നമ്പര്‍ വണ്‍ ധനികയെ മറികടന്ന് മുകേഷ് അംബാനി; ആരാണ് ഈ ഫ്രഞ്ച് കോടീശ്വരി, അറിയാം വിവരങ്ങള്‍
മുംബൈ: ഇന്ത്യയിലെ ധനികരില്‍ എന്നും മുന്‍പന്തിയിലാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. അദ്ദേഹം അമ്പരപ്പിക്കുന്ന ഒരു നേട്ടം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരിക്കുകയാണ്. മുകേഷ് അംബാനിയുടെ സമ്പത്തില്‍ കാര്യമായ വര്‍ധനവുണ്ടായിരിക്കുകയാണ്. അത് മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ധനികയെ സമ്പത്തില്‍ അദ്ദേഹം മറികടന്നിരിക്കുകയാണ്. ലോകത്തെ കോടീശ്വരന്‍മാരില്‍ ആദ്യ അന്‍പതിലുള്ള നാല് പേരുടെ സമ്പത്ത് മാത്രം വര്‍ധിച്ച സമയത്ത് തന്നെയാണ് മുകേഷ് അംബാനിയും നേട്ടമുണ്ടാക്കിയിരിക്കുന്നത്.
മുകേഷിന്റെ സമ്പത്ത് 1.57 മില്യണ്‍ വര്‍ധിച്ചിരിക്കുകയാണെന്ന് ബ്ലൂംബര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്‌സില്‍ പറയുന്നു. 90.8 ബില്യണായിട്ടാണ് മുകേഷ് അംബാനിയുടെ സമ്പത്ത് വര്‍ധിച്ചത്.അംബാനി ലോകത്തെ ധനികരുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്തേക്കാണ് കുതിച്ചിരിക്കുന്നത്. അതേസമയം അംബാനി മറികടന്ന വ്യക്തി ലോകത്ത് തന്നെ ഏറ്റവും പ്രശസ്തയായ വ്യക്തിയാണ്. ഫ്രാന്‍സ്വ ബെറ്റന്‍കോര്‍ട്ട് മയേഴ്‌സ് എന്ന ഫ്രാന്‍സിന്റെ ശതകോടീശ്വരിയെയാണ് മുകേഷ് അംബാനി മറികടന്നത്.

ആരാണ് മയേഴ്‌സ് എന്ന ചോദ്യം ഏതൊരാള്‍ക്കും ഉണ്ടാവും. സൗന്ദര്യവര്‍ധക ബ്രാന്‍ഡായ ലോറിയലിന്റെ ഉടമയാണ് മയേഴ്‌സ്. ലോകത്തെ ഏറ്റവും ധനികയായ സ്ത്രീയാണ് അവര്‍. ഈ വര്‍ഷം ഇതുവരെ മുകേഷ് അംബാനിയുടെ സമ്പത്ത് 3.66 ബില്യണായിട്ടാണ് ഉയര്‍ന്നത്. അതേസമയം ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കിന് സമ്പത്തില്‍ 4.25 ബില്യണിന്റെ ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
ഇലോണ്‍ മസ്‌കിന്റെ മൊത്തം സമ്പാദ്യം 244 മില്യണ്‍ ഡോളറാണ്. ലൂയി വുയ്‌തോണിന്റെ ഉടമ ബെര്‍ണാര്‍ഡ് അര്‍നോയാണ് രണ്ടാം സ്ഥാനത്തുള്ള ശതകോടീശ്വരന്‍. ഫ്രാന്‍സില്‍ നിന്ന് തന്നെയുള്ള മറ്റൊരു കോടീശ്വരനാണ് അര്‍നോ. അതേസമയം അര്‍നോയ്ക്ക് സമ്പത്തിന്റെ കാര്യത്തില്‍ തിരിച്ചടിയുണ്ടായി. 6.11 ബില്യണിന്റെ ഇടിവാണ് സമ്പത്തില്‍ അര്‍നോയ്ക്ക് നേരിട്ടത്. നിലവില്‍ 190 ബില്യണാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസും തിരിച്ചടി നേരിട്ടവരുടെ പട്ടികയിലാണ്. 2.08 ബില്യണാണ് അദ്ദേഹത്തിന് നഷ്ടം സംഭവിച്ചത്. മൂന്നാം സ്ഥാനത്താണ് അദ്ദേഹം ഇപ്പോഴുള്ളത്. 153 മില്യണാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി.ധനികരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് ബില്‍ ഗേറ്റ്‌സാണ്. ലാറി എല്ലിസണ്‍ അഞ്ചാം സ്ഥാനത്തും നില്‍ക്കും. സ്റ്റീവ് ബാല്‍മര്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നു. ബാല്‍മര്‍ക്ക് പക്ഷേ സമ്പത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ഗൗതം അദാനിക്ക് വലിയ തിരിച്ചടി നേരിട്ടു. 5.43 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന് ഇടിവ് നേരിട്ടത്. ലോക കോടീശ്വരന്മാരില്‍ 21ാം സ്ഥാനത്താണ് അദ്ദേഹം. 60.2 മില്യണാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി. അതേസമയം മയേഴ്‌സിന്റെ മൊത്തം ആസ്തി 89.2 മില്യണാണ്. ഈ വര്‍ഷം 17.7 ബില്യണിന്റെ വര്‍ധനവാണ് അവര്‍ സമ്പത്തിലുണ്ടാക്കിയത്. ലോറിയലില്‍ മയേഴ്‌സും അവരുടെ കുടുംബത്തിനും 33 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. മയേഴ്‌സിന്റെ അമ്മ ലിലിയന്‍ ബെറ്റന്‍കോര്‍ട്ടില്‍ നിന്നാണ് ഈ ഓഹരികള്‍ ഫ്രാന്‍സ്വയ്ക്ക് ലഭിച്ചത്. 1997 മുതല്‍ ഈ കമ്പനിയുടെ ബോര്‍ഡില്‍ അംഗമാണ് ഇവര്‍.












Click it and Unblock the Notifications