ഥാന-ദേശീയ തലത്തിലെ നികുതികളിലൂടെ 13 ശതമാനം വേറെയും നഷ്ടമാവാം. ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാനും ചില മാര്‍ഗങ്ങളുണ്ട്.

LOTTEY MONEY

ആദ്യം ചെയ്യേണ്ടത് ഇക്കാര്യം

ലോട്ടറിയടിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ടാവും. പണം എന്ത് ചെയ്യണമെന്ന കാര്യത്തിലായിരിക്കും. നല്ലൊരു സാമ്പത്തിക വിദഗ്ധന്റെ സേവനം തേടുകയാണ് ആദ്യം ചെയ്യേണ്ടത്.

ലോട്ടറിയെ സംബന്ധിച്ച് എന്തുകാര്യങ്ങള്‍ക്കും ഉത്തരം ഇവര്‍ക്കുണ്ടാവും. സാമ്പത്തിക വിദഗ്ധരെ നിയമിച്ചില്ലെങ്കില്‍ നികുതി നിരക്കില്‍ അടക്കം പിഴ വരാനുള്ള സാധ്യത ഏറെയാണ്. നിക്ഷേപം എങ്ങനെയായിരിക്കണമെന്ന് പഠിക്കാനും വിദഗ്ധര്‍ സഹായിക്കും.

പണം എങ്ങനെയെല്ലാം കുറയും

ഐആര്‍എസ് സാധാരണ നികുതി ഈടാക്കാവുന്ന വരുമാനമായിട്ടാണ് ലോട്ടറിയിലൂടെ ലഭിക്കുന്ന തുകയെ കാണുന്നത്. നിങ്ങളുടെ ടിക്കറ്റുകളും വിലകുറച്ചുള്ള തുകയ്ക്കാണ് നികുതി ഈടാക്കുക. നിങ്ങളുടെ വരുമാനവും, ലോട്ടറിയിലെ തുകയുമെല്ലാം ചേര്‍ത്ത് 25 ശതമാനമാണ് നികുതിയായി ചുമതത്തുക.

ആദ്യത്തെ 10275 ഡോളറിന് പത്ത് ശതമാനമാണ് നികുതി. 31500 ആണെങ്കില്‍ പന്ത്രണ്ട് ശതമാനം നികുതി വരും. 3.23 ലക്ഷം മുതല്‍ 5.39 ലക്ഷം ഡോളര്‍ വരെയാണെങ്കില്‍ 35 മുതല്‍ 37 ശതമാനം വരെയായിരിക്കും നികുതി. 5.39 ലക്ഷത്തിന് മുകളിലുള്ളതാണെങ്കിലം 37 ശതമാനമായിരിക്കും നികുതി.

ഓരോ സംസ്ഥാനത്തും വ്യത്യസ്തം

നികുതി നിരക്കുകള്‍ ഓരോ അമേരിക്കന്‍ സംസ്ഥാനത്തും വ്യത്യസ്തമാണ് ന്യൂയോര്‍ക്കില്‍ 8.82 ശതമാനമാണ് നികുതിയായി നല്‍കേണ്ടത്. ഇത് ഉയര്‍ന്ന നിരക്കാണിത്. അതിന് പുറമേ അധികമായി മറ്റ് നികുതികളും വരും. മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാം 2.9 ശതമാനം മുതല്‍ 8.82 ശതമാനം വരെയാണ് നികുതി.

എന്നാല്‍ ന്യൂയോര്‍ക്കിനെ പോലെ അധിക നികുതി മറ്റൊരു സംസ്ഥാനത്തുമില്ല. അതേസമയം നിങ്ങള്‍ ഒരു സംസ്ഥാനത്ത് ജീവിച്ച്, എടുക്കുന്നത് മറ്റൊരു സംസ്ഥാനത്തെ ടിക്കറ്റാണെങ്കില്‍, ടിക്കറ്റ് വാങ്ങിയ സംസ്ഥാനത്തെ നികുതി നിരക്കാണ് ബാധകമാവുക.

സമ്മാനം അടിച്ചാലും ശ്രദ്ധിക്കണം

പല സാമ്പത്തിക ഉപദേഷ്ടാക്കളും പറയുന്നത് സമ്മാനം എടുത്താല്‍ ഒറ്റത്തവണയായി ആ തുക വാങ്ങണമെന്നാണ്. തുടര്‍ന്ന് അത് നല്ല രീതിയില്‍ നിക്ഷേപിക്കണം. ഒപ്പം ഓഹരികള്‍ വാങ്ങാം. അതുപോലെ വസ്തുക്കളില്‍ നിക്ഷേപം നടത്താം. വീടുകളോ, ദ്വീപുകളോ വലിയ തുകയാണ് സമ്മാനമെങ്കില്‍ വാങ്ങാം.

ജോലിയില്‍ നിന്നെല്ലാം വിരമിച്ച ശേഷം ഈ പണം ഉപയോഗിക്കാം. അതുകൊണ്ട് സമ്പാദ്യമായി ഈ പണത്തെ മാറ്റുക. അടച്ചുതീര്‍ക്കാനുള്ള വായ്പകളും, മറ്റും വേഗം തീര്‍ക്കുക. ഇതെല്ലാം സാമ്പത്തിക ഉപദേഷ്ടാവിന്റെ സേവനത്തിലൂടെ നിങ്ങള്‍ക്ക് സാധ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+