• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുട്ട പൊട്ടിച്ചൊഴിച്ചാല്‍ ലോക റെക്കോര്‍ഡ് കിട്ടുമോ!! കിട്ടി..പിന്നാലെ വിമര്‍ശനവും

Google Oneindia Malayalam News

​ഗിന്നസ് വേൾഡ് റെക്കോർഡിൽ പേര് വരാൻ പലരും പല പ്രവൃത്തികളും ചെയ്യാറുണ്ട്. കഠിനധ്വാനത്തിന് പിന്നാലെയാണ് പലരുടെയും ​ഗിന്നസ് വേൾഡ് റെക്കോർഡ് എന്ന സ്വപ്നം പൂവണിയാറുള്ളത്.എന്നാൽ ഇപ്പോൾ മുട്ട പൊട്ടിച്ചുകൊണ്ട് ഒരാൾ ​ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുകയാണ്.

മുട്ട പൊട്ടിച്ചൊക്കെ ഒരാൾക്ക ​ഗിന്നസ് വേൾഡ് റെക്കോർഡ് നേടാൻ ആവുമോ എന്നാണോ ചോദ്യം. ഈ ചോദ്യം തന്നെ പലരും മുന്നോട്ടുവെക്കുന്നത്. പലരും കാലകാലങ്ങളുടെ ക‍‍ഠിനധ്വാനത്തിന്റെ ഫലമായി ​ഗിന്നസിൽ കയറുമ്പോൾ ചുമ്മ മുട്ട പൊട്ടിച്ച് ഒരാൾ ​ഗിന്നസിൽ കയറിയിരിക്കുന്നത്. ഇതെന്താണ് തമാശക്കളിയാണോ എന്നാണ് ഇതിനെതിരെ ഉയരുന്ന വിമർശനം.

1

യുഎസില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ സാൻഡര്‍ എന്നയാളാണ് ഈ റെക്കോര്‍ഡ് നേടിയിരിക്കുന്നത്. ഇനി എങ്ങനെയാണ് ക്രിസ്റ്റഫർ ഈ റെക്കോർഡ് നേടിയതെന്ന് നമുക്ക് നോക്കാം. ഇദ്ദേഹം ചുമ്മാ അങ്ങ് മുട്ട പൊട്ടിച്ചതല്ലാട്ടോ. മുപ്പത് സെക്കൻഡുകള്‍ക്കുള്ളില്‍ കൂടുതല്‍ മുട്ട വൃത്തിയായി പൊട്ടിച്ചെടുത്തു എന്ന പേരിലാണ് റെക്കോര്‍ഡ്. ഇതിന് മുമ്പ് ആരും ഇങ്ങനെ ചെയ്തിട്ടില്ല. ക്രസ്റ്റഫർ മുട്ട പൊട്ടിക്കുന്നതിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവച്ചിരിക്കുകയാണ്. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് വിമര്‍ശനവുമായി വന്നുകൊണ്ടിരിക്കുന്നത്.

കോണ്ടവും വേണോ? വിദ്യാര്‍ഥിനിയോട് ഐഎഎസ് ഓഫീസര്‍; കലക്കന്‍ മറുപടി നല്‍കി വിദ്യാര്‍ഥിനികോണ്ടവും വേണോ? വിദ്യാര്‍ഥിനിയോട് ഐഎഎസ് ഓഫീസര്‍; കലക്കന്‍ മറുപടി നല്‍കി വിദ്യാര്‍ഥിനി

2

കഷ്ടപ്പെട്ട് ​ഗിന്നസ് നേടുന്നവരെ പരിഹസിക്കുകയാണ്, ലോക റെക്കോർ ഒക്കെ തമാശയായോ..​ഗിന്നസ് റെക്കോർഡ് കൊടുക്കാൻ വേറെ ആരേയും കിട്ടിയില്ലെ എന്നു പോകുന്നു കമന്റുകൾ. അതുപോലെ ഇദ്ദേഹം മുട്ട പൊട്ടിച്ചൊഴിക്കുന്നത് അത്ര വേഗതയിൽ അല്ലെന്നും വിമര്‍ശനങ്ങളുണ്ട്.

കേസില്‍പ്പെട്ടിട്ടും വിജയ് ബാബുവിനെ വിലക്കാത്തത് എന്തുകൊണ്ട്? കാരണം തുറന്നുപറഞ്ഞ് എം രഞ്ജിത്ത്‌കേസില്‍പ്പെട്ടിട്ടും വിജയ് ബാബുവിനെ വിലക്കാത്തത് എന്തുകൊണ്ട്? കാരണം തുറന്നുപറഞ്ഞ് എം രഞ്ജിത്ത്‌

3

മുമ്പ്, ഗിന്നസ് ലോക റെക്കോര്‍ഡ് എന്ന ബഹുമതി നേടാൻ ഏറെ പ്രയാസമായിരുന്നുവെന്നും അത് കൊണ്ട് തന്നെ അതിന്‍റേതായ മൂല്യമുണ്ടായിരുന്നുവെന്നും ആളുകള്‍ പറയുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് ​ഗിന്നസ് കൊടുത്ത് അത്തരത്തിലുള്ള പ്രാധാന്യമെല്ലാം ലോക റെക്കോര്‍ഡിന് നഷ്ടപ്പെട്ടിരിക്കുന്നു. ഇക്കാര്യം തീര്‍ച്ചയായും പരിശോധിക്കാൻ ഇതുമായി ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നു.

4

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 17 മണിക്കൂറിനുള്ളില്‍ 67 പബുകളില്‍ കയറി മദ്യപിച്ചതിന് ഒരാള്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. ഈ സംഭവത്തിനെതിരെ വിമർശനം നിൽക്കുന്ന സാഹചര്യത്തിലാണ് അടുത്തത് വനന്ത്. ഇത്തരം കാര്യങ്ങള്‍ക്ക് റെക്കോര്‍ഡ് ബഹുമതി നല്‍കുന്നതിനെതിരെയും അന്ന് തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇംഗ്ലണ്ട് സ്വദേശിയായ നതാൻ ക്രംപ് എന്ന യുവാവാണ് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പബുകളില്‍ കയറി മദ്യപിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്. അതിന് മുമ്പ് പതിനേഴ് മണിക്കൂറിനുള്ളില്‍ 56 പബുകളില്‍ കയറി മദ്യപിച്ചയാള്‍ക്കായിരുന്നു റെക്കോര്‍ഡ് നല്‍കിയിരുന്നത്.

Viral Video: സൈക്കിളില്‍ കുഞ്ഞിനേയും കൊണ്ടുപോകാന്‍ അമ്മയുടെ 'കണ്ടുപിടുത്തം' വൈറല്‍; കാരണം ഇത്Viral Video: സൈക്കിളില്‍ കുഞ്ഞിനേയും കൊണ്ടുപോകാന്‍ അമ്മയുടെ 'കണ്ടുപിടുത്തം' വൈറല്‍; കാരണം ഇത്

English summary
man holds the Guinness World Record for breaking the most eggs in thirty seconds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X