പെസഹാ ആശംസകൾ: യേശുദേവന്റെ സ്മരണയിൽ പെസഹാ വ്യാഴം, ഹൃദയം നിറഞ്ഞ് ആശംസിക്കാം
പെസഹാ വ്യാഴമാണ് നാളെ. ക്രിസ്തുമത വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഉയിർപ്പ് ഞായർ. അത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് പെസഹാ വ്യാഴം. യേശു ദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹാ വ്യാഴം ആചരിക്കും. യേശു തന്റെ അപ്പോസ്തലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓർമ്മയ്ക്കായാണ് പെസഹാ വ്യാഴം ആചരിക്കുന്നത്. പെസഹാ എന്ന വാക്കിന്റെ അർത്ഥം വരുന്നത് കടന്നുപോകൽ എന്നാണ്.
പെസഹ വ്യാഴവും ചടങ്ങുകളും:
പെസഹാ വ്യാഴാഴ്ച ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ഓർമ്മിച്ച് ക്രിസ്ത്യൻ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ചടങ്ങളും നടക്കാറുണ്ട്. യേശുവിനെ കുരിശിൽ തറയ്ക്കുന്നതിന്റെ തലേ ദിവസം അദ്ദേഹം തന്റെ 12 ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാർത്ഥമാണ് പെസഹാ വ്യാഴത്തെ വിശുദ്ധ നാളായി ആചരിക്കുന്നത്.

ഇതെന്റെ രക്തമാകുന്നു എന്ന് പറഞ്ഞ് അപ്പവും രക്തമാകുന്നു എന്ന് പറഞ്ഞ് വീഞ്ഞും പകുത്ത് നൽകി വിശുദ്ധ കുർബാന സ്ഥാപിച്ച ദിവസം കൂടിയാണ് പെസഹാ വ്യാഴം. ഇതിന്റെ തുടർച്ച എന്നോണമാണ് എല്ലാ ഞായറാഴ്ചകളിലും ദേവാലയങ്ങളിൽ വിശുദ്ധ കുർബാന അനുഷ്ഠിക്കുന്നത് എന്നാണ് വിശ്വാസം.
പെസഹാ വ്യാഴാഴ്ച എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലു പ്രത്യേക പ്രാർത്ഥനകൾ നടക്കും. പെസഹാ അപ്പം മുറിക്കലും കാൽ കഴുകൽ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങ്. പെസഹാ വ്യാഴത്തിന് ശേഷം യേശുവിന്റെ കുരിശ് മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരിക്കും. കുരിശ് മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഢാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്റെ വഴി ചടങ്ങുകളും നടത്തും.
അന്ത്യ അത്താഴത്തിന് മുൻപായി യേശു ശിഷ്യരുടെ കാൽ കഴുകിയതിനെ അനുസ്മരിച്ച് ക്രിസ്ത്യൻ പള്ളികളുടെ കീഴിലുള്ള ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട പേരുടെ കാലുകശ്‍ പുരോഹിതർ കഴുകി ചുംബിക്കുന്നത് പ്രധാനപ്പെട്ടതാണ്.
യേശുദേവൻ തന്റെ പന്ത്രണ്ട ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിലൂടെ എളിമയുടെ സന്ദേശമാണ് നൽകിയത്. ഇതിന്റെ ഓർമ്മപ്പെടുത്തലാണ് ജേവാലയങ്ങളിൽ നടത്തുന്ന കാൽ കഴുകൾ ശുശ്രൂഷ. അന്ത്യ അത്താഴത്തിന്റെ ഓർമ പുതുക്കലിന്റെ ഭാഗമായി പെസഹാ വ്യാഴത്തിൽ അപ്പം ഉണ്ടാക്കും. അപ്പം മുറിക്കൽ ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളെല്ലാം ഒത്തുചേരും. വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് അപ്പം മുറിക്കൽ
പെസഹാ വ്യാഴം ആശംസിക്കാം:
യേശുദേവൻ നമ്മളിലേക്ക് പകർന്ന സ്നേഹവും സാഹോദര്യവം സഹനവും ഓർക്കാനും അതിൽ നിന്ന് വഴി മാറി പോകാതരിക്കാനും
യേശുദേവൻ നമുക്ക് ചെയ്ത് തന്ന നന്മയുടെ ഓർമ്മക്കായി പെസഹാ ആചരിക്കാം
യേശു ദേവന്റെ സ്നേഹം ഓർക്കാം ഈ ദിനത്തിൽ
എന്നും ജീവിതത്തിൽ യേശു ദേവന്റെ കരുണ ഉണ്ടാവട്ടേ, നമുക്ക് ആശംസിക്കാം പെസഹാ വ്യാഴം
യേശുവിന്റെ നന്മയിൽ പെസഹാ വ്യാഴം നേരാം












Click it and Unblock the Notifications