Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവർ ലോട്ടറി രാജാക്കന്‍മാർ; രണ്ടായിരം കോടി നേടിയ നന്ദലാല്‍ മുതല്‍ മലയാളികളുടെ സ്വന്തം അനൂപ് വരെ

ഇന്ത്യയിലെ ഏറ്റവും വലിയ ലോട്ടറി വിജയികളുടെ പട്ടികയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളിലൊന്നാണ് സന്ദീപ് സിംഗ്

lotteryss-

രാജ്യത്തായാലും വിദേശത്തായാലും ഇന്ത്യക്കാരായ ലോട്ടറി എടുപ്പുകാരെ സംബന്ധിച്ച് കഴിഞ്ഞ പത്ത് വർഷം പൊതുവെ ഭാഗ്യമുള്ള വർഷമായിട്ടാണ് വിലയിരുത്തുന്നത്. നിരവധി ഇന്ത്യക്കാരാണ് അമേരിക്ക, ഗള്‍ഫ്, യൂറോപ്പ് മേഖലയില്‍ നിന്നായി കോടികള്‍ ലോട്ടറിയിലൂടെ സമ്മാനമായി നേടിയിരിക്കുന്നത്.

അബുദാബി ബിഗ് ടിക്കറ്റിന്റെ 40 കോടി രൂപ വരുന്ന സമ്മാനം നേടിയ മലയാളികളുണ്ടെങ്കിലും പലരും ഷെയറിട്ടാണ് ടിക്കറ്റ് എടുക്കുന്നത് എന്നതിനാല്‍ തന്നെ സമ്മാനത്തുകയും വീതം വെച്ച് പോകും. ഇത്തരത്തില്‍ വീതം വെപ്പില്ലാതെ തന്നെ ഏറ്റവും കൂടുതല്‍ തുക ലോട്ടറിയിലൂടെ സ്വന്തമാക്കിയ ഏതാനും ഇന്ത്യക്കാരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അനൂപ്

ഇന്ത്യക്കാരായ ലോട്ടറി വിജയികളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ആദ്യം തന്നെ വരുന്ന പേരുകാരന്‍ മലയാളിയായ അനൂപാണ്. കേരള സർക്കാർ നടത്തുന്ന തിരുവോണം ബംപർ ലോട്ടറിയുടെ 25 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഓട്ടോറിക്ഷ ഡ്രൈവറായ അനൂപിന് ലഭിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം അനൂപിന്റെ വാർത്ത പ്രസിദ്ധീകരിച്ച് വരികയും ചെയ്തു.

 anoop

ഉഷാകിരൺ പട്ടേൽ

യുഎസ് പവർബോൾ ഇന്റർനാഷണൽ ലോട്ടറിയുടെ 1 മില്യൺ ഡോളറിന്റെ ഭാഗ്യശാലിയായിരുന്നു ഉഷാകിരൺ പട്ടേല്‍. 2018 മാർച്ചിലെ ലോട്ടറി നറുക്കെടുപ്പിൽ അഞ്ച് അക്കങ്ങൾ യോജിപ്പിച്ച് രണ്ടാം സമ്മാനം നേടുമ്പോള്‍ 62 വയസ്സായിരുന്നു അവരുടെ പ്രായം. 6, 13, 19, 36, 51 എന്നീ നമ്പറുകളിലൂടെയാണ് അവർക്ക് ഭാഗ്യ ലഭിച്ചത്. വല്ലപ്പോഴും ലോട്ടറിയിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന സ്ത്രീയായിരുന്നു ഉഷാകിരണ്‍. ഒന്നും ആലോചിക്കാതെ ക്രമരഹിതമായിട്ടായിരുന്നു എട്ട് കോടിയോളം ഇന്ത്യന്‍ രൂപ സമ്മാനമായി നല്‍കുന്ന ടിക്കറ്റ് അവർ തിരഞ്ഞെടുത്തത്.

സന്ദീപ് സിംഗ്

ഇന്ത്യയിലെ ഏറ്റവും വലിയ ലോട്ടറി വിജയികളുടെ പട്ടികയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളിലൊന്നാണ് സന്ദീപ് സിംഗ് (സണ്ണി എന്നും അറിയപ്പെടുന്നു). അദ്ദേഹത്തിന് 30.5 മില്യൺ ഡോളർ മെഗാ മില്യൺ ലോട്ടറിയാണ് ലഭിച്ചത്. അതായത് 280 കോടിയോളും ഇന്ത്യന്‍രൂപ. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും ധനികനുമായ അന്താരാഷ്ട്ര ലോട്ടറി ചാമ്പ്യനാണ് അദ്ദേഹം.

