Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്കും എളുപ്പത്തില്‍ പണക്കാരാവാം: വരുമാനം ചോരില്ല,, ഇതാ എളുപ്പമാര്‍ഗങ്ങള്‍

വരുമാനം തീരെ കുറവാണ്. ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോലും തികയുന്നില്ല.നികുതിയാണെങ്കില്‍ വളരെ കൂടുതലാണ്. ഇങ്ങനെയെല്ലാം നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ വലിയൊരു വളര്‍ച്ച ജീവിതത്തില്‍ ആഗ്രഹിക്കുന്നവരാണ്. കൈയ്യിലെ പണം ഉയര്‍ന്ന് വരാത്തതില്‍ നിങ്ങള്‍ക്ക് നിരാശ തോന്നുന്നുണ്ടാവും.

ഇനി കുറച്ചൊരു പണമുണ്ടാക്കിയാല്‍ തന്നെ അതിലൊരു നല്ലൊരു പങ്ക് ആദായനികുതി വകുപ്പ് കൊണ്ടുപോകുന്ന അവസ്ഥയും വരാറുണ്ടല്ലേ. എങ്കിലിതാ സ്ത്രീകള്‍ക്ക് ഇനി പണം സമ്പാദിക്കാന്‍ ചില കുറുക്കുവഴികള്‍ ആവശ്യമാണ്. എങ്ങനെയെല്ലാം വരുമാന ചോര്‍ച്ചയെ അടക്കം തടഞ്ഞ് പണക്കാരിയാവാം എന്ന് പരിശോധിക്കാം.

money-tips

നികുതിയില്‍ ലാഭം നേടാം

നിങ്ങളുടെ കൈയ്യിലുള്ള പണത്തില്‍ നിന്ന് തന്നെ നല്ലൊരു ലാഭം നേടാന്‍ സാധിക്കും. അതിന് നികുതിയില്‍ നിന്ന് ലാഭം നേടിയെടുക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ക്കാണെങ്കില്‍ നികുതി കൃത്യമായി അടയ്ക്കുന്നതിലൂടെ ചില നേട്ടങ്ങളും സ്വന്തമാക്കാം.

ടാക്‌സ് പ്ലാനിംഗ് ആദ്യമായി സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാവണം. അതിലൂടെ വരുമാനത്തില്‍ കുറവുണ്ടാവിതിരിക്കാനും, പണം ലാഭിക്കാനും സാധിക്കും. അതുവഴി നമുക്ക് കൂടുതല്‍ മികച്ച കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യാം. കൂടുതല്‍ നിക്ഷേപങ്ങളെയും നമുക്ക് ഉപയോഗപ്പെടുത്താം.

നികുതി ഇളവുകള്‍ സ്വന്തമാക്കാം

സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ ഉപയോഗപ്പെടുത്തുക. ഇതുപ്രകാരം സ്ത്രീകള്‍ക്ക് 50000 രൂപ വരെ നികുതിയിളവ് അനുവദിക്കപ്പെടും. വേറെയും മാര്‍ഗങ്ങളുണ്ട്. സെക്ഷന്‍ 80സി പ്രകാരം നിക്ഷേപങ്ങളും നിങ്ങള്‍ക്ക് നടത്താം. ഒന്നര ലക്ഷം രൂപ വരെ പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, എംപ്ലോയി പ്രോവിഡന്റ് ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കാം.

ഇതില്‍ നികുതിയിളവ് ലഭിക്കും. ഇന്‍ഷുറസ് പോളിസികള്‍ക്കും ഇളവുണ്ട്. നിങ്ങള്‍ക്കോ, ഭാര്യക്കോ, കുട്ടികള്‍ക്കോ, മാതാപിതാക്കള്‍ക്കോ ഉള്ള ഇന്‍ഷുറന്‍സാണെങ്കില്‍ ഇളവ് വരും. ചാരിറ്റിയിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്കും ഇളവ് അനുവദിക്കും.

സമ്പാദ്യം വളര്‍ത്താം

സുകന്യ സമൃദ്ധി യോജനയിലൂടെ നിങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കാനാവും. നിങ്ങള്‍ക്ക് പെണ്‍കുട്ടിയുണ്ടെങ്കില്‍, ആ കുട്ടിക്ക് പത്ത് വയസ്സിന് താഴെയാണ് പ്രായമെങ്കില്‍ ഈ പദ്ധതിയില്‍ ചേരാം. നേരത്തെ തന്നെ നിക്ഷേപം തുടങ്ങുന്നതാണ് നല്ലത്. മകള്‍ക്ക് 21 വയസ്സാവുന്നത് വരെയാണ് നിക്ഷേപമുണ്ടാവുക.

ഇത് കുട്ടിയുടെ പേരിലുള്ള സമ്പാദ്യം വര്‍ധിപ്പിക്കും. അത് മാത്രമല്ല ഉയര്‍ന്ന പലിശയാണ് ഇതിലൂടെ ലഭിക്കുക. സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവുകള്‍ക്കും നമുക്ക് അപേക്ഷിക്കാം.

ഈ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുക

ഇക്വിറ്റിയില്‍ അധിഷ്ഠിതമായ സമ്പാദ്യ പദ്ധതിയാണ് ഇഎല്‍എസ്എസ്. ഇതൊരു മ്യൂച്ചല്‍ ഫണ്ടാണ്. ഇതുവഴി നികുതിയിളവിന് അര്‍ഹത നേടാം. പിപിഎഫിലും നിക്ഷേപം നടത്താം. നികുതി രഹിത പലിശ ഇതിലൂടെ ലഭിക്കും.

ദീര്‍ഘകാല സമ്പത്ത്, നികുതിയില്ലാതെ സ്വന്തമാക്കാന്‍ നമുക്ക് സാധിക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയാണ് അടുത്തത്. ഇതിലൂടെ അരലക്ഷം രൂപ വരെയുള്ള കിഴിവുകള്‍ നികുതിയില്‍ സ്വന്തമാക്കാം.

ഭവന വായ്പയ്ക്ക് ശ്രമിക്കുക

സ്ത്രീകള്‍ ഭവനവായ്പയെടുത്താല്‍ അതിലും നികുതിയിളവുകള്‍ ലഭിക്കും. വര്‍ഷം ഈ വായ്പയുടെ പലിശയില്‍ രണ്ട് ലക്ഷം രൂപ വരെ ലാഭിക്കാനാവും. സെക്ഷന്‍ 24 പ്രകാരമാണിത്. ആദ്യമായി വീട് വാങ്ങുന്ന സ്ത്രീകള്‍ക്ക് ഇതിന് പുറമേ ഒന്നര ലക്ഷം രൂപ കൂടി ഭവന വായ്പ പലിശ പ്രകാരം കുറയ്ക്കാന്‍ സാധിക്കും.

ബോണ്ടുകളില്‍ ശ്രദ്ധിക്കുക

നികുതി രഹിത ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കുക. ഇതില്‍ ലഭിക്കുന്ന പലിശയെ, ആദായനികുതിയില്‍ നിന്ന് ഒഴിവാക്കും. സര്‍ക്കാര്‍ പിന്തുണയോടെയുള്ള സംഘടനകളാണ് ഈ ബോണ്ടുകള്‍ തയ്യാറാക്കുന്നത്. കുറഞ്ഞ റിസ്‌കില്‍ ധാരാളം വരുമാനവും ഇതിലൂടെ ലാഭം. ഇതും സ്ത്രീകള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള നല്ലൊരു ഓപ്ഷനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+