കഴിച്ചത് രണ്ട് ദോശയും ഇഡലിയും, ബില്ലോ 1000 രൂപ! ദോശയുടെ ചിത്രമുൾപ്പെടെ യുവാവിന്റെ പോസ്റ്റ്..വൈറൽ
ദോശ കഴിക്കാത്തവർ കുറവായിരിക്കും. നല്ല ചൂട് ദോശ ചട്ണിയിൽ മുക്കി കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയും. 100 രൂപയ്ക്കുള്ളിൽ ചെലവ് ഒതുങ്ങുകയും ചെയ്യും വിശപ്പും ശമിക്കും. പുറത്തൊക്കെ പോകുമ്പോൾ പലരും വഴിയോരത്തെ തട്ടുകടകളിൽ നിന്ന് കഴിക്കാൻ തിരഞ്ഞടുക്കുന്നതും ദോശ തന്നെയാവും.
എന്നാൽ ഇവിടെ പറയുന്നത് രണ്ട് ദോശയും ഒരു പ്ലേറ്റ് ഇഡലിയും കഴിച്ച് പണികിട്ടിയ ഒരാളെ കുറിച്ചാണ്. എക്സിൽ ഇദ്ദേഹമിട്ട പോസ്റ്റ് ഇപ്പോൾ വൈറൽ ആവുകയാണ്. ഗുരുഗ്രാമിലാണ് സംഭവം. ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നത് എത്രമാത്രം ചെലവുള്ള കാര്യമാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ഭക്ഷണത്തിന്റെ ബിൽ കണ്ട് താനാകെ ഞെട്ടിപ്പോയെന്നും അദ്ദേഹം പറയുന്നു.

32ാം അവന്യൂവിൽ സ്ഥിതി ചെയ്യുന്നു ഒരു പ്രശസ്ത്മായ ദക്ഷിണേന്ത്യൻ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണ കഴിക്കാൻ പോയ ആശിഷ് സിംഗ് ആണ് ബിൽത്തുക കണ്ടെ ആകെ അമ്പരന്നത്.
രണ്ട് ദോശയും ഒരു പ്ലേറ്റ് ഇഡലിയും ആയിരുന്നു ആശിഷ് കഴിച്ചത്. മൊത്തം തുക ആയിരം രൂപയാണ് ആയത്. 30 മിനിറ്റ് കാത്തിരുന്ന ശേഷമാണ് തനിക്ക് രണ്ട് ദോശയും ഒരു പ്ലേറ്റ് ഇഡലിയും കിട്ടിയതെന്നും ഇതിന് ആയിരം രൂപയായെന്നും അദ്ദേഹം കുറിച്ചു. ഒരു കർണാടിക് കഫേയിൽ നിന്നാണ് കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇദ്ദേഹം തന്റെ അനുഭവം പങ്കിട്ടത് മുതൽ നിരവധിപേരാണ് പ്രതികരണവുമായി എത്തുന്നത്. പിന്തുണച്ചും വിമർശിച്ചും കമന്റുകളുണ്ട്. റെസ്റ്റോറന്റിലെ വില വളരെ ന്യായമാണെന്നാണ് ചിലർ പറയുന്നത്. വലിയ വലിയ റെസ്റ്റോറന്റുകൾ തിരഞ്ഞെടുക്കുമ്പോൾ അതിനുള്ള വിലയും നൽകേണ്ടി വരില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. കർണാടകയിലും തമിഴ്നാട്ടിലും ചെറിയ വിലയിൽ ദോശ ലഭിക്കും, ഇവിടെ നിങ്ങൾ ലൊക്കേഷനാണ് പണം ചെലവാക്കിയത്, ഭക്ഷണത്തിനല്ലെന്ന് ചിലർ പറഞ്ഞു.
32ാം അവന്യുവിൽ വളരെ ചെലവുള്ള പ്രീമിയം റെസ്റ്റോറന്റുകളാണ് ഉള്ളതെന്നും അത് കൊണ്ട് ആ ലൊക്കേഷന് ഉയർന്ന വില പ്രതീക്ഷിക്കേണ്ടതുണ്ടെന്നും ചിലർ പറയുന്നു. ദക്ഷിണേന്ത്യൻ ഭക്ഷണം ചെലവില്ലാതെ കഴിക്കണമെങ്കിൽ ഇവിടേക്ക് തന്നെ വരണം എന്നാണ് ചിലർ പറയുന്നത്. ഇതിന്റെ പത്തിലൊന്ന് വിലക്ക് ചെറിയ കടകളിൽ നിന്ന് ദോശ കഴിക്കാമിയരുന്നല്ലോ എന്നാണ് ചിലർ ചോദിച്ചത്.












Click it and Unblock the Notifications