Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമുണ്ടാക്കാം, നമ്മള്‍ ഒന്ന് മനസ്സ് വെക്കണം, ഇതാ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ, സമ്പത്ത് ഇരട്ടിയാവും

ജീവിതത്തില്‍ വിജയിച്ച് കയറണം. ഈ ചിന്ത ഇല്ലാത്തവര്‍ ആരെങ്കിലും ഉണ്ടാവുമോ? പക്ഷേ ജീവിതത്തില്‍ അത്തരമൊരു വിജയം നേടാന്‍ പണം അത്യാവശ്യമാണ്. നമുക്ക് ജീവിതത്തില്‍ പല കാര്യങ്ങളും ചെയ്യാന്‍ പണം ആവശ്യമാണ്. നിക്ഷേപങ്ങള്‍ അടക്കം നടത്താനും പണം ആവശ്യമായി വരും. അതുകൊണ്ട് പണമുണ്ടാക്കുകയാണ് ജീവിതത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

പണമുണ്ടാക്കുക എന്ന മനസ്സ് നമുക്ക് ഉണ്ടായാല്‍ മാത്രം മതി. ധാരാളം ടിപ്‌സുകള്‍ ഇപ്പോള്‍ പണക്കാരനാവാന്‍ നമ്മുടെ മുന്നിലുണ്ട്. സാമ്പത്തിക വിദഗ്ധര്‍ അക്കാര്യത്തില്‍ മികച്ച നിക്ഷേപങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിങ്ങള്‍ പോലുമറിയാതെ സമ്പത്ത് ഇരട്ടിയാവുമെന്നും ഇവര്‍ പറയുന്നു.

how-to-be-rich-person

നിക്ഷേപത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

സമ്പത്ത് വളരാന്‍ ഏറ്റവും നല്ല മാര്‍ഗം നിക്ഷേപമാണ്. ഈ വര്‍ഷം തന്നെ അതിന് മികച്ച മാര്‍ഗങ്ങള്‍ ധാരാളമുണ്ട്. വിപണി പലപ്പോഴും ചാഞ്ചാടി കൊണ്ടിരിക്കും. അതുകൊണ്ട് ഓരോ വര്‍ഷവും നിക്ഷേപങ്ങള്‍ ഏതൊക്കെ ഓഹരികളിലായിരിക്കണം എന്നതില്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായ ലാഭത്തിലൂടെ നമ്മുടെ സമ്പത്ത് വര്‍ധിക്കുന്നുവെന്ന് നമ്മള്‍ പരിശോധിച്ച് ഉറപ്പാക്കുകയും വേണം

ദീര്‍ഘകാല നിക്ഷേപങ്ങളെ കൈവിടരുത്

നിത്യേന ലഭിക്കുന്ന ലാഭത്തില്‍ ഫോക്കസ് ചെയ്യരുത്. പകരം വലിയ ലാഭത്തിലായിരിക്കണം ശ്രദ്ധ. അതിന് ദീര്‍ഘകാലത്തെ പ്ലാന്‍ ഉണ്ടാവണം. നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തേക്കായിരിക്കണം. ഹ്രസ്വകാലയളവില്‍ വരുന്ന ഇടിവുകളെ കുറിച്ച് ചിന്തിക്കരുത്. വിപണിയില്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കും.

പകരം നമ്മുടെ ശ്രദ്ധ ദീര്‍ഘകാല നേട്ടത്തിലായിരിക്കണം. വ്യത്യസ്തമായ നിക്ഷേപങ്ങളും പരീക്ഷിക്കാവുന്നതാണ്. റിസ്‌കുകള്‍ കുറഞ്ഞ ഓഹരികളില്‍ നിക്ഷേപിക്കാവുന്നതാണ്. ഇതിലൂടെ സ്ഥിരമായി ഒരു വരുമാനം നമ്മളിലേക്ക് എത്തും. ഒരു സ്രോതസ്സില്‍ നിന്ന് മാത്രമല്ല പണം വരുന്നതെന്നും ഉറപ്പിക്കാം.

