കുക്കറും വറചട്ടിയും ഫ്രിഡ്ജില്‍..റൂംമേയ്റ്റിനെ കൊണ്ട് പുലിവാല് പിടിച്ച യുവാവ് ഒടുവില്‍ ചെയ്തത് കണ്ടോ
നാട് വിട്ട് പുറത്ത് ജീവിക്കുമ്പോള്‍ വാടകയ്ക്ക് എടുത്ത ഫാറ്റോ വീടോ ഒക്കെ ഷെയര്‍ ചെയ്ത് ജീവിക്കേണ്ടി വരും..അങ്ങനെ ചെയ്തില്ലെങ്കില്‍ ജോലി ചെയ്ത് കിട്ടുന്ന പണം മുഴുവന്‍ താമസിക്കാനും ഭക്ഷണത്തിനും മാത്രമേ ഉണ്ടാകൂ.. അതുകൊണ്ട് താല്പര്യം ഇല്ലെങ്കില്‍ പോലും ചിലപ്പോള്‍ ഫ്‌ളാറ്റൊക്കെ ഷെയര്‍ ചെയ്യേണ്ടി വരും പാചകം ഒരുമിച്ച് ചെയ്യേണ്ടി വരും.
അങ്ങനെ ഫ്‌ളാറ്റ് ഷെയര്‍ ചെയ്ത് റൂംമേറ്റിനെ കൊണ്ട് തലവേദന പിടിച്ച ഒരു യുവാവിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. യുവാവ് പങ്കുവെച്ച പോസ്റ്റ് വലിയ തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുകയും ഒരുപാട് കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നുമുണ്ട്. എന്താണ് സംഭവം എന്നല്ലേ..പറയാം

ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന പ്രഷർ കുക്കറിന്റെയും വറചട്ടിയുടെയും ചിത്രം ആണ് യുവാവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മിച്ചം വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ തന്റെ ഫ്ലാറ്റ്മേറ്റിനോട് പറഞ്ഞതിന്റെ ഫലമാണിതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയ്ക്ക് തന്നെ കാരണമായിരിക്കുകയാണ്.

രക്ഷിത് ബവേജ എന്ന വ്യക്തിയാണ് ഫ്രിഡ്ജിൽ പാചകം ചെയ്യുന്ന പാത്രങ്ങൾ വെച്ച ചിത്രം പോസ്റ്റ് ചെയ്തത്. അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പ് നൽകി, "എന്റെ ഫ്ലാറ്റ്മേറ്റിനോട് ബാക്കിയുള്ള പരിപ്പും ചോറും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. ഇത് കണ്ടാണ് ഉണർന്നത്, ജിഎം!" എന്നാണ് യുവാവി് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചില ആളുകൾ സംഭവത്തെ വളരെ രസകരമായാണ് എടുത്തതെങ്കിൽ ചിലർ സംഭവത്തെ വിമർശിക്കുന്നുണ്ട്...ഇതിപ്പോൾ കാര്യം വളരെ എളുപ്പമാണല്ലോ ഫ്രിഡിജില്ഡ നിന്ന് കറി എടുക്കാം നേരെ ചൂടാക്കാം..മറ്റ് പാത്രങ്ങളിലൊന്നും ആക്കണ്ടല്ലോ.. നല്ല രസികനാണ് നിങ്ങളുടെ റൂം മേറ്റ്, "ഇതിൽ തീർത്തും തെറ്റൊന്നുമില്ല. കൂടുതൽ പാത്രം വൃത്തികേടാക്കാതെ തന്നെ വീണ്ടും ചൂടാക്കാനും എളുപ്പമാണ്. നിങ്ങളുടെ റൂംമേറ്റ് ഒരു സംസ്കാരമുള്ള ആളാണെന്ന് തോന്നുന്നു ."

എന്നാൽ മറ്റ് ചിലർക്ക് സംഭവത്തെ അത്ര തമാശയായി കാണാൻ കഴിഞ്ഞില്ല. ഇതൊക്കെ എന്ത് ക്രൂരതയാണ് എന്നാണ് ചിലർ ചോദിക്കുന്നത്.
"അദ്ദേഹം കുക്കറിന്റെയും പ്ലേറ്റിന്റെയും അടപ്പ് നീക്കം ചെയ്തില്ല, അതുകൊണ്ട് തന്നെ ഫ്രിഡിജിൽ വെച്ച ഗുണം കിട്ടില്ല, അരിയിലും പരിപ്പിലും ഫംഗസ് വളരും," എന്നാണ് ഒരാളുടെ ആശങ്ക.. ആ കുക്കറിൽ നിന്ന് കറി മാറ്റി നിങ്ങൾക്കൊരു പാത്രത്തിൽ അത് ഒഴിച്ചുവെക്കാമായിരുന്നിവ്വേ എന്നാണ് മറ്റൊരാൾ പറഞ്ഞത്. നിങ്ങൾക്കെന്താ അത്രയ്ക്കും വിവരം ഇല്ലേ എന്നാണ് മറ്റൊരാൾ ചോദിച്ചത്. അങ്ങനെ റൂം മേറ്റിനെ പിന്തുണച്ചും എതിർത്തും ആളുകൾ വന്നു, അങ്ങനെ വിഷയം വൻ ചർച്ചയ്ക്ക് വഴിയൊരുക്കി.

ഒടുവിൽ റൂംമേറ്റ് ചെയ്ത പ്രവൃത്തിയെ എത്രപേർ അനുകൂലിക്കുന്നു എത്ര പേർ എതിർക്കുന്നു എന്നറിയാൻ തന്നെ തീരുമാനിച്ചു. ഒരു നിഗമനത്തിലെത്താൻ ഒരു വോട്ടെടുപ്പ് നടത്താമെന്ന് തീരുമാനമായി, ഒരു ഉപയോക്താവ് ഒരു വോട്ടെടുപ്പ് ആരംഭിക്കാൻ തീരുമാനിച്ചു. 59.3 ശതമാനം പേർ ഫ്ലാറ്റ് മേറ്റിന്റെ പെരുമാറ്റത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 40.7 ശതമാനം പേർ എതിർത്തു.












Click it and Unblock the Notifications