'എന്റെ വീട് തന്നെ ഒബാമയാണ്...'; ഹൃദയം തൊടും കുറിപ്പുമായി മിഷേല്‍
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും അദ്ദേഹത്തിന്റെ പങ്കാളിയുമായ മിഷേല്‍ ഒബാമയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത തെളിയിക്കുന്ന ഒരുപാട് സംഭവങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. ഇരുവര്‍ക്കുമിടയിലുള്ള സ്‌നേഹത്തെക്കുറിച്ചും പരസ്പര വിശ്വാസത്തെക്കുറിച്ചുമൊക്കെ ഒരുപാട് കാര്യങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്.
സോഷ്യല്‍മീഡിയ ഒരുപാട് തവണ ഇത് ആഘോഷമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ബരാക് ഒബാമയെക്കുറിച്ച് മിഷേല്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. വിവാഹത്തെക്കുറിച്ച് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ആണ് മിഷേല്‍ ഒബാമ പങ്കുവെച്ചിരിക്കുന്നത്. താനും ബരാക് ഒബാമയും ഉള്‍പ്പെടുന്ന ഒരു കൂട്ടം ചിത്രങ്ങളോടൊപ്പമാണ് കുറിപ്പ്.
pc:michelleobama instagram

മിഷേല്‍ ഒബാമയെ സംബന്ധിച്ചിടത്തോളം അവളുടെ വീട് തന്നെ ബരാക് ആണ്. ''പ്രായപൂര്‍ത്തിയായപ്പോള്‍, ഞാന്‍ നിരവധി സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ട്, എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് ഒരു യഥാര്‍ത്ഥ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ വീട് എന്റെ കുടുംബമാണ്. എന്റെ വീട് ബരാക്ക് ആണ്.

മിഷേല്‍ ഒബാമ തന്റെ കുറിപ്പില്‍ ദമ്പതികള്‍ക്ക് എങ്ങനെ ഒരുമിച്ച് ജീവിക്കണം എന്നും പറയുന്നുണ്ട്. ''എന്നാല്‍ ഇതാ ഒരു കാര്യം-ഞങ്ങളുടെ വിവാഹം ഒരിക്കലും 50-50 എന്ന കണക്കിലൊന്നും ആയിരുന്നില്ല. നമ്മില്‍ ഒരാള്‍ക്ക് എപ്പോഴും കൂടുതല്‍ ആവശ്യമുണ്ടാകാം അല്ലെങ്കില്‍ ഒരാള്‍ക്ക് കൂടുതല്‍ വിട്ടുനല്‍കേണ്ടി വന്നേക്കാം, സത്യസന്ധമായും തര്‍ക്കിക്കാതെയും പരസ്പരം കേള്‍ക്കാന്‍ നാം തയ്യാറാവണം. എങ്കില്‍ മാത്രമേ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയൂ, അവര്‍ പറഞ്ഞു.

''നിങ്ങള്‍ ഡേറ്റിംഗിലായിരിക്കുമ്പോള്‍ ഒരു ബന്ധം ഗ്ലാമറൈസ് ചെയ്യുന്നത് നിങ്ങള്‍ വിവാഹിതരായിക്കഴിഞ്ഞാല്‍ നിങ്ങളെ നേരിട്ട് ബുദ്ധിമുട്ടിലേക്ക് നയിക്കും.ആരെങ്കിലുമായി ഒരുമിച്ച് ജീവിക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ മറച്ചുവെയ്ക്കാന്‍ കഴിയില്ല,' അവര്‍ പറയുന്നു
''നിങ്ങള്‍ എന്താണ് ഈ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നത്? നിങ്ങള്‍ അത് ശരിക്കും ചിന്തിച്ചിട്ടുണ്ടോ?' ആളുകള്‍ സ്വയം ചോദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു,

''ഇപ്പോള്‍ എനിക്ക് നിങ്ങളില്‍ നിന്ന് കേള്‍ക്കണം. വിവാഹത്തെക്കുറിച്ചോ ബന്ധങ്ങളെക്കുറിച്ചോ നിങ്ങള്‍ എന്ത് ഉപദേശമാണ് പങ്കിടുന്നത്?
മിഷേല്‍ ഒബാമ തന്റെ കുറിപ്പ് അവസാനിപ്പിച്ചത് ഈ ചോദ്യം കൊണ്ടായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ തന്റെ പുസ്തകത്തിന്റെ പേര് - 'ദ ലൈറ്റ് വി ക്യാരി' എന്ന ഹാഷ്ടാഗ് ചേര്‍ത്തിട്ടുണ്ട്. മിഷേലിന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറൽ ആണ്. 2021 ലെ ലോകത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെട്ട വ്യക്തികളുടെ പട്ടികയിൽ മിഷേൽ ഒബാമയും ഉൾപ്പെട്ടിരുന്നു












Click it and Unblock the Notifications