ജോലി വേണ്ട, വരുമാനം ഇരട്ടിയാക്കും, നികുതി പോലും വേണ്ട, ഇതൊന്ന് പരീക്ഷിച്ചാല്‍ മതി
നമ്മള്‍ വിചാരിച്ചത് പോലെ വരുമാനം കൈയ്യില്‍ ഇല്ല എന്ന എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? തീര്‍ച്ചയായും തോന്നാം. അതിനെ നേരിടാന്‍ മാര്‍ഗങ്ങള്‍ ഏറെയുണ്ട്. ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ നമുക്ക് മനസ്സിലാക്കാം സാധിക്കും. ജോലി ചെറുതാണ് എന്നതൊന്നും പ്രശ്‌നമല്ലാത്ത കാര്യമാണ്. നമ്മള്‍ ഏറ്റവും സമര്‍ത്ഥരാവുക എന്നതാണ് ഇവിടെ ചെയ്യാവുന്ന കാര്യം.
അങ്ങനെ ചെയ്താല്‍ നേട്ടം ദീര്‍ഘകാലത്തേക്ക് നമുക്ക് ലഭിക്കും. നിരവധി ടിപ്‌സുകള്‍ ഇപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ അടക്കം നല്‍കുന്നുണ്ട്. ധാരാളം മാര്‍ഗങ്ങളുണ്ടായിട്ടും, അത് പ്രയോജനപ്പെടുത്താന്‍ നമമള്‍ ശ്രമിക്കാത്തതാണ് ഏറ്റവും വലിയ പ്രശ്‌നം. അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് നമുക്ക് ഉറപ്പിക്കാം.
ഫിക്‌സഡ് ഇന്ററസ്റ്റ് ഇന്‍കം
ഫിക്‌സഡ് ഇന്‍കം സെക്യൂരീറ്റിസ് നമുക്ക് പരീക്ഷിക്കാവുന്നതാണ്. ഇതൊരു സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. ഇതിലൂടെ നമ്മുടെ വരുമാനം വര്‍ധിപ്പിക്കാം. 10 മുതല്‍ 20 വര്‍ഷം വരെയാണ് ഈ നിക്ഷേപ കാലാവധി. ഇതിലൂടെ ലഭിക്കുന്ന പലിശ നികുതി രഹിതമാണ്.
അതിലൂടെ വരുമാനം കൂടുതലായി പോക്കറ്റിലെത്തുമെന്ന് ഉറപ്പിക്കാം. ഏറ്റവും ശരിയായ നിക്ഷേപ ഓപ്ഷനാണ് ഇത്. ശരിക്കും ഇതിന്റെ സാധ്യതകളെ കുറിച്ച് പഠിച്ച് നിക്ഷേപിക്കുന്നതാണ് നല്ലത്.

നികുതി രഹിത ബോണ്ടുകള്‍
ഫിക്‌സ്ഡ ഇന്‍കം സെക്യൂരിറ്റി ബോണ്ടുകളിലൂടെ ലഭിക്കുന്ന വരുമാനം നികുതി രിഹതമാണ്. 5.50 ശതമാനം മുതല്‍ 7.50 ശതമാനം പലിശ വരെ ലഭിക്കാം. ഇതൊരു മികച്ച ദീര്‍ഘകാല നിക്ഷേപ ഓപ്ഷനാണ്. നിങ്ങള്‍ 20 മുതല്‍ 30 ശതമാനം വരെയുള്ള നികുതി സ്ലാബിലാണ് വരുന്നതെങ്കില്‍ നികുതിയായി 15000 രൂപ നിങ്ങള്‍ നല്‍കേണ്ടി വരും.
അതായത് 50000 രൂപയാണ് വര്‍ഷം പലിശയായി ലഭിക്കുന്നതെങ്കിലാണ് ഈ തുക നല്‍കേണ്ടി വരിക. ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 35000 ആയി കുറയും. ബാങ്ക് ഡെപ്പോസിറ്റുകള്‍ക്ക് പകരം ഇവ ടാക്‌സ് ഫ്രീ ബോണ്ടുകളില്‍ നിക്ഷേപിക്കുക. അങ്ങനെയെങ്കില്‍ കിട്ടുന്ന തുക മുഴുവന്‍ നിങ്ങള്‍ക് എടുക്കാം.
യാതൊരു റിസ്‌കും മുന്നില്‍ ഇല്ല
നികുതി രഹിത ബോണ്ടുകളില്‍ പണം നഷ്ടപ്പെടാനുള്ള സാധ്യത തീരെയില്ല. കാരണം ഇവ സര്‍ക്കാര്‍ സംരക്ഷിതമായ ബോണ്ടുകളാണ്. അതുകൊണ്ടാണ് ഇവ ഏറ്റവും സുരക്ഷിതമായ സ്‌കീമുകളായി മാറുന്നത്. മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് ഏറ്റവും സുരക്ഷിതമായി ഈ സ്‌കീം മാറുന്നതും സര്‍ക്കാര്‍ പിന്തുണയുള്ളത് കൊണ്ടാണ്. കൃത്യമായ വരുമാനവും ഇതോടൊപ്പം നിങ്ങള്‍ക്ക് ഉറപ്പാക്കാം.

കിട്ടുന്ന തുക വലുതായിരിക്കുമോ?
ടാക്‌സ് ഫ്രീ ബോണ്ടുകളില്‍ ഉയര്‍ന്ന വരുമാനം ലഭിക്കാനും മാര്‍ഗങ്ങളുണ്ട്. ഹുഡ്‌കോ എന്‍2 എന്ന പബ്ലിക് സെക്ടര്‍ ബോണ്ടുകളില്‍ ഉയര്‍ന്ന നിരക്കാണ് നല്‍കുന്നത്. 8.2 ശതമാനമാണ് ലഭിക്കുന്ന പലിശ നിരക്ക്. ഹുഡ്‌കോ എന്‍3 സീരീസുകളില്‍ നിക്ഷേപിച്ചാല്‍ 8.1 ശതമാനമാണ് പലിശ. ഇത് നഗര വികസന കോര്‍പ്പറേഷന്റെ ഭാഗമാണ്.
ഹുഡ്‌കോ എന്‍5 സീരീസില്‍ 7.5 ശതമാനമാണ് തിരിച്ചുകിട്ടുന്ന പലിശ. ഗ്രാമീണ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ ഓഹരികളില്‍ നിക്ഷേപിച്ചാല്‍ 8.7 ശതമാനം എന്ന ആകര്‍ഷകമായ റിട്ടേണ്‍ ലഭിക്കും. ദേശീയപാത അതോറിറ്റി ഓഹരികളാണെങ്കില്‍ 7.6 ശതമാനമാണ് തിരികെ കിട്ടുന്ന വരമാനം. പിഎഫ്‌സി എന്‍8ല്‍ 8.9 ശതമാനവും ലഭിക്കും.












Click it and Unblock the Notifications