നറുക്കെടുപ്പിൽ വിജയിക്കുമെന്ന പ്രതീക്ഷ എപ്പോഴുമുള്ളയാളായിരുന്നു സണ്ണി. അദ്ദേഹവും മറ്റൊരു ലോട്ടറി ജേതാവും ചേർന്ന് $61 മില്യൺ ജാക്ക്‌പോട്ടിന്റെ സമ്മാനം പങ്കിടുകയായിരുന്നു. ഈ കഥയുടെ ശ്രദ്ധേയമായ വശം, അദ്ദേഹത്തിന്റെ സുപ്രധാന വിജയത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രതിശ്രുതവധു കല്യാണത്തിന് താല്‍പര്യമില്ലെന്ന് പറഞ്ഞ് ബന്ധം ഉപേക്ഷിക്കുന്നത്. ആ സമയത്ത് രണ്ട് ജോലി ചെയ്തായിരുന്നു അദ്ദേഹം കുടുംബം പോറ്റിയിരുന്നത്.

lo

നന്ദലാൽ മംഗള്‍

യുഎസ് പവർബോളിൽ നിന്ന് 245.6 മില്യൺ ഡോളറിന്റെ സമ്മാനം നേടിയ വ്യക്തിയാണ് നന്ദലാൽ മംഗള്‍. യഥാർത്ഥത്തില്‍ നന്ദലാൽ മംഗൾ കൃത്യമായി ഇന്ത്യക്കാരനല്ല. കരീബിയനിൽ ജനിച്ച വെസ്റ്റ് ഇന്ത്യൻ വംശജനാണ് അദ്ദേഹം. ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് സ്വദേശിയാണ് നന്ദലാൽ, ഇന്ത്യൻ അമേരിക്കൻ കൂടിയാണ്. ലോട്ടറി അടിക്കുമ്പോള്‍ ഗയാനയില്‍ നിർമ്മാണ വ്യവസായത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

നിർമ്മൽ ധമോദരസാമി

ഷിക്കാഗോയിലെ ഇല്ലിനോയിസ് സർവകലാശാലയിലെ 23 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയായ നിർമ്മൽ ധമോദരസാമി യുഎസ് പവർബോളിലൂടെ നേടിയത് ഒരു മില്യൺ ഡോളറാണ്. നിരവധി ഓൺലൈൻ ലോട്ടറി വെബ്‌സൈറ്റുകളിൽ സൈൻ അപ്പ് ചെയ്‌തതിന് ശേഷമാണ് അദ്ദേഹം യുഎസ് പവർബോൾ കളിക്കാൻ തുടങ്ങിയിരുന്നത്. ഈ കഥയുടെ ഏറ്റവും രസകരമായ വശം അദ്ദേഹം മുമ്പ് യുഎസ് പവർബോൾ കളിച്ചിട്ടില്ല എന്നതാണ്. ലേഡി ലക്ക് കാരണം, അദ്ദേഹത്തിന് ഒരു ദശലക്ഷം ഡോളർ ലഭിച്ചു. തന്റെ മുഴുവൻ കുടുംബത്തെയും ഇന്ത്യയിൽ നിന്ന് ചിക്കാഗോയിലേക്ക് കൊണ്ടുപോകാനായി ഫണ്ട് ഉപയോഗിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താഹിർ അലി

കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാരനാണ് താഹിർ അലി. ഏഴ് വർഷമായി മിസ്സിസ്സാഗയിൽ താമസിക്കുന്ന അദ്ദേഹം കഴിഞ്ഞ വർഷം ഒന്റാറിയോ 49 ലോട്ടറിയിലൂടെ 2 മില്യൺ ഡോളർ നേടി. താൻ നേടിയ പണം കൊണ്ട് തന്റെ ജീവിതശൈലി മെച്ചപ്പെടുത്താനും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാനും ഉദ്ധേശിക്കുന്നുവെന്നായിരുന്നു താഹിർ വ്യക്തമാക്കിയത്. ജീവിതം രക്ഷപ്പെടാന്‍ ലോട്ടറി കളിക്കാൻ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും മികച്ച ചോയ്സ് എന്നും അദ്ദേഹം അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+