ടാറ്റയുടെ ബ്രാന്‍ഡ് പൊളിക്കുമോ മുകേഷ് അംബാനി? മത്സരം ഇക്കാര്യത്തില്‍, മുന്നില്‍ ആരാണ്
ഇന്ത്യന്‍ വ്യവസായ മേഖലയില്‍ കുറച്ച് കാലമായി ഉടലെടുത്ത മത്സരം ഇപ്പോള്‍ കടുപ്പമേറിയതായി മാറിയിരിക്കുകയാണ്. മുകേഷ് അംബാനിയുടെ റിലയന്‍സും, രത്തന്‍ ടാറ്റയുടെ ടാറ്റ സണ്‍സും തമ്മിലാണ് മത്സരം. ഇരുവരും ഒരുപോലുള്ള ഉല്‍പ്പന്നങ്ങള്‍ വരെ മാര്‍ക്കറ്റിംഗ് ചെയ്യുന്നുണ്ട്. അത് പലര്‍ക്കും അറിയില്ല. പരസ്പരമുള്ള വിപണി ആധിപത്യം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇരു കമ്പനികളും.
ടാറ്റയ്ക്ക് നിരവധി ഉല്‍പ്പന്നങ്ങളാണ് ഉള്ളത്. റെസ്റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, പോലുള്ള നിരവധി കാര്യങ്ങളില്‍ ടാറ്റയ്ക്ക് ആധിപത്യമുണ്ട്. അതെല്ലാം തന്നെ റിലയന്‍സിനുള്ള നേട്ടമാണ്. ഇരുവരുടെയും മത്സരം ഏതൊക്കെ കാര്യത്തിലാണെന്ന് നോക്കാം.

ടാറ്റ ന്യൂ-റിലയന്‍സ് ജിയോ
ടാറ്റ ന്യൂവും റിലയന്‍സ് ജിയോയും തമ്മില്‍ വലിയ മത്സരമാണ് നടക്കുന്നത്. പലവിധത്തിലുള്ള സാധനങ്ങളാണ് ഇരു കമ്പനികളുടെയും ആപ്പിലൂടെ ലഭ്യമാകുക. ടാറ്റ ന്യൂ ഗ്രോസറി ഷോപ്പിംഗ് ബിഗ് ബാസ്‌കറ്റ് വഴിയും, ഇലക്ട്രോണിക്‌സ് ക്രോമ വഴിയും ലഭ്യമാക്കും.
അതുപോലെ വസ്ത്രങ്ങളാണെങ്കില്‍ ടാറ്റാ ക്ലിക്ക്, വെസ്റ്റ്‌സൈഡ് എന്നിവയിലൂടെയും, ഡിജിറ്റല്‍ പേമെന്റ് ടാറ്റാ പേ യുപിഐയിലൂടെയും, ഇഫാര്‍മസി, ട്രാവല്‍ ബുക്കിംഗ് എന്നിവയും അതുപോലെ ലഭ്യമാക്കും. റിലയന്‍സ് ജിയോ ഇക്കാര്യങ്ങളെല്ലാം ജിയോമാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, അജിയോ, സിവാമി, ജിയോമണി, നെറ്റ് മെഡ്‌സ്, എന്നിവയിലൂടെയും ലഭ്യമാകും. ടാറ്റ ന്യൂവിലുള്ളത് പോലെ ട്രാവല്‍-ഹോട്ടല്‍ ബുക്കിംഗ് സര്‍വീസുകള്‍ റിലയന്‍സ് ജിയോയ്ക്കില്ല.
സ്റ്റാര്‍ബക്‌സ്-പ്രെറ്റ് എ മാനേജര്‍
ടാറ്റയുടെ സ്റ്റാര്‍ബക്‌സ് രാജ്യത്തെ തന്നെ മുന്‍നിര റെസ്‌റ്റോറന്റ് സര്‍വീസാണ്. മുപ്പത് നഗരങ്ങളിലായി 275 സ്റ്റോറുകള്‍ അവര്‍ക്കുണ്ട്. ടാറ്റയും സ്റ്റാര്‍ബക്‌സും ചേര്‍ന്നുള്ള കൂട്ടുകെട്ടാണിത്. 2022ല്‍ 5 പുതിയ സ്റ്റോറുകളാണ് അവര്‍ തുറന്നത്.
