സമ്പത്ത് ഇരട്ടിയാക്കാന്‍ ആഗ്രഹമുണ്ടോ? സ്വര്‍ണത്തില്‍ നിക്ഷേപിക്കാം, ഇതാ സിംപിള്‍ മാര്‍ഗങ്ങള്‍
കൈയ്യില്‍ കുറച്ച് പണമേ ഉണ്ടാവൂ. പക്ഷേ നമുക്കെല്ലാം അത് വേഗത്തില്‍ ഇരട്ടിയാക്കണമെന്ന് ആഗ്രഹമുണ്ടാവും. ജീവിതം പെട്ടെന്ന് അടിപൊളിയാക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ അതിന് ഇനി അങ്ങനെ ടെന്‍ഷനടിക്കുകയൊന്നും വേണ്ട. നല്ല നിക്ഷേപ സാധ്യതകള്‍ കണ്ടുപിടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധരുടെ ഉപദേശം കൂടി ലഭിക്കും.
ഇപ്പോള്‍ ഏറ്റവും നല്ല നിക്ഷേപ സാധ്യതകള്‍ ഉള്ളത് സ്വര്‍ണത്തിലാണ്. നിക്ഷേപം സ്വര്‍ണത്തിലാണെങ്കില്‍ അത് പെട്ടെന്ന് ഇരട്ടിയാക്കും. നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറത്തായിരിക്കും സമ്പത്തിന്റെ വളര്‍ച്ച. അതിന് പക്ഷേ ശ്രദ്ധിക്കേണ്ട ചിത്ര കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

സുരക്ഷിതമായ നിക്ഷേപം
സ്വര്‍ണം നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് ഇരട്ടിയാക്കാന്‍ സാധിക്കും. ദീര്‍ഘകാലമായി നഷ്ടം വരാത്ത, ഏറ്റവും സുരക്ഷിതമായ സമ്പത്തായിട്ടാണ് സ്വര്‍ണത്തെ കാണുന്നത്. ഈ നിക്ഷേപത്തിലൂടെ സ്ഥിരമായി വരുമാനം ലഭിക്കുകയും ചെയ്യും.
പക്ഷേ ഇതൊക്കെ സത്യമാണെങ്കിലും, തോന്നിയത് പോലെ നിക്ഷേപം നടത്തരുത്. അതിനായി ആദ്യം സാമ്പത്തിക വിദഗ്ധരുടെ ഉപദേശവും തേടാവുന്നതാണ്. അതിലൂടെ അബദ്ധങ്ങള്‍ സംഭവിക്കില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കും.
ശരിയായ നിക്ഷേപ രീതി സ്വീകരിക്കുക
സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ധാരാളം മാര്‍ഗങ്ങല്‍ ഇപ്പോഴുണ്ട്. എല്ലാ നിക്ഷേപത്തിനും നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. നിങ്ങളുടെ നിക്ഷേപത്തിന് അനുയോജ്യം ഏതാണെന്ന് ആദ്യം തിരിച്ചറിയുക. അതില്‍ റിസ്‌ക് കുറവാണോ എന്ന് മനസ്സിലാക്കുക. ചെലവ്, മാനേജ്‌മെന്റ് ഫീസ്, ലിക്വിഡിറ്റി എന്നിവയെല്ലാം പരിശോധിക്കാം.
എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ട്‌സ് അഥവ് ഇടിഎഫുകള്‍ വഴിയോ മ്യൂച്ചല്‍ ഫണ്ടുകള്‍ വഴിയോ നിക്ഷേപിക്കാവുന്നതാണ്. ഇതിന് അധികം ചെലവില്ല. ഈ വഴിയാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന തുടക്കക്കാരില്‍ പലരും സ്വീകരിക്കുന്നത്.
ഒരുപാട് വലിയ നിക്ഷേപം നടത്തരുത്
സ്വര്‍ണത്തിലൂടെ നിക്ഷേപിക്കുന്നവര്‍ക്ക് നേട്ടം ഉറപ്പാണ്. പക്ഷേ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. എത്രയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കണം. അഞ്ച് മുതല്‍ 10 ശതമാനം വരെയാണ് നിക്ഷേപമെങ്കില്‍, നിങ്ങള്‍ സുരക്ഷിതമായി മുന്നോട്ട് പോകാം. സ്വര്‍ണത്തില്‍ നിന്ന് പരമാവധി ലാഭം ലഭിക്കും.
ഓഹരികളേക്കാള്‍ എന്തുകൊണ്ടും ലാഭകരമാണിത്. നിങ്ങളുടെ നിക്ഷേപങ്ങളില്‍ ഒന്ന് മാത്രമായിരിക്കണം സ്വര്‍ണം. മറ്റ് നിക്ഷേപ ഓപ്ഷനുകളും ഇതോടൊപ്പം ഉണ്ടാവണം. എല്ലാം ചെറിയ നിക്ഷേപമാവണം. അതിലൂടെ റിസ്‌ക് കുറയും. കിട്ടുന്ന ലാഭവും വര്‍ധിക്കും.
ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് ശ്രമിക്കുക
പെട്ടെന്ന് പണക്കാരനാവുക എന്ന ഓപ്ഷന് ചേര്‍ന്ന നിക്ഷേപമല്ല സ്വര്‍ണം. ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്ന നിക്ഷേപത്തിലൂടെ വലിയ നേട്ടം നമുക്ക് സ്വന്തമാക്കാം. അതുകൊണ്ട് അത്തരം നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. നല്ല ക്ഷമയും ഒപ്പമുണ്ടാവണം. നിങ്ങളുടെ നിക്ഷേപത്തിന്റെ റിസ്‌ക് ഇല്ലാതാക്കുക എന്നതാണ് സ്വര്‍ണത്തിലൂടെ നമുക്ക് ലഭിക്കുന്ന നേട്ടം.
പക്ഷേ ഇതൊരു ദീര്‍ഘകാല നിക്ഷേപമാണെന്ന് ഓര്‍മ വേണം. കുറഞ്ഞ കാലയളവില്‍ വലിയ തുക ലഭിക്കുന്ന എന്ന ഓപ്ഷന് പിന്നാലെ പോകേണ്ടതില്ല. അത് സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഗുണം ചെയ്യുന്നതല്ല.












Click it and Unblock the Notifications