ഇന്ത്യക്കാരെ കൈവിടാതെ ഭാഗ്യം; മഹ്സൂസിലൂടെ 10 മില്യൺ ദിർഹം നേടിയ രണ്ട് പ്രവാസികൾ..
മഹ്സൂസിലൂടെ ഭാഗ്യം ഇത്തവണ തേടിയെത്തിയത് രണ്ട് പ്രവാസികളെ. മഹ്സൂസ് മാനേജിംഗ് ഓപ്പറേറ്ററായ ഈവിങ്സ് കഴിഞ്ഞ ആഴ്ചത്തെ നറുക്കെടുപ്പിൽ ( ഡിസംബർ 30, 2023 ) മില്യൺ ദിർഹം നേടിയ വിജയികളുടെ വിവരം പങ്കിട്ടു. അതോടൊപ്പം ബിസിനസ്സ് ഓപ്പറേഷനെക്കുറിച്ചുള്ള വിവരങ്ങളിലുള്ള മാറ്റങ്ങളും വിശദീകരിച്ചു.
ഡിസംബർ 30 ന് നടന്ന 161ാ മത് നറുക്കെടുപ്പിൽ 236, 979 പേർ വിജയികളായി. ഇതിൽ 100 ഗ്യാരണ്ടീഡ് റാഫ്ൾ വിജയികളുമുണ്ട്. രണ്ട് പേർ മൾട്ടി മില്യണയർമരായി. 10 മില്യൺ ദിർഹം വീതമാണ് ഇവർ നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള സെനോബിയ യുക്രൈനിൽ നിന്നുള്ള സെർഗി എന്നിവരാണ് വിജയികൾ.

കഴിഞ്ഞ 33 വർഷമായി ദുബായിൽ ജോലി ചെയ്യുകയാണ് 67 വയസ്സുള്ള സെനോബി. തനിക്ക് ലഭിച്ച സമ്മാനം കുടുംബത്തോടൊപ്പം പങ്കിടാനാണ് അവർ ആഗ്രഹിക്കുന്നത്. ഇവർ മഹ്സൂസിൽ 2021 മുതൽ പങ്കെടുക്കുന്നുണ്ട്. സെർഗി ദുബായിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഡിസംബർ 30 ന് നടന്ന ലൈവ് ഡ്രൈവിലാണ് തിനക്ക് സമ്മാനം അടിച്ച വിവരം വിവരം ഇദ്ദേഹം അറിയുന്നത്. കുറേ കാലമായി യു എ ഇയിൽ ജീവിക്കുകയാണ് ഇദ്ദേഹം.
അതേ സമയം, ലോട്ടറി ലൈസൻസിനായുള്ള അപേക്ഷ പ്രോസസ് ജനുവരി ആദ്യ വാരം തന്നെ പൂർത്തിയായതായി സി എസ് ആർ മേധാവി സൂസൻ കാസ്സി പറഞ്ഞു. ജനുവരി ഒന്ന് മുതൽ നിലവിൽ വന്ന വ്യവസായ റെഗുലേറ്ററുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതാണ് നടപടി. " ജനുവരി ഒന്ന് മുതൽ മഹ്സൂസ് വിൽപ്പന അവസാനിപ്പിച്ചു, റെഗുലേറ്റർമാരുടെ നിർദ്ദേശ പ്രകരമാണിത്, യു എ ഇയിൽ വളരെ ഉത്തരവാദിത്തത്തോടെയുള്ള ഗെയിമിങ് അന്തരീക്ഷം ഒരുക്കാനുള്ള ശ്രമങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് " സൂസൻ കാസ്സി പറഞ്ഞു.
നാഷണൽ ലോട്ടറി ലൈസൻസിനെ ഞങ്ങൾ ശുഭാപ്തി വിശ്വിസത്തോടെയാണ് സമീപിക്കുന്നത്. കഴിഞ്ഞ് മൂന്ന് വർഷമായി ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ മഹ്സൂസിന് സാധിച്ചു. 66 മില്യൺയർമാരെ സൃഷ്ടിച്ചു. 500 മില്യൺ ദിർഹം സമ്മാനമായി നൽകി.
2 മില്യൺ വിജയികളെ അന്താരാഷ്ട്ര തലത്തിൽ സൃഷ്ടിച്ചു. സി എസ് ആർ പരിപാടികളിലൂടെ പതിനായിരങ്ങൾക്ക് സഹായം നൽകി. 127 വർഷത്തിലധികം നീണ്ട പരിജ്ഞാനമുള്ള വിദഗ്ധരാണ് ഞങ്ങൾക്കൊപ്പം ഉള്ളത്. പ്രവർത്തനം തുടങ്ങാനുള്ള പച്ചക്കൊടി ലഭിച്ചാൽ ഉടൻ വീണ്ടും ജനങ്ങളിലേക്കെത്താൻ മഹ്സൂസിന് കഴിയും, " അവർ വ്യക്തമാക്കി.












Click it and Unblock the Notifications