ചുമ്മാ പണം ബാങ്കിന് കൊടുക്കണോ; ഈ വഴികളില്‍ ലാഭിക്കാം, സര്‍വീസ് ചാര്‍ജുകളെ ഇങ്ങനെ നേരിടാം!!

മുംബൈ: ഇന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകളുണ്ടാവും. പല സേവനങ്ങളും ഇത്തരം അക്കൗണ്ടുകള്‍ ഉള്ളത് കൊണ്ടായിരിക്കും നമുക്ക് ലഭ്യമാവുക. നമ്മുടെ വരുമാന സ്രോതസ്സായ മാര്‍ഗങ്ങളില്‍ നിന്നുള്ള പണമെല്ലാം സേവിംഗ്‌സ് അക്കൗണ്ടുകളിലാണ് എത്തുക. പക്ഷേ എത്ര പേര്‍ക്കറിയാം ബാങ്ക് നമ്മളില്‍ നിന്ന് ഓരോ സേവനങ്ങള്‍ക്കും പണം ഈടാക്കുന്നുണ്ടെന്ന കാര്യം.

നല്ലൊരു ശതമാനത്തിനും ഇതറിയാന്‍ സാധ്യതില്ല. എടിഎം ട്രാന്‍സാക്ഷന് വരെ ഒരു നിശ്ചിത തുക ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. അതില്‍ മാത്രമല്ല, ബാങ്ക് സര്‍വീസുകളുടെ ചാര്‍ജുകള്‍ ഒതുങ്ങുന്നത്. ചെറുതും വലുതുമായി പല സേവനങ്ങളിലൂടെ നമുക്ക് പണം നഷ്ടപ്പെടാം. എന്നാല്‍ അതിന് പരിഹാരമുണ്ട്. ഈ ടിപ്‌സുകള്‍ പിന്തുടര്‍ന്നാല്‍ ബാങ്കിന് ചുമ്മാ കൊടുക്കുന്ന പണം ലാഭിക്കാന്‍ സാധിക്കും.

money-bank

സേവിംഗ്‌സ് അക്കൗണ്ട് ചാര്‍ജുകള്‍

എത്ര പേര്‍ക്കറിയാം ബാങ്കുകള്‍ നമ്മളില്‍ നിന്ന് ഹിഡന്‍ ചാര്‍ജുകള്‍ ഈടാക്കുന്ന കാര്യം. നമ്മള്‍ ഇപ്പോള്‍ ക്യാഷ് വിഡ്രോവലുകള്‍ നടത്തിയാല്‍, ഇലക്ട്രോണിക് ട്രാന്‍സഫറുകള്‍ നടത്തിയാല്‍ എല്ലാം വിവിധ തരത്തിലുള്ള സര്‍വീസ് ചാര്‍ജുകള്‍ നല്‍കേണ്ടി വരും.

ഇത് എല്ലാ ബാങ്കുകളിലും ഒരുപോലെയായിരിക്കില്ല. പല ബാങ്കുകളും വ്യത്യസ്തമാര്‍ന്ന തുകയാണ് ഈടാക്കുന്നത്. നിങ്ങള്‍ ഏത് തരം അക്കൗണ്ടാണ് ഉപയോഗിക്കുന്നത് എന്നതിനെയും ആശ്രയിച്ചാണ് പണം ഈടാക്കുക.

സൗജന്യ സര്‍വീസുകള്‍

ചില ബാങ്കുകള്‍ ഈ സേവനങ്ങളെല്ലാം സൗജന്യമായി ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഐഡിഎഫ്‌സി ബാങ്ക് സീറോ ഫീ ബാങ്കിംഗ് സംവിധാനമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. പ്രധാനമായും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കാണ് ഈ സൗകര്യം നല്‍കുന്നത്. 28 വ്യത്യസ്ത സര്‍വീസുകള്‍ക്ക് ഐഡിഎഫ്‌സി അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കില്ല.

ചെക്ക് ബുക്ക് റീ ഇല്യൂവന്‍സ്, ഡെബിറ്റ് കാര്‍ഡ് ഇല്യൂവന്‍സ്, ഡൂപ്ലിക്കേറ്റ് പാസ്ബുക്ക് ഇഷ്യുവന്‍സ്, എസ്എംഎസ് അലര്‍ട്ട്, എന്നിങ്ങനെയുള്ള സേവനം എല്ലാം സൗജന്യമാണ്. പറ്റുമെങ്കില്‍ ഈ ബാങ്ക് സര്‍വീസുകള്‍ ഉപയോഗിക്കുക.

