Get Updates
Get notified of breaking news, exclusive insights, and must-see stories!

രഹസ്യ കാമുകിക്കൊപ്പമുള്ള വീഡിയോ വൈറലായി; യുവാവിനെ പുറത്താക്കി കമ്പനി; ചർച്ചയായത് കാമുകിയുടെ ബാ​ഗ്!

വിവാഹം കഴിഞ്ഞാലും ചില ആളുകൾക്ക് രഹസ്യബന്ധം ഉണ്ടാവും. ഭാര്യ അറിയാതെയോ ഭർത്താവ് അറിയാതെയോ മറ്റ് സ്ത്രീകളുമായോ പുരുഷന്മാരുമായോ ബന്ധം പുലർത്തുന്ന ചിലരെങ്കിലും ഉണ്ടാവും. അങ്ങനെ രഹസ്യബന്ധം പുലർത്തിയ യുവാവിന് തന്റെ ജോലി തന്നെ നഷ്ടമായി. രഹസ്യ കാമുകിയുടെ കൈപിടിച്ച് നടക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടത്. യുവാവിനെതിരെ കമ്പനയിലെ അച്ചടക്ക കമ്മിറ്റി അന്വേഷണം നടത്തിയ ശേഷമാണ് പുറത്താക്കിയത്.

സംഭവം നടന്നത് ചൈനയിലാണ്. എന്നാൽ ഇവരുടെ രഹസ്യബന്ധമോ ജോലി പോയതോ ഒന്നുമല്ല സോഷ്യൽഡമീഡയയിൽ സംസാരമായത്. യുവാവിന്റെ കാമുകിയുടെ കയ്യിലുണ്ടായിരുന്ന ഹാൻഡ് ബാഗാണ്. രണ്ട് പേരും പിങ്ക് നിറത്തിലുള്ള ഡ്രസ്സായിരുന്നു ധരിച്ചിരുന്നത്. കാമുകിയുടെ കയ്യിൽ ചെറിയൊരു ഹാൻഡ് ബാഗ് ഉണ്ടായിരുന്നു. ഈ ഹാൻഡ് ബാഗിന്റെ വില കേട്ടവർ ഞെട്ടിപ്പോയി.

Love

4 ലക്ഷം രൂപയിൽ അധികമാണ് ഈ ബാഗിന് വില വരുന്നത്. അതേസമയം യുവതി ധരിച്ച 7000 രൂപയുള്ള ഡ്രസ്സിനും ആവശ്യക്കാർ ഏറെയാണ്. ഒറ്റ രാത്രി കൊണ്ട് 1000 ഡ്രസ്സുകളാണ് വിറ്റത്. അതേസമയം, ചൈനയിലെ ഒരു കമ്പനിയിലെ റൂൾബുക്കിലെ നിയമങ്ങൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ആ കമ്പനയിൽ ജോലി ചെയ്യുന്ന വിവാഹം കഴിഞ്ഞ ആളുകൾ വിവാഹബന്ധം വേർപെടുത്താൻ പാടില്ല. അതുപോലെ തന്നെ വിവാഹേതരബന്ധം ഉണ്ടാകാനും പാടില്ല. ഈ നിയമം തെറ്റിക്കുന്നവരുടെ പണി പോകും.

സെജിയാങ് ആസ്ഥാനമായുള്ള കമ്പനിയാണ് വിവാഹമോചനം നേടുകയോ വിവാഹേതര ബന്ധം പുലർത്തുകയോ ചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിടും എന്ന ഉത്തരവ് ഇറക്കിയത് . സ്ഥാപനത്തിലെ വിവാഹിതരായ എല്ലാ ജീവനക്കാർക്കും ബാധകമായ നിയമം ജൂൺ 9 നാണ് നിലവിൽ വന്നത്. "കുടുംബത്തോട് വിശ്വസ്തത പുലർത്തുന്ന ഒരു കോർപ്പറേറ്റ് സംസ്കാരവും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹവും പ്രോത്സാഹിപ്പിക്കുക" എന്നതാണ് ഈ നയം കൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.

എല്ലാ ജീവനക്കാർക്കും ശരിയായ സ്‌നേഹമൂല്യങ്ങൾ ഉണ്ടായിരിക്കണമെന്നും നല്ല ജോലിക്കാരായി മാറാൻ ശ്രമിക്കുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അവിഹിത ബന്ധമോ, വിവാഹേതര ബന്ധമോ വിവാഹമോചനമോ വേണ്ട എന്നും കമ്പനി പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുവന്നത്. ഇതിനിടെയാണ് ഇങ്ങനാെരു കാര്യം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+