ശമ്പളം 30000, എങ്കില്‍ ദിവസം എത്ര രൂപ സമ്പാദ്യത്തിലേക്ക് മാറ്റിവെക്കണം: ഇതാ സമ്പന്നനാവുള്ള 8 വഴികള്‍
മാസശമ്പളക്കാർ കുറവല്ലെങ്കിലും വലിയൊരു വിഭാഗം ദിവസക്കൂലിക്കാരായിട്ടുള്ള ജനങ്ങളാണ് കേരളത്തിലുള്ളത്. ഒരോ ദിവസവും ലഭിക്കുന്ന വരുമാനം പോലും പലർക്കും അന്നന്നത്തെ ചിലവിന് പോലും മതിയാവുന്നില്ല. പലപ്പോഴും സാമ്പത്തികപരമായി അച്ചടക്കമില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണം. വരുമാനം അറിയാതെ ചിലവഴിക്കുന്നതും അനാവശ്യ വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതുമെല്ലാമാണ് ആളുകളെ കടത്തിലേക്ക് തള്ളിവിടുന്നത്.
ചെറിയ തോതിലുള്ള സമ്പാദ്യ ശീലം വളർത്തുകയാണെങ്കില്‍ ആർക്കും തങ്ങളുടെ നീക്കിയിരിപ്പിന് അനുസൃതമായ സമ്പാദ്യം സൃഷ്ടിക്കാന്‍ കഴിയുന്നതാണ്. അതിന് വേണ്ട പ്രധാനപ്പെട്ട എട്ട് കാര്യങ്ങളാണ് ഇനി പറയാന്‍ പോവുന്നത്.

1-ചിലവുകള്‍ രേഖപ്പെടുത്തുക
പണം ലാഭിക്കാൻ തുടങ്ങുന്നതിനുള്ള ആദ്യപടി നിങ്ങൾ എത്രമാത്രം ചെലവഴിക്കുന്നുവെന്ന് കണ്ടെത്തുക എന്നതാണ്. നിങ്ങളുടെ എല്ലാ ചെലവുകളുടെയും കണക്ക് സൂക്ഷിക്കുക. അതായത് ഒരു ചായ കുടിക്കുന്നത് മുതല്‍ ഗ്യാസ്, പലചരക്ക് സാധനങ്ങൾ, പെട്രോള്‍ അടിക്കുന്നത് തുടങ്ങിയ എല്ലാ ചിലവും രേഖപ്പെടുത്തുക.
2-ബജറ്റ്
ഒരു മാസത്തിനുള്ളിൽ നിങ്ങൾ എത്ര ചെലവഴിക്കുന്നു എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ അറിയാം. ഇത് അടിസ്ഥാനമാക്കിയുള്ള ഒരു ബജറ്റ് തയ്യാറാക്കുകയാണ് അടുതത്തായി വേണ്ടത്. വരുമാനത്തില്‍ ഒതുങ്ങുന്നതായിരിക്കണം ചിലവുകള്‍. നിങ്ങളുടെ ബജറ്റിൽ ഒരു സേവിംഗ്സ് വിഭാഗം ഉൾപ്പെടുത്തുകയും തുടക്കത്തിൽ നിങ്ങൾക്ക് സാധിക്കുമെന്ന് കരുതുന്ന ഒരു തുക മാറ്റിവെക്കാനും ശ്രമിക്കുക.
3-പതിയെ ആരംഭിക്കുക
സാമ്പത്തികപരമായ കാര്യങ്ങളില്‍ പെട്ടെന്നുള്ള ഒരു മാറ്റം എല്ലാവർക്കും സാധ്യമാവണമെന്നില്ല. ഒരു ലക്ഷ്യം വെച്ച് അതിലേക്ക് പതിയെ പതിയെ എത്തിപ്പിടിക്കുന്ന രീതിയാണ് ഈ സാഹചര്യത്തില്‍ ഗുണം ചെയ്യുക. ഏറ്റവും സാധാരണമായ ശതമാനം അടിസ്ഥാനമാക്കിയുള്ള ബജറ്റുകളിലൊന്നാണ് 50/30/20 റൂള്‍. വരുമാനത്തിന്റെ 50% ആവശ്യങ്ങൾക്കും 30% ആവശ്യങ്ങൾക്കും 20% സമ്പാദ്യത്തിനും വേണ്ടി മാറ്റിവെക്കണമെന്നാണ് ഈ നിയമം പറയുന്നത്.