പണം ഇങ്ങനെ നഷ്ടപ്പെടാം

ഹോം ബ്രാഞ്ച് ഇതര ഇടപാടുകളെ കുറിച്ച് കേട്ടിട്ടില്ലേ. ഇവിടെയാണ് ഒരു ഉപയോക്താവ് സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങുക. അതായത് നോണ്‍ ബ്രാഞ്ച് ഇടപാടുകള്‍ക്ക് പല ബാങ്കുകളും നിങ്ങളില്‍ നിന്ന് പണം ഈടാക്കുന്നുണ്ട്. ഡെപ്പോസിറ്റുകള്‍ക്കും, പിന്‍വലിക്കലുകള്‍ക്കുമാണ് ഇത്. ഇതും പല ബാങ്കുകളിലും വ്യത്യസ്തമായിരിക്കും.

ബാങ്കുകള്‍ ഇവയില്‍ എത്ര തുകയാണ് ഈടാക്കുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ചില ബാങ്കുകള്‍ നിങ്ങളുടെ സ്വന്തം നഗരത്തില്‍ ഇടപാടുകള്‍ക്ക് പണം ഈടാക്കുന്നില്ല. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കുകള്‍ ഒരു ശാഖയിലും പണം ഈടാക്കുന്നില്ല.

ഇതാ പരിഹാര മാര്‍ഗങ്ങള്‍

നോണ്‍ ഹോം ബ്രാഞ്ച് ഇടപാടുകള്‍ ഏറ്റവും കുറഞ്ഞതാക്കുക എന്നത് നല്ലൊരു ഓപ്ഷനാണ്. നിങ്ങള്‍ താമസം പുതിയൊരു ഇടത്തേക്ക് മാറുകയാണെങ്കില്‍, നിങ്ങളുടെ ഹോം ബ്രാഞ്ച് അക്കൗണ്ട്, നിങ്ങള്‍ എവിടെയാണോ താമസിക്കുന്നതും, ജോലി ചെയ്യുന്നതും, അവിടേക്ക് മാറ്റുക. അതിലൂടെ പണം നഷ്ടമാവുന്നത് കുറയ്ക്കാം.

എസ്എംഎസ് ചാര്‍ജുകളെ സൂക്ഷിക്കുക

ബാങ്കുകളിലെ ഇന്‍സ്റ്റാ അലര്‍ട്ടുകള്‍ അഥവാ എസ്എംഎസ്സുകളെ സൂക്ഷിക്കണം. ഇവയും സേവനങ്ങള്‍ക്ക് പണം ഈടാക്കാറുണ്ട്. സേവിംഗ്‌സ് അക്കൗണ്ടുകളിലെ വിവരങ്ങള്‍ മെസേജ് വഴി അറിയിക്കുന്ന സേവനങ്ങള്‍ക്കാണ് പണം ഈടാക്കാറുള്ളത്.

അക്കൗണ്ട് ബാലന്‍സുകള്‍, പണം പിന്‍വലിച്ചാല്‍ അറിയിക്കല്‍, പോലുള്ള കാര്യങ്ങളാണ് ഇവയിലൂടെ നമുക്ക് ലഭിക്കുക. ഇത് നിയന്ത്രിക്കുക. ചില പ്രത്യേക ഇടപാടുകള്‍ക്ക് മാത്രം വിവരം അറിയുന്ന രീതിയിലേക്ക് ഈ ഓപ്ഷന്‍ മാറ്റുക. അപ്പോള്‍ പണം നഷ്ടമാവില്ല.

എടിഎമ്മുകളിലും പണം നഷ്ടമാവും

എടിഎം ഉപയോഗിച്ചായിരിക്കും നമ്മള്‍ പണം പിന്‍വലിക്കുക. ഇതിനും ചാര്‍ജുകള്‍ ഈടാക്കാറുണ്ട് ബാങ്കുകള്‍. ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ഇപ്പോള്‍ പണം എടുക്കാം. പക്ഷേ അങ്ങനെ ചെയ്താല്‍ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ നമ്മളില്‍ നിന്ന് ബാങ്കുകള്‍ സര്‍വീസ് ചാർജ് ഈടാക്കും. ഇത് പലരും ശ്രദ്ധിച്ചെന്ന് വരില്ല. നിങ്ങളുടെ എടിഎം മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ പരിധി കവിഞ്ഞ് ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+