പ്രവാസികളെ ശ്രദ്ധിച്ചോളൂ; ഇന്ത്യയില്‍ നിന്ന് പണം വാരാം, ഈ 8 മാര്‍ഗങ്ങള്‍ പരീക്ഷിച്ചാല്‍ മതി!!
ഇന്ത്യന്‍ വിപണി വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. പലയിടത്തും നിന്നും നിക്ഷേപങ്ങള്‍ നമ്മുടെ രാജ്യത്തേക്ക് വരുന്നുണ്ട്. നിരവധി തൊഴില്‍ സാധ്യതയും ഇത് സമ്മാനിക്കുന്നുണ്ട്. സ്വാഭാവികമായും ഇന്ത്യന്‍ പ്രവാസികള്‍ നമ്മുടെ രാജ്യത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സമയം കൂടിയാണിത്. ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ പ്രവാസികള്‍ പലരും തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാല്‍ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിന്ന് പണം വാരാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്. ഇത് തിരിച്ചറിഞ്ഞ് വേണം നിക്ഷേപം നടത്താന്‍. ധാരാളം റിസ്‌കുകള്‍ ഈ മേഖലയിലുണ്ട്. അത് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ 8 മാര്‍ഗങ്ങള്‍ ആ റിസ്‌കിനെ ഇല്ലാതാക്കി നിങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കി തരും.

ആദ്യം ചെയ്യേണ്ടത് ഇക്കാര്യം
നിങ്ങളൊരു പ്രവാസിയാണോ? ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് അവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ട് എന്‍ആര്‍ഇ അഥവാ എന്‍ആര്‍ഒ അക്കൗണ്ടായി മാറ്റുകയാണ്. ഡിമാറ്റ് അക്കൗണ്ടിന്റെ കെവൈസി അപ്‌ഡേറ്റ് ചെയ്യുകയും വേണം.
അതായത് നിങ്ങള്‍ പ്രവാസിയായി മുപ്പത് ദിവസത്തിനുള്ളില്‍ ഇക്കാര്യം ചെയ്തിരിക്കുന്നത്. അതല്ലെങ്കില്‍ റിസര്‍വ് ബാങ്ക് നിങ്ങള്‍ക്ക് പിഴയിടും.
പുതിയൊരു അക്കൗണ്ട് തുടങ്ങുക
പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം മാനേജ് ചെയ്യാന്‍ പുതിയൊരു അക്കൗണ്ട് തുടങ്ങണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ആര്‍ബിഐ അംഗീകാരമുള്ള ബാങ്കുകളില്‍ തന്നെ എന്‍ആര്‍ഇ അക്കൗണ്ട് ആരംഭിക്കുക.
ഈ അക്കൗണ്ട് ഓഹരികളില്‍ നിക്ഷേപിക്കാന്‍ നിങ്ങളെ സഹായിക്കും. ഇന്ത്യന്‍ കമ്പനികളിലെ പണമാക്കി മാറ്റാവുന്ന കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്താനും സാധിക്കും. ഈ അക്കൗണ്ടിലൂടെ പ്രവാസികള്‍ നേടുന്ന പണം, തിരിച്ച് നമ്മുടെ നാട്ടിലേക്ക് തന്നെ അയക്കാന്‍ ഈ അക്കൗണ്ടിലൂടെ സാധിക്കും.
നിക്ഷേപങ്ങള്‍ ശ്രദ്ധിക്കുക
ഇന്ത്യക്കാരെ പോലെ, പ്രവാസികള്‍ക്ക് എല്ലാ മേഖലയിലും നിക്ഷേപിക്കാന്‍ സാധിക്കില്ല. ആര്‍ബിഐ ചട്ടപ്രകാരം പ്രവാസികള്‍ക്ക് അനുവദിച്ചിട്ടുള്ള കാര്യങ്ങളില്‍ മാത്രമേ നിക്ഷേപിക്കാനാവൂ. കമ്മോഡിറ്റീസ്, ഇന്‍ട്രാഡേ ട്രേഡിംഗ്, കറന്‍സി ഡെറിവേറ്റീവ് എന്നിവയില്‍ പ്രവാസികള്‍ക്ക് പങ്കാളികളാവാന്‍ സാധിക്കില്ല. ഡെലിവെറി ട്രേഡിംഗില്‍ പ്രവാസികള്‍ക്ക് പരീക്ഷിക്കാം.
അതായത് ദീര്‍ഘകാലം ഓഹരികള്‍ അവര്‍ക്ക് കൈവശം വെക്കാനാവുും. എപ്പോള്‍ ഇത് വില്‍ക്കണമെന്ന് നമുക്ക് തീരുമാനിക്കാം. സമയപരിധിയില്ലെന്ന് ഇതിലൂടെ ഉറപ്പിക്കാം. ലാഭം എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ നമുക്ക് വില്‍ക്കാം എന്ന് ഇതിലൂടെ ഉറപ്പിക്കാം. അതേസമയം ഏതിലൊക്കെ നിക്ഷേപിക്കാമെന്ന് ആര്‍ബിഐയുടെ വെബ് സൈറ്റിലും ലഭ്യമാണ്.
