ഈ വീഡിയോയില്‍ കാണുന്ന യുവാവിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 100,000 രൂപ റിവാര്‍ഡ്, വീഡിയോ കാണൂ
കഴിഞ്ഞ ദിവസത്തില്‍ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലുമായി വൈറലായ വീഡിയോ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പട്ടിയെ നിഷ്‌ക്രൂരമായി കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിയുന്ന വീഡിയോ പകര്‍ത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലൂടെ പ്രചരിപ്പിച്ച ഈ യുവാവ് ഒരു എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മനുഷ്യന്റെയായാലും മൃഗത്തിന്റെ ആയാലും ജീവന് വില നല്‍കാത്ത ഇവരെ പോലുള്ളവര്‍ നാളെ മനുഷ്യ ശരീരത്തില്‍ കത്തി വെയ്ക്കുന്നത് അവനെ കൊല്ലാന്‍ വേണ്ടി മാത്രമായിരിക്കും. വീഡിയോ കാണൂ, നിങ്ങള്‍ക്ക് സുപരിചിതനാണെങ്കില്‍ സഹായിക്കാന്‍ മറക്കരുത്...

കൊലപാതകമല്ല, കൊല്ലാകൊല
ഒരു പട്ടിയെ കൊല്ലാനാണെങ്കില്‍ എത്രയോ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാമായിരുന്നു. കൊല്ലുകയായിരുന്നില്ല ലക്ഷ്യം കൊല്ലാകൊല ചെയ്യുകയായിരുന്നു എന്ന് വീഡിയോ കണ്ടാല്‍ വ്യക്തമാകും.
rnSickening video of man flinging dog from terrace goes viral. Chennai cyber-cell probing, NGO offers reward for info. pic.twitter.com/6wpEYISYmq
— Shiv Aroor (@ShivAroor) July 4, 2016
ടെറസില്‍ നിന്നും താഴേക്ക്
കെട്ടിടത്തിന്റെ മുകളില്‍ നിന്നും പട്ടിയുടെ കഴുത്തിലും ശരീരത്തില്‍ പിടിച്ച് നില്‍ക്കുന്നതാണ് വീഡിയോയില്‍ തുടക്കത്തില്‍ കാണുന്നത്. പിന്നീട് പട്ടിയെ താഴേക്ക് വലിച്ചെറിയുന്നു.

വേദനക്കൊണ്ടു പുളയുന്ന പട്ടി
ഏകദേശം മൂന്നോ നാലോ നില കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് പട്ടിയെ താഴേക്ക് വലിച്ചെറിയുന്നത്. താഴേക്ക് വീണതിന് ശേഷം പട്ടിയുടെ കരച്ചില്‍ വീഡിയോയില്‍ കേള്‍ക്കാം.rnMan seen in video throwing dog off terrace was a medical student from Chennai https://t.co/oWfJuJhc1S pic.twitter.com/ijgtDPPyeV
— Dhanya Rajendran (@dhanyarajendran) July 5, 2016
പുഞ്ചിരിച്ചുക്കൊണ്ടു വീഡിയോയില്‍ പോസ് ചെയ്യുന്നു
ഒരു മൃഗത്തിന്റെ ജീവന്‍ എടുക്കാന്‍ ശ്രമിക്കുന്ന നേരത്തും പുഞ്ചിരിച്ചുക്കൊണ്ടു യുവാവ് വീഡിയോയ്ക്ക് പോസ് ചെയ്യുന്നത് കാണാം.

ഇവനാണോ നാളത്തെ ഡോക്ടര്‍
ചെന്നൈയിലെ മാതാ മെഡിക്കല്‍ കോളേജ് എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് വീഡിയോയില്‍ കാണുന്ന യുവാവ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
rnKnow the man in this pic? He threw a dog off the terrace https://t.co/TctXhuNrax @singhvirat246 pic.twitter.com/bmdT3X2b5e
— dna (@dna) July 5, 2016
പരാതി പോലീസ് സ്‌റ്റേഷനില്‍
വീഡിയോ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും വൈറലായതോടെ സോഷ്യല്‍ ആക്ടിവിസ്റ്റായ ശരവണ്‍ കൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി.

പ്രതികള്‍ ഒളിവിലാണ്
ഗൗതം സുദര്‍ശന്‍, ആഷിഷ് പാല്‍ എന്നിവരാണ് പ്രതികള്‍. എന്നാല്‍ പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് ഇവര്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 രൂപയാണ് ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഓഫര്‍ ചെയ്തിരിക്കുന്നത്.













Click it and Unblock the Notifications