ദീപാവലിക്ക് സുഹൃത്തുക്കള്‍ക്ക് അംബാനി കുടുംബത്തിന്റെ സമ്മാനപ്പൊതി, ആഡംബര പെട്ടി വൈറല്‍
മുംബൈ: മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ കുടുംബവും ആഡംബരത്തിന് പേരുകേട്ടവരാണ്. ഇപ്പോള്‍ ബോളിവുഡില്‍ അടക്കം ചര്‍ച്ചയായിരിക്കുന്നത് മുകേഷ് അംബാനിയും കുടുംബവും സുഹൃത്തുക്കള്‍ക്കായി നല്‍കിയ ദീപാവലി സമ്മാനമാണ്. അങ്ങേയറ്റം ആഡംബരത്തില്‍ മുങ്ങിയ സമ്മാനപ്പെട്ടികളാണ് നല്‍കിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്.
കസ്റ്റമൈസ്ഡ് ബോക്‌സുകളില്‍ വാഴച്ചെടികള്‍, ഗണേശ പ്രതിമ, റിലയന്‍സ് എന്നിവ ചേര്‍ന്ന ഒരു ലോഗോ പ്രിന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനുള്ളില്‍ മധുരപലഹാരങ്ങള്‍ അടക്കമാണ് ഉള്ളത്. അംബാനി കുടുംബത്തിലെ അടുപ്പക്കാര്‍ക്കും, ഏറ്റവും പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ഈ സമ്മാനപ്പെട്ടി നല്‍കിയിരിക്കുന്നത്. കാര്‍ഡില്‍ അംബാനി കുടുംബത്തിലെ പ്രമുഖരുടെ പേരും ആശംസകളുമുണ്ട്. അതേസമയം മധുരപലഹാരങ്ങള്‍ ഉണ്ടെങ്കിലും, മറ്റ് ആഡംബര വസ്തുക്കള്‍ എന്തൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.

ഇത് ആദ്യമായിട്ടല്ല അംബാനി കുടുംബം ഇത്തരത്തില്‍ ആഡംബരമായ കാര്യങ്ങള്‍ സമ്മാനിക്കുന്നത്. നേരത്തെ പേരക്കുട്ടി പൃഥ്വി പിറന്നോള്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി സ്വന്തം കൈപ്പടയില്‍ എഴുതി കാര്‍ഡുകള്‍ അയച്ചിരുന്നു. ജംഗിള്‍ തീമിലുള്ള ഒരു കാര്‍ഡായിരുന്നു ഇത്. മുകേഷ് അംബാനിം, നിത അംബാനിയും ചേര്‍ന്നാണ് ഈ കാര്‍ഡുകള്‍ അയച്ചത്. അതിനൊപ്പം തന്നെ മധുരം നിറഞ്ഞ ബോക്‌സും, വെള്ളി നാണയങ്ങളും ഇതിനുള്ളിലുണ്ടായിരുന്നു.
ശ്രീകൃഷ്ണന്റെ ചിത്രം ഇതിനുള്ളില്‍ പതിപ്പിച്ചായിരുന്നു അയച്ചത്.ഈ വര്‍ഷം നവംബര്‍ ഒന്നിന് നിത അംബാനി തന്റെ 60ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഈ പ്രത്യേക ദിനം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊപ്പമാണ് നിത ആഘോഷിച്ചത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന മൂവായിരത്തോളം കുട്ടികള്‍ക്കൊപ്പമാണ് ഇവര്‍ തന്റെ പിറന്നാള്‍ ദിനം പിന്നിട്ടത്. ഇവര്‍ മുംബൈയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൂടിയാണ്.
ഇവര്‍ക്കായി അന്നദാനവും നിത നടത്തിയിരുന്നു. നേരിട്ട് ഇവര്‍ക്ക് ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തിരുന്നു. കുട്ടികള്‍ക്കായി സമ്മാനങ്ങളും നല്‍കിയിരുന്നു. വമ്പന്‍ കേക്കും ഇവര്‍ക്കൊപ്പം മുറിച്ചാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. നിത അംബാനി ഇവര്‍ക്കൊപ്പം നിന്ന് ഭക്ഷണം വിളമ്പി കൊടുക്കുന്നതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
നേരത്തെ മുകേഷ് അംബാനി ഭാര്യക്ക് ഇതുപോലെ ദീപാവലി സമ്മാനം നല്‍കിയിരുന്നു. റോള്‍സ് റോയ്‌സിന്റെ ഏറ്റവും വിലയേറിയ മോഡലായിരുന്നു മുകേഷ് അംബാനി ഭാര്യക്ക് നല്‍കിയത്. ഇത് വൈറലായിരുന്നു. അടുത്തിടെ കാര്‍ പുറത്തിറക്കിയപ്പോള്‍ മാത്രമാണ് സമ്മാനം നല്‍കിയ കാര്യം എല്ലാവരും അറിഞ്ഞത്. കറുപ്പ് നിറത്തിലുള്ള മോഡലായിരുന്നു ഇത്. നിതയ്ക്ക് അല്ലാതെയും നിരവധി കാറുകളുടെ ശേഖരമുണ്ട്. എല്ലാം ആഡംബര കാറുകളാണ്. ബെന്‍സും, ഓഡിയുമെല്ലാം ഇതില്‍ വരും. അതേസമയം അംബാനി കുടുംബം കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയിലാണ് സഞ്ചരിക്കുന്നത്. അകമ്പടി വാഹനങ്ങള്‍ ഉണ്ടാവും.












Click it and Unblock the Notifications