എല്ലാ ഓഹരികള്‍ക്കും പിന്നാലെ പോകേണ്ട
ജനപ്രിയമായ ഓഹരികളില്‍ തന്നെ പ്രവാസികള്‍ നിക്ഷേപിക്കണമെന്നില്ല. എന്നാല്‍ സുതാര്യവും, മികച്ചതുമായ കമ്പനികളില്‍ നിക്ഷേപിക്കുക. ആളുകളുടെ വികാരത്തെ കേന്ദ്രീകരിച്ചാണ് ഓഹരി വിപണി പ്രവര്‍ത്തിക്കുക. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ഇതിനെ ബാധിക്കാം. പോപ്പുലറായിട്ടുള്ള ഓഹരികള്‍ പലപ്പോഴും റിസ്‌കാണ്.
അതുകൊണ്ട് വിരസമായ ഓഹരികള്‍ എന്ന് കരുതുന്നവയില്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ ശ്രമിക്കുക. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കും. ഹ്രസ്വകാല നേട്ടത്തിന് ശ്രമിച്ചാല്‍ പ്രവാസികള്‍ക്ക് നഷ്ടം സംഭവിക്കാം.
ഫിനാന്‍ഷ്യല്‍ റേഷ്യോ പരിശോധിക്കുക
നിക്ഷേപിച്ചാല്‍ മാത്രം പോര ക്യാഷ് ഫ്‌ളോയും നിക്ഷേപിക്കുന്ന പ്രവാസി പരിശോധിക്കണം. നിങ്ങള്‍ നിക്ഷേപിക്കുന്ന ബിസിനസില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് ഉയര്‍ന്ന തോതിലാണെന്ന് ഉറപ്പിക്കുക. എങ്കില്‍ ആ കമ്പനി മികച്ച രീതിയില്‍ മുന്നേറുന്നതായിരിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനവും ഉയര്‍ന്നതായിരിക്കും.
കോര്‍ ഓപ്പറേഷന്‍സില്‍ നിന്നാണ് കമ്പനിക്ക് വരുമാനം ലഭിക്കുന്നതെങ്കില്‍ അതൊരു ശുഭസൂചനയാണ്. ഈ കമ്പനി പോസിറ്റീവ് വ്യാപാരമാണ് നടത്തുന്നതെന്ന് ഉറപ്പാക്കാം. ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റിലെ അദര്‍ ഇന്‍കം സെക്ഷനില്‍ നിന്ന് ഇക്കാര്യം മനസ്സിലാക്കാം.
നികുതിയെ കുറിച്ച് അറിഞ്ഞിരിക്കണം
നികുതി നിയന്ത്രണങ്ങളെ കുറിച്ചും പ്രവാസികള്‍ അറിഞ്ഞ് വെക്കണം. എത്ര കാലം നിങ്ങള്‍ ഓഹരികളില്‍ നിന്നുള്ള ലാഭം കൈവശം വെക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. പന്ത്രണ്ട് മാസങ്ങള്‍ക്കുള്ള ഓഹരികള്‍ വിറ്റാല്‍ അത് ഹ്രസ്വകാല നേട്ടമായി പരിഗണിക്കും. 15 ശതമാനമാണ് നികുതി. ഒരു വര്‍ഷത്തിന് ശേഷമാണെങ്കില്‍ അത് ദീര്‍ഘകാല നേട്ടമാണ്.
ഒരു ലക്ഷത്തില്‍ അധികമാണ് ലാഭ വിഹിതമെങ്കില്‍ 10 ശതമാനമാണ് നികുതി. ഒരേ വരുമാനത്തിന് രണ്ട് നികുതി ചുമത്തുന്ന രീതികളും പ്രവാസികള്‍ക്ക് ഒഴിവാക്കാം. ഇത്തരമൊരു കരാര്‍ 88 രാജ്യങ്ങളുമായി ഇന്ത്യക്കുണ്ട്. ഇത് അറിഞ്ഞിരിക്കണം.
2 കാര്യങ്ങള്‍ മനസ്സിലാക്കുക
സാമ്പത്തികമായ ഉപദേശം തേടുക. അത് കുടുംബത്തില്‍ നിന്ന് തന്നെയാവാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രൊഫഷണലായിട്ടുള്ള ആളുകളില്‍ നിന്ന് സാമ്പത്തിക ഉപദേശം തേടുക. അത് സമ്പത്ത് വര്‍ധിപ്പിക്കും. റിസ്‌കുകളും ഒഴിവാക്കാം.
നിക്ഷേപങ്ങള്‍ വൈവിധ്യവത്കരിക്കുക. പ്രവാസികള്‍ ഒന്നില്‍ മാത്രം നിക്ഷേപിക്കരുത്. റിസ്‌കുകള്‍ കുറഞ്ഞ ലാഭം തരുന്ന വിവിധ ഓഹരികളില്‍ നിക്ഷേപിക്കുക. അത് സമ്പത്ത് വര്‍ധിപ്പിക്കും.












Click it and Unblock the Notifications