വിപണിയെ കുറിച്ച് ധാരണ വേണം

വിപണിയെ കുറിച്ചും, സമ്പദ് ഘടനയെ കുറിച്ചും നമുക്ക് ധാരണയുണ്ടാവണം. ഓരോ ദിവസത്തെയും ട്രെന്‍ഡും, പുതിയ കാര്യങ്ങളും നമ്മള്‍ അറിഞ്ഞിരിക്കണം. വരും വര്‍ഷങ്ങളില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, 5ജിയും മികച്ച നിക്ഷേപ സാധ്യതകളായിരിക്കും.

ഇത് നമ്മള്‍ മനസ്സിലാക്കി വെക്കുക. എല്ലാ സംഭവവികാസങ്ങളും അറിഞ്ഞ് വെക്കുന്നതിലൂടെ റിസ്‌കുകളെ കുറിച്ചും, പുതിയ അവസരങ്ങളെ കുറിച്ചും നമുക്ക് മനസ്സിലാക്കാനാവും.

മ്യൂച്ചല്‍ ഫണ്ടുകളിലെ നേട്ടം ഇങ്ങനെ

മ്യൂച്ചല്‍ ഫണ്ടുകള്‍ മികച്ചൊരു നിക്ഷേപ സാധ്യതയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വിവിധ കമ്പനികളില്‍ നിന്നുള്ള വരുമാനം നമുക്ക് ലഭിക്കും. ഇതാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രത്യേകത. ഇതിലൂടെ റിസ്‌കുകളെ ഒഴിവാക്കാന്‍ നമുക്ക് സാധിക്കും.

വമ്പന്‍ കമ്പനികളിലേക്ക് ശ്രദ്ധിക്കുക

വമ്പന്‍ കമ്പനികള്‍ നിങ്ങള്‍ക്ക് എപ്പോഴും വമ്പന്‍ ലാഭം സമ്മാനിക്കും. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്ഷനുകളും വമ്പന്‍ കമ്പനികളിലെ നിക്ഷേപമാണെന്ന് വിദഗ്ധര്‍ പറയുന്നു. വലിയ തോതില്‍ തന്നെ നിക്ഷേപിക്കുക. ഈ വര്‍ഷം ഏറ്റവും ലാഭം തരുന്ന കമ്പനികളെ കണ്ടെത്തി അതില്‍ തന്നെ പണമിറക്കുക.

ചെറിയ കമ്പനികളേക്കാള്‍ അത് ഗുണം ചെയ്യും. 100 മില്യണിന് മുകളില്‍ ടേണ്‍ ഓവറുള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ സാധിച്ചാല്‍ അത് വലിയ രീതിയില്‍ ഗുണം ചെയ്യും.

ഇതാ ഇനിയും മാര്‍ഗങ്ങള്‍

നിക്ഷേപങ്ങളെ വൈവിധ്യവത്കരിക്കാന്‍ ഇക്വിറ്റി ക്രൗഡ്ഫണ്ടിംഗ്, അന്താരാഷ്ട്ര ഓഹരികള്‍ എന്നിവയിലും നമുക്ക് നിക്ഷേപിക്കാം. മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം നിങ്ങള്‍ക്ക് ഒട്ടും അറിയാത്ത കാര്യത്തില്‍ നിക്ഷേപിക്കരുത് എന്നതാണ്. മറ്റുള്ളവര്‍ നിക്ഷേപിച്ച് പണമുണ്ടാക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കും ഏതെങ്കിലുമൊരു ഓഹരിയില്‍ നിക്ഷേപിക്കാന്‍ തോന്നും.

പക്ഷേ അതിനെ കുറിച്ച് നിങ്ങള്‍ക്ക് വലിയ ധാരണയില്ലെങ്കില്‍ അവഗണിക്കുക. ഇല്ലെങ്കില്‍ നഷ്ടമുണ്ടാവും. നിങ്ങള്‍ തുടക്കക്കാരനാണെങ്കില്‍ വളരെ ചെറിയ തുക ഓഹരികളില്‍ നിക്ഷേപിക്കുക. പതിയെ അത് വളര്‍ത്തി കൊണ്ടുവരാനും ശ്രമിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+