Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതാണ് ശരിക്കും ബാഹുബലി': ബൈക്ക് തലയിലേന്തി ഒറ്റയ്ക്ക് ബസിന് മുകളിലേക്ക്, വൈറല്‍ വീഡിയോ

കൗതുകമുണര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ മണിക്കൂറുകള്‍ മതി. അത്തരം വീഡിയോകള്‍ കാണാന്‍ കാഴ്ച്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. ഭാരമുള്ള മോട്ടോര്‍ ബൈക്ക് ബസിന്റെ കാരിയറില്‍ വയ്ക്കാന്‍ തലയില്‍ കയറ്റി പോകുന്ന ആളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇത്രയും ഭാരമുള്ള മോട്ടോര്‍ ബൈക്ക് എങ്ങനെയാണ് ഒറ്റയ്ക്ക് തലയില്‍ വച്ചുകൊണ്ടു പോകുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

1

ഗുല്‍സാര്‍ സാഹബ് എന്ന സോഷ്യല്‍ മീഡിയ ഉപയോക്താവാണ് ഈ വീഡിയോ വെള്ളിയാഴ്ച ട്വിറ്ററില്‍ പങ്കിട്ടത്. ഈ വീഡിയോ 76,000-ലധികം വ്യൂസും 5,000-ലധികം ലൈക്കുകളും നേടി. ബൈക്കുമായി അദ്ദേഹം ബസിന്റെ മുകളില്‍ കയറുമ്പോള്‍ ഒരു കൈ പോലും അദ്ദേഹം ബൈക്കിന് മുകളില്‍ വയ്ക്കുന്നില്ല എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.

2

ഇതാണ് ശരിക്കും സൂപ്പര്‍ ഹീറോ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. എങ്ങനെയാണ് ഒരു ബൈക്ക് ഇങ്ങനെ ബാലന്‍സ് ചെയ്ത് മുകളിലേക്ക് എത്തിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വളരെ മനോഹരമായാണ് അദ്ദേഹം ബൈക്കുമായി ബസിന്റെ മുകളിലേക്ക് കയറുന്നത്.

3

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ഇതാണ് ശരിക്കും ബാഹുബലിയെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. തന്റെ കുടുംബത്തെ പരിപാലിക്കാന്‍ അദ്ദേഹം ചെയ്യുന്ന കഠിനാധ്വാനത്തിന് സല്യൂട്ട് എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് വൈറലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+