പൂച്ചകളെ സ്നേഹിക്കുന്നതും ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമാണ്! പൂച്ചയ്ക്ക് ഭക്ഷണം നൽകാത്തവൻ നരകത്തിൽ...
നായയാണ് ഏറ്റവും കൂറുകാണിക്കുന്ന ജീവിയെന്നാണ് സാധാരണ മനുഷ്യരുടെ ധാരണ. എന്നാൽ ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട് പൂച്ചകൾക്കാണ് ഈ സ്ഥാനം.
എലിയെ പിടിക്കുന്ന പൂച്ച, വീട്ടിലെ അടുക്കളയിൽ നിന്നും ആഹാരം കട്ടെടുക്കുന്ന പൂച്ച, ഇങ്ങനെയെല്ലാമാണ് നമ്മൾ പൂച്ചകളെ കുറിച്ച് മനസിലാക്കിയിരിക്കുന്നത്. എന്നാൽ വെറും 'വേട്ടക്കാരും' 'കട്ടുതിന്നുന്നവരും' മാത്രമല്ല പൂച്ചകൾ. മനുഷ്യനോട് ഏറ്റവുമധികം കൂറുകാണിക്കുന്ന ജീവികളിലൊന്നാണ് പൂച്ച. ഏറ്റവും കൂറുകാണിക്കുന്ന ജീവി നായ ആണെന്നാണ് സാധാരണ മനുഷ്യരുടെ ധാരണ. എന്നാൽ ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട് പൂച്ചകൾക്കാണ് ഈ സ്ഥാനം.

പൂച്ചയുടെ കാര്യത്തിൽ
നായയെ സ്പർശിച്ചാൽ ഏഴു തവണ ശരീരം വൃത്തിയാക്കണമെന്നാണ് ഒരു വിഭാഗം ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായം. അതിലൊരു തവണ മണ്ണുകലക്കിയ വെള്ളം കൊണ്ടും ശുചിയാക്കണം. നായയുടെ ഉമിനീര് ദേഹത്തായാലും ഇങ്ങനെ തന്നെ ചെയ്യണം. എന്നാൽ പൂച്ചയുടെ കാര്യത്തിൽ ഇസ്ലാമിൽ ഇത്തരം നിർദേശങ്ങളൊന്നുമില്ല. വസ്ത്രം മലിനമാകുമെങ്കിലും അത് സാധാരണപോലെ വൃത്തിയാക്കിയാൽ മതി.

സദാസമയവും പൂച്ചകളുണ്ടായിരുന്നു
പൂച്ചകളോട് സ്നേഹം കാണിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞതായും ചില ഹദീസുകളിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ പൂച്ചയെ സ്നേഹിക്കുന്നവർ ഒരു വിശ്വാസിയാണെന്നും പണ്ഡിതർ പറയുന്നു. പ്രവാചകൻ പൂച്ചയെ വളർത്തിയിരുന്നതായും, അദ്ദേഹത്തിന്റെ അനുചരൻമാരിൽ ചിലരുടെ കൂടെ സദാസമയവും പൂച്ചകളുണ്ടായിരുന്നുവെന്നും ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

അശുദ്ധമാണെങ്കിലും
ഒരു വിശ്വാസി ഇതരജീവികളോട് കരുണ കാണിക്കണമെന്ന് ഇസ്ലാം മതത്തിൽ കൃത്യമായി നിർദേശിക്കുന്നുണ്ട്. പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നു ചാകുവോളം കെട്ടിയിട്ടു. അങ്ങനെ അവര്‍ നരകാവകാശിയായി എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പറയുന്നു. അതേസമയം നായയുടെ ഉമിനീര് ശരീരത്തിലാകുന്നത് അശുദ്ധമാണെങ്കിലും വിശന്നുവലയുന്ന നായകൾക്ക് ഭക്ഷണം നൽകുന്നതിൽ തെറ്റില്ലെന്നും ചില ഹദീസുകളിൽ വ്യക്തമാക്കുന്നു.

ഖലീഫമാരുൾപ്പെടെയുള്ളവർ
ഒരു നായ കിണറ്റിനുചുറ്റും ഓടിനടക്കുകയായിരുന്നു. കഠിനമായ ദാഹം കാരണം അതു ചാവാറായിരുന്നു. അതുകണ്ട ഒരു വ്യഭിചാരി തന്റെ ഷൂ അഴിച്ച് അതില്‍ വെള്ളമെടുത്ത് അതിനെ കുടിപ്പിച്ചു. അതിന്റെ പേരില്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തുവെന്നും ചില ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പറയുന്നു. ഖലീഫമാരുൾപ്പെടെയുള്ളവർ പൂച്ചകളെ വളർത്തിയിരുന്നതായും ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം.












Click it and Unblock the Notifications