കഠിനമായി അധ്വാനിക്കേണ്ട, പണമില്ലെന്ന് കരുതി വിഷമിക്കരുത്, ഈ 3 മാര്‍ഗങ്ങള്‍ നിങ്ങളെ ധനികനാക്കും
പണമുണ്ടാക്കുക എന്നത് നമ്മുടെയെല്ലാം ലക്ഷ്യമായിരിക്കും. ജീവിതം ഏറ്റവും അടിപൊളിയാക്കണമെന്ന് വിചാരിക്കാത്ത ആരാണ് ഉണ്ടാവുക. പക്ഷേ എല്ലാവര്‍ക്കും ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന ജോലി ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ജോലി എത്ര എടുത്താലും നമ്മള്‍ പണക്കാരനാവണമെന്നില്ല. പക്ഷേ അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല. ജോലിക്ക് പുറമേ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ നിരവധിയുണ്ട്.
അതായത് നിങ്ങളുടെ ജോലിയില്‍ കഠിനമായി അധ്വാനിക്കണമെന്നില്ല. കാരണം ചെറിയ ശമ്പളമുള്ള ജോലിയില്‍ എത്ര കഠിനമായി അധ്വാനിച്ചാലും, പണക്കാരനാവുക സാധ്യമായ കാര്യമല്ല. എങ്കിലിതാ നിങ്ങള്‍ ആഗ്രഹിച്ച പോലൊരു ജീവിതം സ്വന്തമാക്കാനും, പണക്കാരനാവാനുമുള്ള ടിപ്‌സ് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു കോടീശ്വരി. അതൊന്ന് പരിശോധിക്കാം.

കോടീശ്വരിയുടെ ടിപ്‌സ്
കനേഡിയക്കാരിയായ നിക്കോള്‍ വിക്ടോറിയ എന്ന 32കാരി സംരംഭകയാണ് കോടീശ്വരായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. വെറുമൊരു സാധാരണക്കാരിയായിരുന്നു ഇവര്‍. കൈയ്യില്‍ ആകെയുള്ളത് 40000 ഡോളറായിരുന്നു. അതുകൊണ്ടാണ് ഇന്നവര്‍ വലിയ സാമ്രാജ്യം പടുത്തുയര്‍ത്തിയത്.
മുപ്പത് ലക്ഷത്തോളം ഡോളര്‍ വരുന്ന സമ്പത്തായി ഇവര്‍ അത് മാറ്റുകയായിരുന്നു. തനിക്ക് ഇപ്പോള്‍ ഇഷ്ടമുള്ളത് പോലെ ജീവിക്കാന്‍ സാധിക്കുന്നുണ്ട്. അത് എല്ലാവര്‍ക്കും സാധ്യമാകുമെന്ന് നിക്കോള്‍ പറയുന്നു. ഇരുപതുകളില്‍ തന്നെ കോടീശ്വരന്മാരാകാന്‍ സാധിക്കുമെന്ന് അവര്‍ പറയുന്നു.
കോടീശ്വരന്മാരെ കണ്ടുപഠിക്കുക
ചെറുപ്പത്തിലേ പണക്കാരാവാന്‍ താല്‍പര്യമുണ്ടെങ്കില്‍ അത്തരം ആളുകളെ പിന്തുടരുക. അവരില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുക. എനിക്ക് 40000 ഡോളര്‍ കടമുണ്ടായിരുന്നുവെന്ന് നിക്കോള്‍ പറയുന്നു. എന്നാല്‍ മുപ്പത് വയസ്സാകുമ്പോഴേക്ക് താന്‍ കോടീശ്വരിയാണെന്ന് അവര്‍ വെളിപ്പെടുത്തി.
നിങ്ങള്‍ക്കും ആ നേട്ടത്തിലെത്താം. അതിന് ആദ്യം ചെയ്യേണ്ട കാര്യം കഠിനമായി അധ്വാനിക്കാതിരിക്കുകയാണ്. അതുകൊണ്ട് കാര്യമില്ല. ധനികരായ ആളുകള്‍ ഒരിക്കലും കഠിനാധ്വാനം ചെയ്യാറില്ല. അവരൊരിക്കലും സ്വന്തം കൈവശമുള്ള കാര്യത്തിനായി കഠിനമായി അധ്വാനിക്കാറില്ലെന്നും നിക്കോള്‍ പറയുന്നു.