ഇതിന് വെല്ലുവിളിയായിട്ടാണ് പ്രെറ്റ് എ മാനേജര്‍ റിലയന്‍സ് ആരംഭിച്ചത്. ഇതിലൂടെ ടാറ്റയുടെ കുത്തക തകര്‍ക്കുകയാണ് ലക്ഷ്യം. ഇന്ത്യ കോഫി വിപണിയില്‍ പക്ഷേ ടാറ്റസ്റ്റാര്‍ബക്‌സ് ആധിപത്യമാണ് ഉള്ളത്.
ടെക്കിലെ ശക്തിപരീക്ഷണം
ടെക് ഉല്‍പ്പന്നങ്ങളില്‍ ടാറ്റയും ക്രോമയും, റിലയന്‍സ് ഡിജിറ്റലും തമ്മിലാണ് മത്സരം. ഭൂരിഭാഗം ഗാഡ്ജറ്റുകള്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സ് എന്നിവ ഇവ രണ്ടിലൂടെയും ലഭിക്കും. ഇവ രണ്ടും ഒരുപോലെ പ്രശസ്തമാണ്.
ഫാഷനിലും പോരാട്ടം
ടാറ്റയുടെ സുഡിയോയും, റിലയന്‍സിന്റെ ട്രെന്‍ഡ്‌സുമാണ് ഫാഷന്‍ മേഖലയിലെ മത്സരത്തില്‍ മുന്നിലുള്ളത്. ഏറ്റവും ട്രെന്‍ഡിയായിട്ടുള്ള വസ്ത്രങ്ങള്‍ രണ്ടിടത്തുമുണ്ട്. അത് മാത്രമല്ല മികച്ച ഓഫറുകളും ഇവര്‍ ലഭ്യമാ്കു്‌നുണ്ട്. കുറഞ്ഞ പണം നല്‍കിയാല്‍ ഏറ്റവും മികച്ച വസ്ത്രങ്ങള്‍ സുഡിയോയിലൂടെ ലഭിക്കും. ട്രെന്‍ഡ്‌സിനെ നേരിടാന്‍ പുറത്തിറക്കിയതാണ് സുഡിയോ.
ക്ലിക്കും അജിയോയും
ടാറ്റാ ക്ലിക്കും, അജിയോയും തമ്മില്‍ ഇ കൊമേഴ്‌സിലും മത്സരമുണ്ട്. ക്ലിക്കിന് ലക്ഷ്വറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സൗകര്യം വരെയുണ്ട്. അജിയോയും സമാനമാണ്. സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും ഇതില്‍ വസ്ത്രങ്ങളുണ്ട്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നിവയെ മറികടന്ന് മാര്‍ക്കറ്റ് പിടിക്കാനാണ് ഇവരുടെ ശ്രമം.
തനിഷ്‌കും ജുവല്‍സും
ടാറ്റയുടെ തനിഷ്‌ക്കും, റിയലന്‍സിന്റെ ജുവല്‍സ്സും തമ്മില്‍ ജ്വല്ലറി മാര്‍ക്കറ്റിലും മത്സരമുണ്ട്. പരമ്പരാതമായ ആഭരണങ്ങളാണ് ഇരുവരും നല്‍കുന്നത്. തനിഷ്‌ക് അവരുടെ ക്വാളിറ്റിക്ക് പേരുകേട്ടവരാണ്.
അതുപോലെ വിശ്വാസ്യതയ്ക്കും. അടുത്തിടെയാണ് റിലയന്‍സ് ജുവല്‍സ് എത്തിയത്. അവര്‍ പതിയെ വളര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ തനിഷ്‌ക് ഇപ്പോള്‍ വളരെ മുന്നിലാണ്.
ബിഗ്ബാസ്‌കറ്റും ജിയോമാര്‍ട്ടും
റിലയന്‍സിന്റെ ജിയോ മാര്‍ട്ട് ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമിലെ കരുത്തനാണ്. ടാറ്റ അതുപോലെ ബിഗ് ബാസ്‌കറ്റിലൂടെയാണ് കരുത്തറിയിച്ചത്. പക്ഷേ ജിയോ മാര്‍ട്ട് വന്‍ കുതിപ്പാണ് നടത്തുന്നത്.
നിരവധി ഓഫറുകളും, പെട്ടെന്ന് സാധനം എത്തിക്കുന്നതുമെല്ലാം ജിയോമാര്‍ട്ടിന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ബിഗ് ബാസ്‌കറ്റ് പക്ഷേ വന്‍ നഗരങ്ങളില്‍ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications