പട്ടിയിറച്ചി മാര്‍ക്കറ്റിന് പിന്നിലെ പിന്നാമ്പുറ കാഴ്ചകള്‍ ഒന്ന് കണ്ടുനോക്കൂ... ഇവര്‍ മനുഷ്യരോ...
കൊഹിമ: ചൈനക്കാര്‍ പട്ടിയിറച്ചി ഫെസ്റ്റിവല്‍ നടത്തിയത് ഞെട്ടലോടെയാണ് ഇന്ത്യക്കാര്‍ കേട്ടത്. എന്നാല്‍ നാഗലാന്റില്‍ നടക്കുന്ന ഈ പട്ടി വേട്ട അറിഞ്ഞാല്‍ കരളലിഞ്ഞു പോകും.
നാഗാലാന്റിലെ കൊഹിമയില്‍ വര്‍ഷത്തില്‍ 30,000ലധികം പട്ടികളെയാണ് മനുഷ്യര്‍ കൊന്നു തിന്നുന്നത്. വളര്‍ത്തുപട്ടികളെ പോലും വെറുതെ വിടാതെയാണ് പട്ടി വേട്ട നടക്കുന്നത്.

ഇന്ത്യയില്‍ പട്ടിയെ ഭക്ഷിക്കുന്നത് നിയമപരമല്ല
ഇന്ത്യയില്‍ പട്ടിയെ ഭക്ഷിക്കുന്നത് നിയമപരമല്ലാത്ത സാഹചര്യത്തിലും നാഗാലാന്റില്‍ ഒരു വര്‍ഷത്തില്‍ 30,000 ലധികം പട്ടികളാണ് ഭക്ഷണത്തിനായി കൊല്ലപ്പെടുന്നത്.

ക്രൂരമായ കൊലപാതകം
പട്ടികളെ കൊല്ലുന്ന കാഴ്ചയാണ് അസഹനീയം. നാക്കു തുന്നിക്കെട്ടി ഓരോ പട്ടിയെയും ചാക്കില്‍ കെട്ടി വെയ്ക്കും. തല മാത്രം പുറത്താക്കി ശരീരം ചാക്കിനുളളിലായിരിക്കും. പിന്നീട് മരത്തടി കൊണ്ട് തലയ്ക്കടിച്ചാണ് കൊല്ലുന്നത്.

കൂട്ടത്തില്‍ വളര്‍ത്തു പട്ടികളും
വീട്ടില്‍ വളര്‍ത്തുന്ന പട്ടികളും മോഷണത്തിന് ഇരയായി മാര്‍ക്കറ്റില്‍ എത്തുന്നു. മാര്‍ക്കറ്റില്‍ എത്തുന്നത്തോടെ ഇവയ്ക്ക് ഭക്ഷണമോ വെള്ളമോ കൊടുക്കില്ല.
നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു
1960 നിയമപ്രകാരം മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാന്‍ വഴിയുണ്ടെങ്കിലും നാഗാലാന്റിലെ വ്യവസായികള്‍ നിയമത്തെ കാറ്റില്‍ പറത്തുകയാണ് ചെയ്യുന്നത്.












Click it and Unblock the Notifications