Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിആറില്‍ അംബാനിയുടെ നഗരം വരുന്നു, ഇറങ്ങുന്നതിന് മുമ്പ് ബംപര്‍ ഹിറ്റ്, കിട്ടിയത് 1200 കോടി

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി ഇന്ത്യയെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് അദ്ദേഹം പുതിയൊരു നഗരം തന്നെ പണിയുന്നു എന്നതാണ്. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലാണ് ഈ നഗരം പണിയുന്നത്. മെറ്റ് സിറ്റി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. അംബാനിയുടെ സ്വപ്‌ന പദ്ധതിയെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.

ഹരിയാനയിലെ അതിവേഗം വളരുന്ന ഇക്കണോമിക് ഹബ്ബായി മാറിയിരിക്കുകയാണ് മെറ്റ് സിറ്റി. എന്നാല്‍ ഇത് ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ബംപര്‍ ഹിറ്റടിച്ചിരിക്കുകയാണ്. കോടികളാണ് നിക്ഷേപമായി ഇവിടേക്ക് ഒഴുകുന്നത്. പുതിയ നിക്ഷേപം എങ്ങനെയാണ് വന്നതെന്ന് നോക്കാം.ഈ നഗരത്തിന് 1200 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചിരിക്കുന്നത്. അംബാനിയുടെ ബിസിനസ് എതിരാളികള്‍ പോലും അമ്പരന്നിരിക്കുന്ന നേട്ടമാണിത്.

mukesh-ambani

2022-23 സാമ്പത്തിക വര്‍ഷത്തിലേക്ക് ലഭിച്ചതാണ് ഈ നിക്ഷേപം. 76 കമ്പനികളില്‍ നിന്നായിട്ടാണ് ഇത്രയും വലിയൊരു തുകയുടെ നിക്ഷേപം മെറ്റ് സിറ്റിയിലുണ്ടായിരിക്കുന്നത്. വെറുമൊരു സാമ്പത്തിക നിക്ഷേപത്തില്‍ ഒതുങ്ങുന്നതല്ല മെറ്റ് സിറ്റിയുടെ വ്യാപ്തി. ഹരിയാനയുടെ മുഖം തന്നെയാണ് മാറ്റിയെഴുതാന്‍ പോകുന്നത്.

ഇതിന് ചുറ്റുമുള്ള റെസിഡെന്‍ഷ്യല്‍ മേഖലയില്‍ വീട് വാങ്ങുന്നവരുടെ എണ്ണില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് എത്രത്തോളം ഈ നഗരത്തിന്റെ പ്രാധാന്യമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ഇതുവരെ 1200 പേരാണ് വീട് വാങ്ങിയിരിക്കുന്നത്. ചിന്തിക്കാവുന്നതിലും അപ്പുറത്താണ് ഈ നേട്ടം. പ്രൊജക്ട് പൂര്‍ത്തിയായിട്ട് പോലുമില്ല. അതിന് മുമ്പേ പണത്തിന്റെ ഒഴുക്കാണ് ഈ മേഖലയിലേക്ക്.

ഹരിയാനയുടെ മുഖം മാറുമെന്ന് ഇപ്പോഴേ ഉറപ്പിചിരിക്കുകയാണ്. അതേസമയം ഇതുവരെ ഇവിടെ പ്ലോട്ട് വാങ്ങിയവരുടെ എണ്ണം രണ്ടായിരത്തില്‍ എത്തി നില്‍ക്കുകയാണ്. അംബാനിയുടെ ആര്‍ഐഎല്‍ സബ്‌സിഡറിയാണ് ഈ നഗരം നിര്‍മിക്കുന്നത്. ഇതിനോടകം 450 കമ്പനികളുടെ ശ്രദ്ധയാണ് ഇവിടെ പതിഞ്ഞിരിക്കുന്നത്. ഏഴോളം രാജ്യങ്ങളിലെ വിവിധ ബ്രാന്‍ഡുകള്‍ ഇവിടെ നിക്ഷേപം നടത്താനും, കമ്പനി വളര്‍ത്താനുമെല്ലാം റെഡിയായി നില്‍ക്കുകയാണ്.

എട്ടായിരം ഏക്കറിലാണ് ഈ നഗരം വ്യാപിച്ച് കിടക്കുന്നത്. മോഡല്‍ ഇക്കണോമിക് ടൗണ്‍ഷിപ്പ് ലിമിറ്റഡാണ് ഇതിന്റെ നിര്‍മാണ ചുമതല വഹിക്കുന്നത്. ഇത് റിലയന്‍സിന്റെ കൈവശമുള്ള കമ്പനിയാണ്. ജാജ്ജറിലാണ് ഈ നഗരം പടുത്തുയര്‍ത്തുന്നത്. ഇതിന് തൊട്ടടുത്താണ് ഗുരുഗ്രാമിലെ വമ്പന്‍ ഇക്കണോമിക് ഹബ്ബുകള്‍ ഉള്ളത്. ജാപ്പനീസ് ഭീമന്‍ കമ്പനികളായ നിഹോണ്‍ കോഹ്ഡണ്‍, പാനസോണിക്, ഡെന്‍സോ, ടി-സുസുക്കി എന്നിവര്‍ ഇവിടെ പ്ലാന്റുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ഈ സിറ്റി ഡിസൈന്‍ ചെയ്തിരിക്കുന്നത് ജപ്പാന്‍ ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പായിട്ടാണ്.

നിരവധി കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ടെന്ന് മെറ്റ് സിറ്റി സിഇഒ എസ്‌വി ഗോയല്‍ പറഞ്ഞു. ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, എന്‍സിആര്‍ മേഖല എന്നിവയുമായി ഇവ കെട്ടുപിണഞ്ഞ് കിടക്കുകയാണ്. റിലയന്‍സ് ഇതിനോടകം എട്ടായിരം കോടിയാണ് ഇതില്‍ നിക്ഷേപിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ആയിരം കോടി കൂടി ഇവയില്‍ നിക്ഷേപിക്കും. വീരേന്ദര്‍ സെവാഗിന്റെ വിദ്യാഭ്യാസ സ്ഥാപനം വരെ ഈ നഗരത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+