Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെന്റമ്മോ ഇതെന്തൊരു കവർ; പട്ടിൽ പൊതിഞ്ഞ കവർ, ആഡംബരത്തിന് കുറവില്ല.. വില കേട്ടാൽ ശരിക്കും ഞെട്ടും

സാധാരണ കല്യാണത്തിനൊക്കെ പോകുമ്പോൾ നമ്മൾ കവറിൽ പണം ഇട്ട് കൊടുക്കാറില്ലേ, അല്ലെങ്കിൽ അപേക്ഷയൊക്കെ അയക്കുമ്പോൾ കവറിൽ ഇട്ട് കൊടുക്കാറില്ലേ. ഈ കവറിന് അഞ്ച് രൂപ പോലും വില വരില്ല. എന്നാൽ ഇനി പറയാൻ പോകുന്നത്, 125 ഡോളറിന് (10,411 രൂപ) വില വരുന്ന ഒരു പേപ്പർ കവറിനെ കുറിച്ചാണ്. അതെ ഒരു ആഡംബര എൻവലപ്പ്.

ഫ്രഞ്ച് ലക്ഷ്വറി ഡിസൈൻ ഹൗസായ ഹെർമിസ് ഇന്റർനാഷണൽ ആണ് നിലവിൽ ഏകദേശം 125 ഡോളറിന് (10,411 രൂപ) ഒരു പേപ്പർ എൻവലപ്പ് പുറത്തിറക്കിയത്. ഫ്രാൻസിൽ നിർമ്മിച്ച ഈ കവർ പുനരുപയോ​ഗിക്കാൻ പറ്റുന്നതാണ്. മാത്രമല്ല സിൽക്കിൽ പൊതിഞ്ഞതുമാണ്.

Cover

നോട്ട്ബുക്കുകൾ, പേനകൾ തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടുന്ന ഹൈ - എൻഡ് സ്റ്റേഷനറികളുടെ ഹെർമിസിന്റെ ശേഖരത്തിന്റെ ഭാഗം ആണിത്.
നിരവധി പേരാണ് കവറിനെ പറ്റി അഭിപ്രായവുമായി എത്തുന്നത്. ചിലർ ഇതിനെ അമിത വിലയായി കാണുമ്പോൾ ചിലരാവട്ടെ അതിനെ സ്റ്റാറ്റസിന്റെ ഭാ​ഗമായാണ് കാണുന്നത്.

പട്ടിൽ പൊതിഞ്ഞ. പുനരുപയോ​ഗിക്കാൻ ആവന്ന രണ്ട് വ്യത്യസ്ത വലുപ്പങ്ങളിൽ ( A4, A5) ഈ കവർ ഒരു പ്രത്യേക ക്ഷണമായോ സ്നേഹം പ്രകടിപ്പിക്കാനുള്ള മാർ​ഗമായൊ ഒക്കെ അയക്കാം, വളരെ കാലം മനോഹരമായ ഓർമകളാക്കി മാറ്റാനുള്ള മാർ​ഗം എന്നാണ് ഇതേക്കുറിച്ച് പറയുന്നത്.

ന്യൂയോർക്ക് പോസ്റ്റ് പറയുന്നതിനനുസരിച്ച് ഈ എൻവലപ്പിന്റെ പാറ്റേണുകളും നിറങ്ങളും ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തുമെന്നാണ് ഹെർമിസ് പറയുന്നത്. നിരവധി എൻവലപ്പ ഡിസൈനുകൾ ഉണ്ട്. 7.5 ഇഞ്ച് സമർകാണ്ഡേ മോഡൽ ഉൾപ്പെടെ വിവിധ വിലയുള്ള പേപ്പർ വെയ്റ്റുകളും ഹെർമിസ് $2,950 -ന് വിൽക്കുന്നു. എന്തായാലും ഒരു കവറിന് ഇത്രയേറെ വില വരുന്നത് കുറച്ച് ആഡംബരമല്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്.

പ്രശസ്ത ആഡംബര ബ്രാൻജായ ഹെർമിസ് ഇന്റർ നാഷണൽ 1837 മുതൽ ആഡംബര ഉൽപ്പന്നങ്ങൾക്ക് പേര് കേട്ടതാണ്. ഹാർനൈസുകൾ നിർമ്മിക്കുന്ന ഒരു വർക്ക് ഷോപ്പായി ഇത് പാരീസിൽ ആരംഭിച്ചുവെങ്കിലും മികച്ച ലെതർ ഉൽപ്പന്നങ്ങൾക്ക് ഉടൻ തന്നെ പ്രശസ്തി നേടി. ബ്രാൻഡ് അതിന്റെ മികച്ച ഡിസൈനുകൾക്കും. സാഡിലുകൾ, ഹാൻഡ്‌ബാഗുകൾ, ലഗേജ് തുടങ്ങിയ ഇനങ്ങളിൽ മികച്ച മെറ്റീരിയലുകളുടെ ഉപയോഗത്തിനും പേരുകേട്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+