വഴിയില്‍ കിടന്ന് ലോട്ടറി ലഭിച്ചു, വയോധികന് അടിച്ചത് 1 മില്യണിന്റെ ബംപര്‍, പിന്നാലെ ട്വിസ്റ്റ്
വാഷിംഗ്ടണ്‍: ലോട്ടറിയടിക്കാന്‍ നമ്മളെല്ലാവരും പ്രാര്‍ത്ഥിച്ച് നടക്കുന്ന സമയമുണ്ടാവും. അപ്പോള്‍ സൗജന്യമായി ലഭിച്ച ടിക്കറ്റില്‍ സമ്മാനം അടിച്ചാലോ? അങ്ങനൊരു ഭാഗ്യം എഡ്വാര്‍ഡ് സെന്റ് ജോണ്‍ എന്ന 83കാരന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കുകയാണ്. എന്നാല്‍ ആ സന്തോഷം സെന്റ് ജോണിനെ എത്തിച്ചിരിക്കുന്നത് കോടതിയിലാണ്.
വഴിയില്‍ കിടന്ന് കിട്ടിയ ഈ ടിക്കറ്റിന് ഒരു മില്യണാണ് സമ്മാനം അടിച്ചിരിക്കുന്നത്. എന്നാല്‍ കെവിന്‍ ഡോണോവന്‍ എന്നയാള്‍ സെന്റ് ജോണിനെതിരെ കേസ് നല്‍കുകയായിരുന്നു. ഇതില്‍ അനുകൂല വിധി കെവിന്‍ നേടിയെടുക്കുകയും ചെയ്തു. ഇപ്പോള്‍ 1.4 ലക്ഷം ഡോളര്‍ കെവിനും കുടുംബത്തിനുമായി എഡ്വാര്‍ഡ് നല്‍കണമമെന്നും കോടതി വിധിച്ചിരിക്കുകയാണ്.

മസാചുസെറ്റ്‌സിലെ ബ്ലാക്‌സ്‌റ്റോണിലാണ് സംഭവം നടന്നത്. അവിടെ മാലിന്യങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് സെന്റ് ജോണിന് ടിക്കറ്റ് ലഭിച്ചത്. ആരോ ഉപേക്ഷിച്ചത് പോലെയായിരുന്നു ഇത് കിടന്നിരുന്നത്. ഒരു കടയില്‍ നിന്നുള്ള മാലിന്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. അതുകൊണ്ട് ആ ടിക്കറ്റ് കൈവശം വെക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായത്തിലാണ് സെന്റ് ജോണ്‍.
അതുകൊണ്ട് ആ ടിക്കറ്റ് എടുത്ത് സൂക്ഷിച്ച് വെച്ചു. അതേദിവസം ഹോള്‍ഡ് ഇന്‍ പോക്കറിന്റെ ആ കടയിലുണ്ടായിരുന്ന ലോട്ടറി മുഴുവന്‍ വാങ്ങിയിരുന്നുവെന്നും, ഈ ടിക്കറ്റ് മാത്രം എങ്ങനെയാണ് നഷ്ടമായതെന്ന് അറിയില്ലെന്നും കെവിന്‍ ഡോണോവന്‍ പറയുന്നു. പക്ഷേ സെന്റ് ജോണിന് സമ്മാനം അടിച്ചതോടെ ഇയാള്‍ കേസ് നല്‍കുകയായിരുന്നു.
ലോട്ടറി കമ്മീഷന് മുന്നിലാണ് കേസ് എത്തിയത്. സെന്റ് ജോണിന് ലഭിച്ച സമ്മാനത്തിനെതിരെയായിരുന്നു കെവിന്‍ രംഗത്ത് വന്നു. എന്നാല്‍ അവര്‍ ആദ്യം കെവിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞു. ലോട്ടറി സെന്റ് ജോണിന്റെ കൈവശമുള്ളത് കൊണ്ട് ടിക്കറ്റിന്റെ ഉടമസ്ഥാവകാശത്തില്‍ കെവിന്‍ യാതൊരു അവകാശവുമില്ലെന്നും ലോട്ടറി കമ്മീഷന്‍ പറഞ്ഞു.
കേസ് അനുകൂലമായതിന് പിന്നാലെ കെവിന്‍ ഡൊണോവന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ അദ്ദേഹത്തിന്റെ മക്കള്‍ സെന്റ് ജോണിനെതിരെ കേസ് നല്‍കുകയായിരുന്നു. ആ തുക തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാണിച്ചത്.
അതേസമയം നിയമപോരാട്ടം കെവിന് അനുകൂലമായി വരികയായിരുന്നു. 1.4 ലക്ഷം ഡോളര്‍ 20 വര്‍ഷത്തിനുള്ളില്‍ കൊടുത്ത് തീര്‍ക്കാനായിരുന്നു നിര്‍ദേശം. 7000 ഡോളര്‍ വീതം വര്‍ഷത്തില്‍ നല്‍കാനായിരുന്നു നിര്‍ദേശം. ഇതേ കാലയളില്‍ സെന്റ് ജോണില്‍ 43000 ഡോളറും ലഭിച്ചു. എന്നാല്‍ സെന്റ് ജോണ്‍ ഈ സമ്മാനം പങ്കുവെക്കുന്നതില്‍ കടുത്ത എതിര്‍പ്പിലായിരുന്നു. ഈ പണം തന്റേത് മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
എന്നാല്‍ കേസില്‍ ഒത്തുതീര്‍പ്പ് ഇനിയും നീണ്ടുപോയാല്‍ താന്‍ മരിച്ചാലും കേസ് തീരില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതോടെ പണം പങ്കുവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ തന്നെ സെന്റ് ജോണ്‍ ഈ കുടുംബത്തിന് തുകയുടെ മൂന്നിലൊന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവരത് നിരസിക്കുകയായിരുന്നു. ഈ പണം സഹോദരനുമായി പങ്കുവെക്കുമെന്നും സെന്റ് ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications