നിങ്ങൾ അവിവാഹിതനാണോ? എങ്കിൽ സൂക്ഷിക്കണം... മരണം തൊട്ട് പിന്നാലെയുണ്ട്, കാരണം ഇതാണ്....

  • Posted By: Desk
Subscribe to Oneindia Malayalam

വിവാഹം കഴിച്ചവർ, കഴിക്കാത്തവരോട് പറയും വെറുതെ കുഴിയിൽചെന്ന് ചാടേണ്ട... വിവാഹം കഴിക്കാതിരിക്കുകയാണ് നല്ലതെന്ന്. ചിലർക്ക് വിവാഹം കഴിച്ചു കഴിഞ്ഞാൽ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന തോന്നലാണ്. വിവാഹം കഴിച്ചവരൊക്കെ അതിന് മുമ്പ് ആഘോഷിച്ച് നടന്ന കാലത്തിന്റെ ഓർമ്മകൾ അയവിറക്കുന്നവരായിരിക്കും. നഷ്ടപ്പെട്ട്പോയ ആ കാലഘട്ടത്തെ ഓർത്ത് വിഷമിക്കുന്നവരായിരിക്കും ഭൂരിഭാഗം വിവഹിതരും. എന്നാൽ വിഷമമല്ല, വിവാഹിതരായതിൽ സന്തോഷിക്കുകയാണ് വേണ്ടത്.

3 ദിവസത്തിൽ 1 ആക്സിഡന്റ്... ഒന്നരക്കോടിയുടെ ബസ് വഴിയില്‍ കളഞ്ഞു.. തുലച്ചത് 4 കോടി... കെഎസ്ആർടിസിയെ കുത്തുപാളയെടുപ്പിക്കും ഈ 'ഇടിവണ്ടി' സ്കാനിയ!!

മുസ്ലീങ്ങൾ 12 മുതൽ 14 കുട്ടികളെ ജനിപ്പിക്കും; ലക്ഷ്യം അധികാരം, മുഖ്യമന്ത്രി, പ്രധാനമന്ത്രി, രാഷ്ട്രപതി... എല്ലാം മുസ്ലീം!

ലഹരിയിൽ നിന്ന് കൊച്ചിക്ക് മോചനമില്ല; മയക്കുമരുന്ന് കൈമാറ്റം കൊച്ചി ഹോട്ടലുകളിൽ? നടിമാരും സിനിമാക്കാരും മാത്രമല്ല... ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ!

വിവാഹത്തിന് മറണത്തെ വരെ തടഞ്ഞു നിർത്താൻ വരെ കഴിവുണ്ടെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഹൃദ്രോഹികളായ അവിവാഹിതർ ഹൃദയസ്തംഭനം വന്ന് മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അവിവാഹിതരേക്കാൾ‍ വിവാഹിതരുടെ ഹൃദയം കൂടുതല്‍ സുരക്ഷിതമാണെന്നാണ് ബെര്‍മിങ്ങ്ഹാമിലെ ആസ്റ്റണ്‍ മെഡിക്കല്‍ സ്കൂള്‍ നടത്തിയ പഠനത്തിൽ വ്യക്തമായത്. പഠനവിവരങ്ങള്‍ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചുവരികയാണ്.

പങ്കാളിയുടെ പിന്തുണയും സഹായവും

പങ്കാളിയുടെ പിന്തുണയും സഹായവും

വിവാഹത്തിലൂടെ ലഭിക്കുന്ന പിന്തുണയും പങ്കാളിയിൽ നിന്ന് ലഭിക്കുന്ന മറ്റ് സഹായങ്ങളും ഹൃദ്രോഹികളായവരിൽ മാറ്റമുണ്ടാക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ അർ‌ഷെദ് കുയ്യൂമി പറഞ്ഞു. നാല് വർഷത്തോളം രോഗികളെ നിരീക്ഷിച്ചതിനു ശേഷമാണ് സംഘം റിപ്പോർട്ട് തയ്യാറാക്കിയത്.

പഠനത്തിന് വിധേയരാക്കിയത് 6,051 രോഗികളെ

പഠനത്തിന് വിധേയരാക്കിയത് 6,051 രോഗികളെ


ശരാശരി 63 വയസ്സുള്ള 6,051 രോഗികളെയാണ് പഠനത്തിന് സംഘം വിധേയരാക്കിയത്. വിവാഹ മോചിതർ, പിരിഞ്ഞ് കവിയുന്നവർ, പങ്കാളികൾ മരിച്ചവർ. വിവാഹം കഴിക്കാത്തവർ എന്നിവരിൽ നിന്നുള്ള പഠനഫലം വളരെ മോശമായിരുന്നു.

മരിക്കാനുള്ള സാധ്യത കൂടുതൽ

മരിക്കാനുള്ള സാധ്യത കൂടുതൽ

വിവാഹം കഴിച്ചവരേക്കാൾ അവിവാഹിതർ ഏതെങ്കിലും കാരണം കൊണ്ട് മരിക്കാനുള്ള സാധ്യത ഇരുപത്തിനാല് ശതമാനം കൂടുതലാണെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഒരിക്കലും വിവാഹം കഴിക്കാത്തവരിൽ ഹൃദയാഘാതം വരാൻ നാൽപ്പത് ശതമാനത്തിൽ കൂടുതൽ സാധ്യതയുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

പങ്കാളിയുമൊത്തുള്ള ജീവിതം പ്രതിരോധം തീർക്കും

പങ്കാളിയുമൊത്തുള്ള ജീവിതം പ്രതിരോധം തീർക്കും

പെളസ്റ്റോൾ, പ്രമേഹം, രക്ത സമ്മർദ്ദം, എന്നീ രോഗങ്ങൾക്കെതിരെ വിവാഹ ജീവിതം മികച്ച പ്രതിരോധം തീർക്കുന്നതായി പഠനം കണ്ടെത്തി. പങ്കാളിയോടൊത്തുള്ള ജീവിതം ശാരീരികവും മാനസികവുമായ ഉന്മേഷം നൽകുന്നു. ഇത്തരത്തിലുള്ള ജീവിതം വ്യക്തികളിൽ അച്ചടക്കവും ഉത്തരവാദിത്തവും വർധിപ്പിക്കുന്നു. ഇത് എല്ലാത്തരം രോഗങ്ങളോടും പ്രത്യേകിച്ച് ഹൃദ്രോഹത്തോട് മികച്ച പ്രതിരോധം നൽകുന്നതായി പഠന സംഘം പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Married patients with heart disease have better survival rates

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്