'മലയാളി' പൊളിയാണ്; അവല് വാറ്റിയുണ്ടാക്കിയ ബിയര്‍ പോളണ്ടില്‍ ഹിറ്റ്, പിന്നിലെ കഥ ഇങ്ങനെ
ലണ്ടന്‍: ബാറില്‍ പോയി ഒരു ബിയറൊക്കെ അടിച്ച് ചില്ലാകാന്‍ പോകുന്നവരുടെ മനസില്‍ ഓടിയെത്തുന്ന ചില ബ്രാന്‍ഡുകളുണ്ട്. എന്നാല്‍ പോളണ്ടില്‍ എത്തുന്ന ഏതൊരാളും ബാറില്‍ ചെന്ന് പറയുന്ന പേരൊന്നു കേട്ടാല്‍ കേരള മണ്ണിലുള്ളവര് കേട്ടാല്‍ ഒന്നു ഞെട്ടും. കാരണം, പോളണ്ടിലെ ബാറിലോ പബ്ബിലോ എത്തി മലയാളി എന്നുപറഞ്ഞാല്‍ ഉടന്‍ തന്നെ മേശപ്പുറത്ത് നല്ല അടിപൊളി ബിയര്‍ എത്തും.

പോളണ്ടില്‍ ഇപ്പോള്‍ കൂടുതല്‍ വില്‍പ്പനയുള്ള ബിയറുകളില്‍ ഒന്നാണ് മയലാളി. നമ്മുടെ സ്വന്തം അവല് വാറ്റിയെടുത്ത അടിപൊളി ബിയറാണ് ഈ മലയാളി. പാലക്കാട് സ്വദേശിയായ ചന്ദ്രമോഹന് നല്ലൂരാണ് പോളണ്ടില്‍ നമ്മുടെ 'മലയാളി'യുടെ പേരില്‍ ബിയര്‍ വിപ്ലവം സൃഷ്ടിച്ചത്.

പോളണ്ടിലെ ഇന്‍ഡോ ചേബംര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. ഈ ബിയര്‍ ഉണ്ടാക്കിയ കഥ ശരിക്കും ഒരു സിനിമയെ വെല്ലുമെന്ന കാര്യത്തില്‍ സംശയമില്ല. ആ കഥ ഇങ്ങനെയാണ്, ചന്ദ്രമോഹനന്റെ ഏറ്റവും അടുത്ത സുഹൃത്തായ ആഫ്രിക്കന്‍ ബിസ്നസുകാരന്, യുക്രയിന് യുദ്ധം ആരംഭിച്ചതിന് ശേഷം വിദേശത്ത് നിന്ന് പോളണ്ടിലേക്ക് എത്തിച്ച അഞ്ച് കണ്ടെയിനര്‍ അവല് വിറ്റഴിക്കാനും സൂക്ഷിക്കാനും ബുദ്ധിമുട്ടിയപ്പോഴാാണ് ഈ ആശയം ഉദിച്ച

എന്തുകൊണ്ട് തങ്ങള്‍ക്ക് ഇതുകൊണ്ട് ബിയര്‍ ഉണ്ടാക്കിക്കൂടാ എന്നൊരു ചിന്ത അവരുടെ മനസിലേക്ക് എത്തി. ആ ചിന്തയ്ക്ക് പിന്നാലെ പോയതോടെ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന സുഹൃത്തായ സുകുമാരന്റെ പിന്തുണ കൂടി ലഭിച്ചു. അങ്ങനെ അവിടെയുള്ള ഒരു ലോക്കല്‍ ബ്രൂവറിയുടെ സഹായത്താല്‍ സംരഭത്തിന് തുടക്കം കുറിച്ചു.

അങ്ങനെ അവല് വാറ്റിയെടുത്തുണ്ടാക്കിയ ബിയര്‍ പോളണ്ടില്‍ രണ്ട് മാസം കൊണ്ട് തന്നെ ഹിറ്റായി. 50000 ബോട്ടിലാണ് രണ്ട് മാസം കൊണ്ട് വിറ്റത്. ഇനി വരുന്ന ആഴ്ചകളില്‍ 50000 ലിറ്റര്‍ മലയാളി കൂടി വില്‍പ്പനയ്ക്കായി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബിയര്‍ നിര്‍മ്മിക്കുന്ന ഘട്ടത്തിലൊന്നും പേര് മലയാളി എന്ന് നല്കണമെന്നുണ്ടായിരുന്നില്ല.

നിര്‍മ്മാണം വിജയകരമായ ശേഷം ഒരു ഇന്ത്യന്‍ പേര് തന്നെ നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മലയാളി എന്ന പേരിലേക്ക് എത്തിച്ചേരുന്നത്. പേര് മലയാളി എന്നുകൂടി ആയതോടെ ബിയര്‍ പോളണ്ടില്‍ ഹിറ്റായി. ഇനി കഴിയുമെങ്കില്‍ കേരളത്തില്‍ കൂടി മലയാളിയെ വില്‍ക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

പോളണ്ടില്‍ മലയാളി സംരംഭകന് തുടങ്ങുന്ന രണ്ടാമത്തെ ബിയര്‍ ബ്രാന്‍ഡാണ് മലയാളി. നേരത്തെ എറണാകുളം സ്വദേശിയായ ലിജോ ഫിലിപ്പ് കാലിക്കട്ട് 1498 എന്ന പേരില്‍ ഒരു ബിയര്‍ ബ്രാന്‍ഡ് ഇറക്കിയിരുന്നു. കൂടാതെ കൊച്ചി സ്വദേശിയായ വിവേക് പിള്ള കൊമ്പന് എന്ന പേരില്‍ ഒരു ബിയര്‍ ബ്രാന്‍ഡ് പുറത്തിറക്കിയതും വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ പോളണ്ടില്‍ മലയാളി എന്ന ബിയറിനെ കുറിച്ചാണ് മദ്യപാനികളുടെ സംസാരം.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications