മേഴ്‌സിഡസിന്റെ സിഇഒ ഓട്ടോറിക്ഷയില്‍, പൂനെയില്‍ സെലിബ്രിറ്റിയെ കണ്ട് ഞെട്ടി ആളുകള്‍; വൈറല്‍ സംഭവം
മുംബൈ: ലോകപ്രശസ്ത ഓട്ടോ മൊബൈല്‍ കമ്പനിയായ മേഴ്‌സിഡസിന്റെ സിഇഒ ഒരു ഓട്ടോറിക്ഷയില്‍ കയറിയാല്‍ എങ്ങനെയിരിക്കും. ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല അല്ലേ. അത്രയേറെ ആഢംബരങ്ങളില്‍ ജീവിക്കുന്ന ഒരു വ്യക്തി അതിന് തയ്യാറാവുമോ? എന്നാല്‍ അങ്ങനൊന്ന് സംഭവിച്ചിരിക്കുകയാണ്. അതും നമ്മുടെ ഇന്ത്യയില്‍ തന്നെ.
സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഈ സംഭവം. ഇതിന്റെ ചിത്രം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇത്രയും എളിമയുള്ള ആളാണോ എന്നാണ് സോഷ്യല്‍ മീഡിയ അദ്ദേഹത്തോട് ചോദിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

image credit: martins_masala
മെഴ്‌സിഡസ് ബെന്‍സിന്റെ ഇന്ത്യന്‍ ശാഖയുടെ സിഇഒ മാര്‍ട്ടിന്‍ ഷ്വെങ്കിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ആഗോള തലത്തില്‍ തന്നെ പ്രശസ്തനാണ് മാര്‍ട്ടിന്‍. സോഷ്യല്‍ മീഡിയയില്‍ നിരന്തരം ചിത്രങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് ഓട്ടോയില്‍ സഞ്ചരിക്കുന്നത്. സോഷ്യല്‍ മീഡിയ ആകെ അമ്പരന്ന് നില്‍ക്കുകയാണ് ഈ ചിത്രം കണ്ടിട്ട്. എന്തുകൊണ്ടാണ് മാര്‍ട്ടിന് ഓട്ടോയില്‍ സഞ്ചരിക്കേണ്ടി വന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒരിക്കലും ഇങ്ങനൊരു സംഭവം നടക്കുമെന്ന് കരുതിയതല്ല.

image credit: martins_masala
ഇനി കാരണത്തിലേക്ക് വരാന്‍. മെഴ്‌സിഡസിന്റെ എസ് ക്ലാസുമെടുത്ത് യാത്രയ്ക്കിറങ്ങിയതാണ് മാര്‍ട്ടിന്‍ ഷ്വെങ്ക്. എന്നാല്‍ ഓട്ടോറിക്ഷയില്‍ കയറേണ്ടി വരികയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഗതാഗത കുരുക്കില്‍ ഷ്വെങ്കിന്റെ മേഴ്‌സിഡസ് കുരുങ്ങുകയായിരുന്നു. എങ്ങോട്ടും പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പൂനെയിലായിരുന്നു സംഭവം. ഗതാഗത കുരുക്ക് കാരണം അദ്ദേഹത്തിന്റെ കാറിന് ഒന്ന് അനങ്ങാന്‍ പോലും സാധിച്ചില്ല. മണിക്കൂറുകളോളം ട്രാഫിക് പ്രശ്‌നങ്ങള്‍ പൂനെയില്‍ ഉണ്ടാവാറുണ്ട്. ഇതാണ് മെഴ്‌സിഡസ് സിഇഒയെ വലച്ചത്.

image credit: martins_masala
ട്രാഫിക് കുരുക്കില്‍പ്പെട്ടതോടെ അത്യാഢംബര സൗകര്യങ്ങളുള്ള കാറില്‍ നിന്ന് മാര്‍ട്ടിന്‍ ഇറങ്ങുകയായിരുന്നു. പിന്നീട് നടക്കാന്‍ തീരുമാനിച്ചു. കുറച്ച് കിലോമീറ്ററുകള്‍ നടന്നതോടെ ഒരു ഓട്ടോറിക്ഷയില്‍ കയറുകയായിരുന്നു അദ്ദേഹം. കേട്ടിട്ട് അത്ഭുതം തോന്നുന്നു അല്ലേ. എന്നാല്‍ സത്യമതാണ്. അദ്ദേഹത്തിന് കൃത്യ സമയത്ത് സ്ഥലത്ത് എത്താന്‍ കഴിഞ്ഞത് സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷ ഉള്ളത് കൊണ്ടാണ്. ഇന്ത്യയിലെ തിരക്കേറിയ വ്യക്തിയാണ് ഓട്ടോയില്‍ ഇരിക്കുന്നതെന്ന് ഡ്രൈവര്‍ അറിഞ്ഞതേയില്ല.

image credit: martins_masala
നിങ്ങളുടെ മെഴ്‌സിഡസ് എസ് ക്ലാസ് പൂനെയിലെ മനോഹരമായ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ നിങ്ങളെന്താണ് ചെയ്യുക? ഒരുപക്ഷേ കാറില്‍ നിന്ന് ഇറങ്ങാം. കുറച്ച് കിലോമീറ്ററുകള്‍ നടക്കാം. പിന്നീട് ഓട്ടോയില്‍ കയറി പോകുമെന്നും ഇതിന് ക്യാപ്ഷനായി മാര്‍ട്ടിന്‍ ഷ്വെങ്ക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പമാണിത്. ഇത്തരം ട്രാഫിക് കുരുക്കുകളില്‍ ഓട്ടോ പോലുള്ളവ ശരിക്കും രക്ഷകരാണെന്ന് യൂസര്‍മാര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇടവഴികള്‍ ഉപയോഗിച്ച് ഇവര്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിക്കുമെന്നും കമന്റുണ്ട്. ഗജനി ചിത്രത്തില്‍ ആമിര്‍ ഖാന്‍ കാമുകിയെ കാണാന്‍ പോയതിന് സമാനമാണ് സംഭവമെന്നാണ് ഒരാളുടെ കമന്റ്.












Click it and Unblock the Notifications