ഒന്നിനെയും ഗൗരവത്തിലെടുക്കില്ല
പണക്കാര്‍ ഒരിക്കലും സ്വന്തം വീടിനായി കഠിനാധ്വാനം ചെയ്യില്ല. യാത്ര ചെയ്യാനോ, കാര്‍ വാങ്ങാനോ വേണ്ടി ജോലി ചെയ്യില്ല. അവര്‍ ചെയ്യുന്ന കാര്യം, കൈയ്യിലുള്ള വസ്തുക്കളെ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. അതുകൊണ്ട് ഉറങ്ങുമ്പോള്‍ പോലും അവര്‍ക്ക് പണമുണ്ടാക്കാന്‍ സാധിക്കും. നിങ്ങളും ചെറിയ കാര്യങ്ങളെ പരമാവധി ഉപയോഗിക്കുക.
അതായത് നിങ്ങള്‍ ഓഹരികളോ, അതോ റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കുകയോ ചെയ്യുക. ഇവ തീര്‍ച്ചയായും ഇരട്ടിയാക്കും നിങ്ങളുടെ പണം. നിങ്ങള്‍ ഉറങ്ങുമ്പോള്‍ പോലും പണം പോക്കറ്റിലെത്തിക്കുന്ന കാര്യമാണിതെന്നും നിക്കോള്‍ പറഞ്ഞു.
പണം ഇതാ ഇങ്ങനെ വരും
ഓഹരികള്‍ വാങ്ങിയാലോ, റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിച്ചാലോ പണം ധാരാളം നമ്മളെ തേടി വരും. നമ്മുടെ ഉയര്‍ന്ന ജീവിത ശൈലിക്ക് വേണ്ട പണം അതില്‍ നിന്ന് വരും. നിങ്ങള്‍ക്ക് സ്വന്തം ജോലിയില്‍ അതോടെ കഠിനമായി അധ്വാനിക്കേണ്ടി വരില്ല. പണക്കാര്‍ക്ക് വേണ്ടിയാവരുത് നിങ്ങളുടെ നിക്ഷേപം.
നിങ്ങള്‍ എങ്ങനെ പണക്കാരാവും എന്നതിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റ് നല്ലൊരു ഓപ്ഷനാണ്. ഇത്തരം കമ്പനികള്‍ റിയല്‍ എസ്റ്റേറ്റ് കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരായിരിക്കും. ഇവരുടെ ഓഹരികളില്‍ നിക്ഷേപിക്കുക. അതിലൂടെ ലാഭം നിങ്ങളെ തേടിയെത്തും. മറ്റൊന്നും നിങ്ങള്‍ ചെയ്യേണ്ടതില്ല.
പണക്കാരെ മാതൃകയാക്കുക
നിങ്ങള്‍ക്ക് പെട്ടെന്ന് സമ്പത്ത് നേടണമെങ്കില്‍, അത്തരം ആളുകളുമായി സൗഹൃദമുണ്ടാക്കുക. ജീവിതത്തില്‍ പണക്കാരനാവണമെന്ന ആഗ്രഹത്തോടെ ജീവിക്കുന്നവരുമായി കൂടുതല്‍ ബന്ധപ്പെടുക. പണം ജീവിതത്തില്‍ എത്രത്തോളം കാര്യങ്ങള്‍ എളുപ്പമാക്കും എന്ന് മനസ്സിലാക്കുക. ധനികരായ ആ ളുകള്‍ക്ക് എന്തൊക്കെ കാര്യം കൃത്യ സമയത്ത് എടുക്കണമെന്ന് അറിയാം.
അതിലൂടെ കാര്യങ്ങള്‍ കൈവിട്ട് പോകില്ല. ഇത്തരം ഉറച്ച തീരുമാനങ്ങളാണ് അവരെ ധനികരാക്കുന്നത്. നിങ്ങള്‍ എടുക്കുന്ന ഓരോ തീരുമാനവും, ഭാവിയില്‍ ഗുണം ചെയ്യുന്നതാണെന്ന് ഉറപ്പിക്കുക. സ്വപ്‌ന തുല്യമായ ഈ ജീവിതം അര്‍ഹതപ്പെട്ടതാണെന്ന തോന്നല്‍ ജീവിതത്തിലുണ്ടാവുന്നത് നല്ലതാണെന്നും നിക്കോള്‍ പറഞ്ഞു.












Click it and Unblock the Notifications