Lunar Eclipse 2023: ഭഗവദ്ഗീത വായിക്കാം, ഗർഭിണികൾ സൂക്ഷിക്കണം; ചന്ദ്രഗ്രഹണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മേയ് 5 ന് ചന്ദ്രഗ്രഹണം ദൃശ്യമാകും. ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണമാണിത്. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കുന്നതായിരിക്കും. ചന്ദ്രൻ ഭൂമിയൂടെ നിഴലിലേക്ക് നീങ്ങുമ്പോൾ ആകാശത്ത് സംഭവിക്കുന്ന വിസ്മയം കാണാനുള്ള ഒരു ആവേശത്തിലാണ് എല്ലാവരും. ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ്, ഇന്ത്യൻ മഹാസമുദ്രം, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക്ക എന്നിവിടങ്ങളിൽ ഈ ഗ്രഹണം ദൃശ്യമാകും.
ചന്ദ്രഗ്രഹണം ആരംഭിക്കുന്നത് മേയ് 5 ന് രാത്രി 8. 45 നാണ് 10.53 വരെയാണ് പരമാവധി ചന്ദ്രഗ്രഹണം ഉണ്ടാവുക, പുലർച്ചെ 1 മണിക്ക് ചന്ദ്രഗ്രഹണം അവസാനിക്കും. ഈ പെൻബ്രൽ ചന്ദ്രഗ്രഹണ സമയത്ത്, ആളുകൾ മനസ്സിൽ സൂക്ഷിക്കേണ്ട പ്രഘാനപ്പെട്ട കാര്യങ്ങൾ ഉണ്ട്. ചന്ദ്രഗ്രഹണത്തിന്റെ ഏതെങ്കിലും പ്രതികൂല ആഘാതം ഒഴിവാക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇതാ:

ചന്ദ്രഗ്രഹണം 2023: ചെയ്യേണ്ടത്: സ്വയം പോസിറ്റീവും ആയിരിക്കാനും ക്ഷമയും ശാന്തതയും നിലനിർത്താനും ശ്രദ്ധിക്കുക. ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം നാല് മണിക്കൂർ ആയതുകൊണ്ട് ജലാംശം നിലനിർത്തുക, ഈ കാലയളവിൽ ഭക്ഷണമോ വെള്ളമോ കഴിക്കുന്നത് നിയന്ത്രിച്ചിരിക്കുന്നു.പുരാതന വിശ്വാസമനുസരിച്ച്, ചന്ദ്രഗ്രഹണത്തിന്റെ ഘട്ടത്തിൽ വിശുദ്ധ മന്ത്രങ്ങലൾ ജപിക്കണം.
ചന്ദ്രഗ്രഹണത്തിന് മുമ്പും ശേഷവും കുളിക്കുന്നത് ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ജ്യോതിശാസ്ത്ര സംഭവത്തിൽ ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണം. ചന്ദ്രഗ്രഹണ സമയത്ത് ഒരാൾക്ക് ചെയ്യാവുന്ന ചില നല്ല കർമ്മങ്ങളാണ് ദാനം. വീട്ടിലെ എല്ലാ ഭക്ഷണ സാധനങ്ങളിലും തുളസിയില (തുളസി) ചേർക്കുന്നത് വളരെ പ്രധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്, ഭക്ഷണം അശുദ്ധമാകില്ല. ഭഗവദ്ഗീതയോ രാമചരിത്രമാനസമോ വായിക്കുകയും ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യാം.
20 വർഷം തുടർച്ചയായി ലോട്ടറി എടുത്തു; ഒടുവിൽ ഭാഗ്യം തേടിവന്നപ്പോൾ നടന്നതോ!!
ചന്ദ്രഗ്രഹണം 2023: ചെയ്യാൻ പാടില്ലാത്തത്:
ഹിന്ദു പുരാണമനുസരിച്ച്, ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതും പാചകം ചെയ്യുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു.
പെംബ്രൽ ചന്ദ്രഗ്രഹണം ആയതുകൊണ്ട് തന്നെ , ഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണരുതെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
ഗര്ഡഭിണികൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം.
കൂടാതെ കത്രിക, കത്തി അല്ലെങ്കിൽ ബ്ലേഡുകൾ പോലുള്ള മൂർച്ചയുള്ള വസ്തുക്കളിൽ നിന്ന് അകന്നു നിൽക്കണം. ചന്ദ്രഗ്രഹണ സമയത്ത് പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുന്നതാണ് ഗുണം, കാരണം അത് ദോഷകരമായ രശ്മികൾ പ്രസരിപ്പിക്കും. ഗ്രഹണ സമയത്ത് പൂജയോ മറ്റെന്തെങ്കിലും മംഗളകരമായ കാര്യമോ ചെയ്യുന്നത് ഒഴിവാക്കണം.
Skin care: സൺസ്ക്രീൻ ഇല്ലാതെ തന്നെ ടാൻ കളഞ്ഞാലോ?












Click it and Unblock the Notifications