Hair care: മുടി തഴച്ച് വളരാന്‍ പഴം കൊണ്ട് ചില വിദ്യകളുണ്ട്, പഴത്തൊലിയായാലും മതി

4- ആവശ്യമില്ലാത്ത ചിലവുകള്‍ ഒഴിവാക്കുക
50/30/20 റൂളിലേക്ക് ഒരു സുപ്രഭാതത്തില്‍ കടക്കാന്‍ സാധിക്കില്ല. ഇതിനായി ആദ്യം ചെയ്യേണ്ടത് അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക എന്നുള്ളതാണ്. വീട്ടില്‍ ആരും വായിക്കില്ലെങ്കിലും ആചാരം പോലെ പത്രം വരുത്തുന്നത് മുതല്‍ അനാവശ്യമായ ഒടിടി സബ്ക്രിപ്ഷനുകള്‍ വരെ എത്രയും പെട്ടെന്ന് കട്ട് ചെയ്യുക. വീട്ടിലെ കേബിള്‍ സർവ്വീസ് അടക്കം ആവശ്യത്തിന് മാത്രം പരിമിതപ്പെടുത്തുക.
5- ബില്ലുകൾ പരിശോധിക്കുക
നിങ്ങളുടെ ബില്ലുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ (സെൽ ഫോൺ, കാർ ഇൻഷുറൻസ് മുതലായവ) പേയ്‌മെന്റുകൾ കുറയ്ക്കുന്നതിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് കമ്പനിയെ വിളിച്ച് ചോദിക്കുക. മറ്റൊരു ഉദാഹരണം എന്നത് നിങ്ങള്‍ ഏതെങ്കിലും കമ്പനിയുടെ ഇന്റർനെറ്റ് സേവനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ റൂട്ടറിന് കൂടി കമ്പനി ഒരു മാസവും ചാർജ് ചെയ്യും. ഇത് ഒഴിവാക്കാന്‍ സ്വന്തമായി ഒരു റൂട്ടർ വാങ്ങിക്കാം
6-ലക്ഷ്യം വെക്കുക
പണം ലാഭിക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരു ലക്ഷ്യം വെക്കുക എന്നതാണ്. ഹ്രസ്വകാല (ഒന്ന് മുതൽ മൂന്ന് വർഷം വരെ), ദീർഘകാല (നാലോ അതിലധികമോ വർഷം) എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്യാം. അതിനുശേഷം നിങ്ങൾക്ക് എത്ര പണം ആവശ്യമാണെന്നും അത് ലാഭിക്കാൻ എത്ര സമയമെടുക്കും എത്ര മാറ്റിവെക്കണമെന്നും കണക്കാക്കുക.
7-ഓട്ടോമാറ്റിക് സേവിംഗ്
മിക്കവാറും എല്ലാ ബാങ്കുകളും നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടുകൾക്കും സേവിംഗ്സ് അക്കൗണ്ടുകൾക്കുമിടയിൽ ഓട്ടോമാറ്റിക്ക് ട്രാന്‍സാക്ഷന്‍ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഓരോ ശമ്പളത്തിന്റെയും ഒരു ഭാഗം നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്നു.
8-നിങ്ങളുടെ സമ്പാദ്യം ശ്രദ്ധിക്കു
നിങ്ങളുടെ ബജറ്റ് അവലോകനം ചെയ്ത് എല്ലാ മാസവും നിങ്ങളുടെ സമ്പാദ്യ പുരോഗതി പരിശോധിക്കുക. അത് നിങ്ങളുടെ വ്യക്തിഗത സമ്പാദ്യ പദ്ധതിയിൽ ഉറച്ചുനിൽക്കാൻ മാത്രമല്ല, പ്രശ്നങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും പരിഹരിക്കാനും സഹായിക്കും. പണം എങ്ങനെ ലാഭിക്കാമെന്ന് മനസ്സിലാക്കുന്നത്, ലാഭിക്കുന്നതിനും നിങ്ങളുടെ ലക്ഷ്യങ്ങൾ വേഗത്തിൽ നേടുന്നതിനുമുള്ള കൂടുതൽ വഴികൾ കണ്ടെത്താൻ നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications