കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാംസം കഴിക്കുന്ന പുരുഷന്മാരെ അകറ്റുക; കിടക്ക പങ്കിടരുത്, പെറ്റയുടെ ആവശ്യം ഞെട്ടിക്കും

Google Oneindia Malayalam News

ലണ്ടന്‍: മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ ആവശ്യം കേട്ട് സൈബര്‍ ലോകം ആകെ ഞെട്ടിയിരിക്കുകയാണ്. സ്ത്രീകളോട് സ്വന്തം പങ്കാളിക്ക് സെക്‌സ് നിഷേധിക്കാനാണ് പെറ്റ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പുരുഷന്മാരുടെ കാര്യത്തിലാണ്. പുരുഷന്മാരാണ് മൃഗത്തിന്റെ മാംസം കൂടുതല്‍ കഴിക്കുന്നതെന്നാണ് പെറ്റ അവകാശപ്പെടുന്നത്.

പുരുഷന്മാരെ ഒരു പാഠം പഠിക്കാന്‍ പുതിയൊരു രീതി വേണമെന്നാണ് പെറ്റയുടെ ആവശ്യം. പുരുഷന്മാര്‍ മാംസം കഴിക്കുന്നതും വേട്ടയാടുന്നതുമെല്ലാം അവരുടെ പുരുഷാധിപത്യം കാണിക്കുന്നതിനാണെന്ന് പെറ്റ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ വാദം വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

മാംസം കഴിക്കുന്നതിലൂടെ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ക്ക് പുരുഷന്മാരാണ് വലിയൊരു തോതില്‍ കാരണക്കാരാകുന്നതെന്ന് അടുത്തിടെ ഒരു പഠനം വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പെറ്റ സ്ത്രീകളോട് സെക്‌സ് സമരം നടത്താന്‍ ആവശ്യപ്പെട്ടത്. ഭര്‍ത്താക്കന്മാര്‍ക്ക് ലൈംഗിക ബന്ധം നിഷേധിക്കണമെന്നാണ് പെറ്റയുടെ ആവശ്യം. ഇവര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നവരാണെന്നും സംഘടന പറയുന്നു. ഈ നീക്കം ലോകത്തെ രക്ഷിക്കുമെന്നും, ടോക്‌സിക് മാസ്‌കുലിനിറ്റിയുടെ വ്യാപനം തടയാന്‍ സാധിക്കുമെന്നും പെറ്റ പറയുന്നു.

2

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

പ്ലസ് വണ്‍ എന്ന ജേണലില്‍ വന്ന പഠനത്തിലാണ് കാലാവസ്ഥാ ദുരന്തങ്ങള്‍ക്ക് പുരുഷന്മാരാണ് കൂടുതല്‍ വഴിയൊരുക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളേക്കാള്‍ ഇത് കൂടുതലാണ്. പ്രധാനമായും മാംസം കഴിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. പുരുഷന്മാരുടെ ഭക്ഷണ ശീലങ്ങള്‍ കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പെറ്റ പറയുന്നു. ഈ ചെയ്യുന്നവയ്ക്ക് പുരുഷന്മാര്‍ ഉത്തരം പറയണം. അവരാണ് യഥാര്‍ത്ഥ ഉത്തരവാദികളാണെന്നും, ആ കുറ്റത്തിന് ശിക്ഷ ആവശ്യമാണെന്നും പെറ്റ പറഞ്ഞു.

3

ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 2 കടുവകള്‍; ജീനിയസ്സാണെങ്കില്‍ കണ്ടെത്താം, 10 സെക്കന്‍ഡുണ്ട്ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 2 കടുവകള്‍; ജീനിയസ്സാണെങ്കില്‍ കണ്ടെത്താം, 10 സെക്കന്‍ഡുണ്ട്

ഈ പുരുഷന്മാരെ കുറിച്ച് നമുക്കറിയാം. കൈയ്യിലൊരു ബിയര്‍ കുപ്പിയുണ്ടാവും. ഭക്ഷ്യ സോസേജുകളില്‍ ഇറച്ചി പാകം ചെയ്യലാണ് ഇവരുടെ ഹോബി. ബാര്‍ബെക്യുവുകളും ഗ്രില്ലിലെ മാംസം പാചകം ചെയ്യുന്നതുമെല്ലാം ടോക്‌സിക് മാസ്‌കുലിനിറ്റിയുടെ ഭാഗമായിട്ടാണെന്ന് പെറ്റ പറയുന്നു. ഇവരുടെ പുരുഷത്വം സ്വയം കാണിക്കാനും, ഒപ്പം മറ്റുള്ളവര്‍ക്ക് മുന്നില്‍ അത് പ്രദര്‍ശിപ്പിക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിലൂടെ മൃഗങ്ങള്‍ക്കും പ്രകൃതിക്കും അത് ദോഷകരമായി ബാധിക്കുമെന്നും പെറ്റ വ്യക്തമാക്കി.

4

പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍

സംഘടനയടെ പ്രതിനിധിയായ ഡോ കാരിസ് ബെന്നെറ്റ് ഇത് വിശദീകരിക്കുന്നുണ്ട്. സ്ത്രീയെ അപേക്ഷിച്ച് മാംസം കൂടുതല്‍ കഴിക്കുന്നത് പുരുഷനാണ്. കാര്‍ബണ്‍ പുറന്തുള്ളതും അതുകൊണ്ട് പുരുഷനാണ്. അതേസമയം പെറ്റയുടെ സെക്‌സ് ബാന്‍ എന്ന ആശയം നാക്കുപിഴയാണെന്നും കാരിസ് ബെന്നെറ്റ് പറഞ്ഞു. അതേസമയം മാംസത്തിന് കൂടുതല്‍ നികുതി നല്‍കണമെന്നും പെറ്റയുടെ നിര്‍ദേശത്തിലുണ്ട്. പുരുഷന്മാരില്‍ മാംസത്തിനായി 41 ശതമാനം നികുതി ചുമത്തണമെന്നും പെറ്റയുടെ ജര്‍മന്‍ ബ്രാഞ്ച് പറഞ്ഞു.

English summary
men eating meat women, dont sleep with them, peta's request goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X