പേയിംഗ് സ്ലിപ്പില്‍ തുകയ്ക്ക് പകരം രാശി എഴുതി ഇടപാടുകാരന്‍; പണം കുമിഞ്ഞുകൂടുമോ എന്ന് ചോദ്യം!
ജ്യോതിഷത്തില്‍ രാശിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. രാശിയില്‍ വിശ്വസിക്കുന്നവര്‍ ഉണ്ട്..വിശ്വസിക്കാത്തവര്‍ ഉണ്ട്. ചിലര്‍ തങ്ങളുടെ ജീവിതത്തില്‍ വരുന്ന ഭാഗ്യങ്ങള്‍ രാശിയില്‍ വരുന്ന മാറ്റം മൂലം ഉണ്ടാവുന്നതാണെന്ന് വിശ്വസിക്കുന്നവരാണ്..
ചിലര്‍ രാശി മാറിയാല്‍ കഷ്ടകാലം തീര്‍ന്ന് ജീവിതത്തില്‍ ഭാഗ്യം വരുമെന്ന് വിശ്വസിക്കുന്നവരാണ്. അങ്ങനെ രാശിയില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ട്. എന്നാല്‍ ഇനി പറഞ്ഞുവരുന്നത് ഒരു രാശിക്കഥയാണ്...ഇന്ത്യന്‍ ബാങ്കിന്റെ സ്ലിപ്പില്‍ തുലാം രാശി എത്തിയ കഥ...

സംഭവം നടക്കുന്നത് ഇന്ത്യന്‍ ബാങ്കിന്റെ മൊറാദാബാദിലെ ശാഖയിലാണ്. ബാങ്കില്‍ ആയിരം രൂപ നിക്ഷേപിക്കുന്നതിനായി ഒരാള്‍ ബാങ്കില്‍ എത്തി. ബാങ്ക് സ്ലിപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി. എന്നാല്‍ തുക എഴുതിയ കോളത്തില്‍ ഇയാള്‍ എഴുതിയത് തുലാം രാശി എന്നായിരുന്നു. ഈ സ്ലിപ്പിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. എന്തിനാണ് ഇദ്ദേഹം തുക എഴുതേണ്ട കോളത്തില്‍ രാശിയുടെ പേര് കുറിച്ചത്. അതിന് പ്രത്യേകിച്ച് എന്തെങ്കിലും അര്‍ത്ഥമുണ്ടോ?

എന്തായാലും സ്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്..ആളുകള്‍ എന്ത് സ്മാര്‍ട്ടാണ് എന്ത് ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് ഈ ചിത്രം പോസറ്റ് ചെയ്തിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. 2022 ഏപ്രില്‍ 12 നാണ് സ്ലിപ്പ് പൂരിപ്പിച്ചിരിക്കുന്നതെന്നാണ് ഫോട്ടോയില്‍ കാണുന്നത്.

എന്തിനായിരിക്കും അത് പൂരിപ്പിച്ച വ്യക്തി തുലാരാശി എന്ന് എഴുതിയിരിക്കുന്നതെന്നാണ് ആളുകളുടെ സംശയം. ധനരാശി എന്നാണ് എഴുതേണ്ടി ഇരുന്നതെന്ന് ചിലര്‍ പറയുന്നു. ഇനി വല്ല ഭാഗ്യവും വരാനാണോ അങ്ങനെ എഴുതിയതെന്ന് ചിലര്‍ ചോദിക്കുന്നു. എന്തായാലും വലിയൊരു ചോദ്യത്തിനാണ് ഈ സംഭവം കാരണമായത്...

ധന രാശി എന്ന് എഴുതേണ്ട സ്ഥലത്ത് രാശി എന്നുമാത്രം എഴുതിയത് കൊണ്ടാണ് സ്ലിപ്പ് പൂരിപ്പിച്ച ആള്‍ക്ക് സംശയം വന്നതെന്നും അതുകൊണ്ടായിരിക്കാം അവിടെ അങ്ങനെ എഴുതിയതെന്നും ഒരാള്‍ പറഞ്ഞു. എന്തായാലും പല അഭിപ്രായങ്ങൾ ആണ് ആളുകൾ പറയുന്നത്.
എന്നാൽ ഇത് പൂരിപ്പിച്ച ആൾ കാര്യം മനസ്സിലാകാതെ എഴുതിയതാണോ അല്ലെങ്കിൽ തമാശയ്ക്കാണോ എന്നത് ഇപ്പോഴും ബാക്കിയായി നിൽക്കുന്ന ചോദ്യമാണ്












Click it and Unblock the Notifications