കൈയ്യില്‍ പണമില്ലെങ്കില്‍ പ്രശ്‌നമില്ല, നിക്ഷേപങ്ങള്‍ വേണ്ട, ഈ മാര്‍ഗങ്ങള്‍ നിങ്ങളെ പണക്കാരാക്കും

നമ്മള്‍ എല്ലാം ചെറുപ്രായത്തിലേ വേഗത്തില്‍ പണം സമ്പാദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരുപാട് ജോലി ചെയ്തത് കൊണ്ട് പെട്ടെന്ന് പണക്കാരനാവാന്‍ പറ്റില്ലെന്ന് നമുക്ക് അറിയാം. അതിന് സമര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വളരെ സ്മാര്‍ട്ടായിട്ടുള്ള ടിപ്‌സുകളാണ് നമുക്ക് വേണ്ടത്. സാമ്പത്തിക വിദഗ്ധര്‍ ഇക്കാര്യത്തില്‍ നിരവധി ഉപദേശങ്ങളും സൗജന്യമായി നല്‍കാറുമുണ്ട്.

എന്നാല്‍ നമ്മുടെ കൈയ്യില്‍ പണമില്ലെങ്കില്‍ എന്ത് ചെയ്യും. എന്നാല്‍ പണമില്ലെങ്കിലും, നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യാതെ തന്നെ നമുക്ക് പണക്കാരനാവാന്‍ സാധിക്കും. അതിന് ചില പൊടിക്കൈക്കള്‍ നമ്മുടെ മുന്നിലുണ്ട്. ഇതെല്ലാം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ വൈകാതെ തന്നെ നിങ്ങള്‍ക്ക് പണക്കാരനാവാം.

money-tips

ഓണ്‍ലൈന്‍ വഴി പണം നേടാം

ഓണ്‍ലൈന്‍ വഴി പണം നേടാന്‍ ഇപ്പോള്‍ ധാരാളം ഓപ്ഷനുകളുണ്ട്. ഫ്രീലാന്‍സ് സാധ്യതകള്‍ തേടുക. വിദ്യാര്‍ത്ഥികള്‍ക്ക് പണം സമ്പാദിക്കാന്‍ ഇത് നല്ലൊരു ഓപ്ഷനാണ്. സ്വതന്ത്രമായി, കരാര്‍ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് നിരവധി മികച്ച ജോലികള്‍ ഓണ്‍ലൈനില്‍ ലഭിക്കും. എന്നാല്‍ ഒരുപാട് സമയം ഇത് അപഹരിക്കുകയും ഇല്ല.

പ്രോഗ്രാമിംഗ്, ഡിസൈനിംഗ്, പോലുള്ള കഴിവുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ കിട്ടുന്ന പണവും വര്‍ധിക്കും. അപ് വര്‍ക്ക്, പീപ്പില്‍ പെര്‍ ഹവര്‍, കൂള്‍ കന്യ, ഫീവര്‍, ട്രൂലാന്‍സര്‍ പോലുള്ളവ ധാരാളം അവസരങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. ഇതില്‍ രജിസ്റ്റര്‍ ചെയ്യുക. അവസരങ്ങള്‍ തേടി വരും.

യുട്യൂബില്‍ നിന്ന് പണമുണ്ടാക്കാം

യുട്യൂബില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വരുമാനം നേടാന്‍ സാധിക്കും. ഇത് കഠിനാധ്വാനം വേണ്ടാത്തൊരു ജോലിയാണ്. സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ ആരംഭിക്കുക. ഇതില്‍ ട്രെന്‍ഡിംഗായിട്ടുള്ള പരിപാടികള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുക. വീഡിയോകളുമായി ആഡ്‌സെന്‍സ് ആഡ്‌സിനെ ബന്ധിപ്പിക്കുക.

