Get Updates
Get notified of breaking news, exclusive insights, and must-see stories!

പലതരം 'പോൺ' ഉണ്ട്.... എന്നാൽ ഡിന്നർ പോൺ എന്ന് കേട്ടിട്ടുണ്ടോ!!! റിസ്കില്ലാതെ പണം വാരാം

പോണ്‍ എന്ന് കേട്ടാല്‍ ഉടന്‍ തന്നെ അശ്ലീല സിനിമയും ചിത്രങ്ങളും ഒക്കെയാണ് മിക്കവരുടേയും മനസ്സിലേയ്ക്ക് ഓടിയെത്തുക. അങ്ങനെയെങ്കില്‍ ഫുഡ് പോണ്‍, ഡിന്നര്‍ പോണ്‍ എന്നൊക്കെ പറഞ്ഞാല്‍ എന്തായിരിക്കും സംഭവം.

കേട്ടിട്ട് തെറ്റിദ്ധരിയ്ക്കണ്ട... നിങ്ങള്‍ ഉദ്ദേശിയ്ക്കുന്നതല്ല ഈ 'പോണ്‍'. ഇത് ശരിയ്ക്കും വ്യത്യസ്തമായ ഒന്നാണ്. അതിന് അശ്ലീലവുമായി ഒരു ബന്ധവും ഇല്ല കേട്ടോ.

ഇന്‍സ്റ്റാഗ്രാമില്‍ ഫുഡ്‌പോണ്‍ എന്ന ഹാഷ്ടാഗ് വന്‍ ഹിറ്റ് ആയിരുന്നു. എന്നാല്‍ കൊറിയയില്‍ ഡിന്നര്‍ പോണ്‍ അതിലും വലിയ ഹിറ്റ് ആണ്. മാത്രമല്ല, ഇതുവഴി പലരും പണവും സമ്പാദിയ്ക്കുന്നുണ്ട്. എന്താണ് ഡിന്നര്‍ പോണ്‍?

 പോണ്‍

പോണ്‍

പോണ്‍ എന്ന് കേട്ടാല്‍ ഉറപ്പിയ്ക്കാം... അശ്ലീലമാണെന്ന്. പക്ഷേ എല്ലാ പോണും അശ്ലീലമാണെന്ന് കരുതല്ലേ...

ഡിന്നര്‍ പോണ്‍

ഡിന്നര്‍ പോണ്‍

ഇതിനിടയിലാണ് ഡിന്നര്‍ പോണ്‍ വരുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ ഒരു അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് ആ പോണ്‍ അല്ല.

ഭക്ഷണമാണ് കാര്യം

ഭക്ഷണമാണ് കാര്യം

ചില ഭക്ഷണ സാധനങ്ങളുടെ ചിത്രം കാണുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. അതിനെ വേണമെങ്കില്‍ നമുക്ക് ഫുഡ് പോണ്‍ എന്ന് വിളിയ്ക്കാം.

കൊതിയാണ് കാര്യം

കൊതിയാണ് കാര്യം

ഭക്ഷണത്തിനോട് കൊതിയുണ്ടാക്കുക... അത്രയേ ഉള്ളൂ. ആ 'കൊതിയെ' പരാമര്‍ശിയ്ക്കാനാണ് പോണ്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത്.

വീഡിയോ ഉഷാര്‍

വീഡിയോ ഉഷാര്‍

ഒരു ചിത്രം കാണുന്നതിനപ്പുറം ആരെങ്കിലും ഭക്ഷണം ആസ്വദിച്ച് ഉണ്ടാക്കുന്നതും കഴിയ്ക്കുന്നതും ലൈവ് ആയി കാണുകയാണെങ്കില്‍ എങ്ങനെയിരിക്കും? അതാണ് ഡിന്നര്‍ പോണ്‍.

കൊറിയയില്‍ വന്‍ ഹിറ്റഅ

കൊറിയയില്‍ വന്‍ ഹിറ്റഅ

ദക്ഷിണ കൊറിയില്‍ ഡിന്നര്‍ പോണ്‍ വന്‍ ഹിറ്റ് ആണ്. ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബില്‍ ഇത്തരം വീഡിയോകള്‍ കാണുന്നത്.

പണവും ഉണ്ടാക്കാം

പണവും ഉണ്ടാക്കാം

ലൈവ് ഡിന്നര്‍ പോണ്‍ വഴി കൊറിയന്‍ സെലിബ്രിറ്റികള്‍ വന്‍ തുകയാണ് സമ്പാദിയ്ക്കുന്നത്. ഡിന്നര്‍ പോണ്‍ വഴി സെലിബ്രിറ്റികള്‍ ആയവരും ഉണ്ട്.

മോക് ബാംഗ്

മോക് ബാംഗ്

മോക്-ബാംഗ് എന്നാണ് ഇത് ദക്ഷിണ കൊറിയയില്‍ അറിയപ്പെടുന്നത്. മോക് എന്ന് വ്ച്ചാല്‍ കഴിയ്ക്കുക, ബാംഗ് എന്ന് വച്ചാല്‍ സംപ്രേഷണ ചെയ്യുക.

ആശ്വാസം കിട്ടും?

ആശ്വാസം കിട്ടും?

ചിലര്‍ക്ക് ഇത്തരം ലൈവ് വീഡിയോകള്‍ വലിയ മന:ശാന്തി ആണത്രെ നല്‍കുന്നത്. നല്ല ഉറക്കവും കിട്ടും. പക്ഷേ എല്ലാവരിലും ഇത് ശരിയായിക്കൊള്ളണം എന്നില്ല.

സമ്പാദിയ്ക്കുന്നത് എത്ര?

സമ്പാദിയ്ക്കുന്നത് എത്ര?

ചോയി ജി ഹ്വാന്‍ എന്ന ചെറുപ്പക്കാരന്‍ ഇതുവഴി പ്രതിമാസം സമ്പാദിയ്ക്കുന്നത് 1,880 ഡോളറാണത്രെ. ഒന്നേകാള്‍ ലക്ഷം രൂപ. എല്ലാ ചെലവും കഴിച്ചാണിതെന്ന് കൂടി ഓര്‍ക്കണം.

ഒരു വീഡിയോ കണ്ടാലോ

എന്താണ് ഡിന്നര്‍ പോണ്‍ എന്ന് മനസ്സിലാക്കണമെങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ട് നോക്കാം. അല്‍പം ദൈര്‍ഘ്യമേറിയതാണെന്ന് ആദ്യമേ പറയട്ടേ!!!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+