മാസാവസാനം കയ്യിൽ നല്ലൊരു തുക മിച്ചം വേണോ? ഭാവിയിലേക്ക് പണം ലാഭിക്കാൻ 5 വഴികൾ
പണം സമ്പാദിച്ചുവെയ്ക്കുക എന്നത് നിങ്ങളുടെ ഭാവിക്കായി നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഇത് നിങ്ങൾക്ക് ഏറെ ഉപയോഗപ്രദമാകും. വരുമാനത്തിൽ നിന്ന് ചെലവൊക്കെ കഴിച്ച് ചെറിയ തുക മാറ്റിവെയ്ക്കുന്നത് മുതൽ നമുക്ക് പണം ലാഭിക്കാനുള്ള പരിശീലനം തുടങ്ങാം. നിസാരമെന്ന് തോന്നുന്ന കാര്യങ്ങൾപോലും നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യും. പണം ലാഭിക്കാനുള്ള അഞ്ച് വഴികൾ പരിചയപ്പെടാം.
നേരത്തെ മിച്ചം പിടിച്ചുതുടങ്ങാം: നിങ്ങളുടെ വരുമാനത്തിൽ നിന്നും കുറച്ച് പണം മിച്ചം പിടിക്കണം. ചെലവൊക്കെ കഴിഞ്ഞ് ചെറിയൊരു സംഖ്യ മാറ്റിവെയ്ക്കണം. ആദ്യം ഒരു നൂറ് രൂപയിൽ നിന്ന് തുടങ്ങാം. പിന്നീട് തുക വർദ്ധിപ്പിക്കാം. നിങ്ങൾ മാറ്റിവെയക്കുന്ന ഈ പണം ഒരു കാരണവശാലും എടുക്കരുത്. ഒരു നിശ്ചിത തുക ആവുമ്പോൾ മാത്രമേ ആ പണം ഉപയോഗിക്കാവൂ.

വരവും ചെലവും കൃത്യമായി രേഖപ്പെടുത്തണം: മാസ വരുമാനം കൈയിൽ കിട്ടുമ്പോൾ തന്നെ ബില്ലുകൾ അടയ്ക്കാനുള്ള പണവും, സ്ഥിരമായ ചെലവുകൾക്കുള്ള പണവും മാറ്റിവെയ്ക്കുക. നിങ്ങൾക്ക് ലഭിക്കുന്ന പണത്തിന്റെയും ആ മാസം ചെലവാകുന്ന പണത്തിന്റെയും കൃത്യമായ കണക്ക് തയ്യാറാക്കി വെയ്ക്കണം. വരവും ചെലവും ബുക്കിൽ കുറിച്ചിടാം.
ഒരു സേവിംഗ്സ് അക്കൗണ്ട് തുടങ്ങുക: പണം ലാഭിക്കാനുള്ള ഏറ്റവും നല്ല മാർഗം വലിയ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് തുടങ്ങുക എന്നതാണ്. ഇതുവഴി, നിങ്ങളുടെ പണം കൃത്യമായി നീക്കിവെയ്ക്കാൻ സാധിക്കും. പല ബാങ്കുകളും ഉയർന്ന പലിശ നിരക്കിൽ സേവിംഗ്സ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.
അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഒരു ഫണ്ട്: പണം ലാഭിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് എമർജൻസി ഫണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെയോ ലോൺ എടുക്കാതയോ തന്നെ അപ്രതീക്ഷിത ചെലവുകൾ നികത്താൻ ഇത് നിങ്ങളെ സഹായിക്കും.
തൊഴിൽ നഷ്‌ടമാവുകയോ മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങൾ ഉണ്ടാവുകയോ ചെയ്താൽ കുറഞ്ഞത് മൂന്ന് മാസത്തെ ജീവിതച്ചെലവ് താങ്ങാൻ പാകത്തിൽ നിങ്ങൾക്ക് ഒരു ഫണ്ട് ഉണ്ടാക്കി വെയ്ക്കാൻ കഴിയണം. നിങ്ങളുടെ എമർജൻസി ഫണ്ട് ആരംഭിക്കുന്നത്, ഒരു സേവിംഗ്സ് അക്കൗണ്ട് തുറന്നുകൊണ്ടാവാം.
ബഡ്ജറ്റ് പ്ലാൻ: പണം അനവാശ്യമായി ചെലവാക്കാതിരിക്കാൻ ആദ്യം നിങ്ങൾ ചെയ്യേണ്ടത് കൃത്യമായി ഒരു ബഡ്ജറ്റ് പ്ലാൻ ക്രമീകരിക്കുക എന്നതാണ്. ആവശ്യങ്ങൾക്ക് മാത്രം പണം ചെലവാക്കുക. എന്തൊക്കെ സാധനങ്ങൾ വാങ്ങണമെന്ന് ലിസ്റ്റ് തയ്യാറാക്കുക. എങ്ങനെയാണ് പണം ചെലവായത് എന്നതിനും കൃത്യമായി കണക്ക് വേണം. എന്തിനൊക്കെയാണ് പണം നീക്കി വെക്കേണ്ടതെന്നും സാധനങ്ങൾ എത്ര ദിവസത്തേക്ക് വാങ്ങണമെന്നതും ഉൾപ്പെടെ എല്ലാം കൃത്യമായി പ്ലാൻ ചെയ്യണം.












Click it and Unblock the Notifications