ഈ ആഡില്‍ ക്ലിക്ക് ചെയ്യുന്ന ഓരോ തവണയും നിങ്ങള്‍ക്ക് വരുമാനം ലഭിക്കും. പ്രൊഡക്ട് പ്രമോഷനും ഇതോടൊപ്പം നടത്തുക. യുട്യൂബ് വീഡിയോകളില്‍ ഇത്തരം കണ്ടന്റുകള്‍ നടത്തിയാല്‍ ധാരാളം പണം സമ്പാദിക്കാം. ഇതിനൊപ്പം ഓണ്‍ലൈന്‍ സ്റ്റോറിന്റെ ലിങ്കും വെക്കുക. ഇതിലൂടെ ബിസിനസ് പാര്‍ട്ണര്‍ഷിപ്പും ആരംഭിക്കാം.

മികച്ചൊരു ബ്ലോഗറാകാം

മറ്റൊരാള്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ബ്ലോഗറാവുന്നത് നല്ലൊരു ഓപ്ഷനാണ്. വിദ്യാര്‍ഥികള്‍ക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. വേര്‍ഡ്‌പ്രെസ്, മീഡിയം, വീബ്ലി, ബ്ലോഗര്‍ പോലുള്ളവര്‍ പെയ്ഡ് സര്‍വീസുകളും നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് താല്‍പര്യമുള്ള മേഖല കണ്ടെത്തുക മാത്രമാണ് ചെയ്യേണ്ടത്.

പുസ്തക നിരൂപം, ഫുഡ് റെസിപ്പികള്‍, യാത്രാ വിവരണങ്ങള്‍, കലാ നിരൂപണം, തുടങ്ങിയ പല കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ബ്ലോഗ് അവതരിപ്പിക്കാം. പരസ്യങ്ങളിലൂടെ സമ്പാദ്യം വര്‍ധിപ്പിക്കാനും ഒപ്പം ശ്രമിക്കുക. ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും ഇതോടൊപ്പം കാഴ്ച്ചക്കാര്‍ക്ക് ലഭ്യമാക്കുക. ഗൈഡുകള്‍, ടെംപ്ലേറ്റുകള്‍, ഇബുക്കുകള്‍ എന്നിവ ഇതില്‍ വരും.

ഇ-ബുക്ക് മികച്ച ഓപ്ഷന്‍

നിങ്ങള്‍ക്ക് അക്കാദമിക്കായി നല്ല ബുദ്ധിയുണ്ടെങ്കിലും പണം എളുപ്പത്തില്‍ സമ്പാദിക്കാം. ഒരു പ്രത്യേക വിഷയത്തില്‍ അറിവുണ്ടെന്ന് കരുതുക. ആ വിഷയത്തില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ എഴുതാവുന്നതാണ്. ഇബുക്കായി അത് പ്രസിദ്ധീകരിക്കുക. അതിന് അച്ചടി ചെലവുമില്ല. എളുപ്പത്തില്‍ വരുമാനം ഓണ്‍ലൈന്‍ വഴി സമ്പാദിക്കാം.

നിങ്ങളുടെ ബ്ലോഗിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്ന വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ന്യൂസ് ലെറ്റ് ലിസ്റ്റ് ഉണ്ടാക്കിയ ശേഷം ഇമെയില്‍ മാര്‍ക്കറ്റിംഗിന് ശ്രമിക്കുക ഇതിലൂടെ ഇബുക്കിന്റെ വില്‍പ്പനയും സാധ്യമാകും.

ഓപ്ഷനുകള്‍ ഇങ്ങനെ

മികച്ചൊരു ആപ്പ് ഡെവലെപ് ചെയ്യാന്‍ ശ്രമിക്കുക. മൊബൈല്‍ യൂസറെ ലക്ഷ്യമിട്ട് കൊണ്ടുള്ള ഇത്തരം ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നടക്കം വരുമാനം ലഭിക്കും. ഓണ്‍ലൈനായി ക്ലാസെടുക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും അതുപോലെ മികച്ച വരുമാനം ഓണ്‍ലൈനിലൂടെ ലഭിക്കുന്നുണ്ട്.

അതോടൊപ്പം വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്ന കാര്യവും പ്ലാന്‍ ചെയ്യുക. ഇപ്പോള്‍ സങ്കീര്‍ണമായ കോഡിംഗുകള്‍ വെബ്‌സൈറ്റ് നിര്‍മാണത്തിന് ആവശ്യമില്ല. മികച്ച ഡിസൈനാണെങ്കില്‍ വരുമാനവും അതോടൊപ്പം വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+