ഭാര്യയോട് ഇത്ര സ്നേഹമോ; നിതയ്ക്ക് മുകേഷ് അംബാനിയുടെ സമ്മാനം റോള്‍സ് റോയ്സ്, വിലയറിയുമോ?
മുകേഷ് അംബാനിയും കുടുംബവും പൊതുവേ ആഡംബര പ്രിയരാണ്. മകളുടെ വിവാഹത്തിന് അടക്കം അദ്ദേഹം ചെലവിട്ട തുക ആരെയും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന് അതിനനുസരിച്ചുള്ള ജീവിതമാണ് നയിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബം എന്ന വിളിപ്പേരും അംബാനി കുടുംബത്തിനുണ്ട്. 15000 കോടി വിലയുള്ള ആന്റിലിയ എന്ന വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
ലോകത്തെ ഏറ്റവും വിലയേറിയ കാറുകളും അംബാനിയുടെ ശേഖരത്തിലുണ്ട്. പലപ്പോഴും വാഹനങ്ങളുടെ വലിയ അകമ്പടിയും അംബാനി കുടുംബത്തിനുണ്ടാവാറുണ്ട്. സ്വന്തം നിലയ്ക്ക് സുരക്ഷയും മുകേഷ് അംബാനി ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ വാഹന ശേഖരത്തിലേക്ക് പുത്തനൊരു കാര്‍ കൂടി എത്തിയിരിക്കുകയാണ്.

റോള്‍ റോയ്സിന്റെ കള്ളിനന് ബ്ലാക്ക് ബാഡ്ജ് എസ്യുവിയാണ് മുകേഷ് പുതുതായി സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് മുകേഷിന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ളതല്ല. ഭാര്യ നിത അംബാനിക്ക് സമ്മാനമായിട്ടാണ് ഇത് മുകേഷ് നല്‍കിയത്. എന്നാല്‍ നേരത്തെ പിറന്നാളിനാണ് മുകേഷ് നല്‍കിയതെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
കാര്ട്ടോക്കാണ് നിത അംബാനിയുടെ പുതിയ കാറിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇവ നേരത്തെ സ്വന്തമാക്കിയെന്നും, എന്നാല്‍ പുറത്തിറക്കിയത് ഇപ്പോഴാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഈ കാറിന്റെ വീഡിയോ സിഎസ്12 വ്ളോഗ്സ് എന്ന ചാനല്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.അതേസമയം ഇന്ത്യയിലെ ഏറ്റവും വിലയേറിയ സമ്മാനങ്ങളിലൊന്നായിട്ടാണ് ഇതിനെ കാണുന്നത്. നിത അംബാനിക്ക് നേരത്തെ വിലയേറിയ പല കാര്യങ്ങളും സ്വന്തം ശേഖരത്തിലുണ്ട്. പലതും ആഡംബര കാര്യങ്ങളാണ്. ഓഡി, ബെന്‍സ് പോലുള്ള കാറുകളും നിതയുടെ ശേഖരത്തിലുണ്ട്.
സ്വന്തമായി പ്രൈവറ്റ് ജെറ്റും അവര്‍ക്കുണ്ട്. ഇതും പിറന്നാളിന് അവര്‍ക്ക് മുകേഷ് അംബാനി സമ്മാനിച്ചതാണ്. ഇന്ത്യയില്‍ പ്രൈവറ്റ് ജെറ്റ് കൈവശമുള്ള അപൂര്‍വം ചില വ്യക്തികളില്‍ ഒരാളാണ് നിത അംബാനി. വിലയേറിയ ബാഗുകളും, സാരികളും എല്ലാം നിത അംബാനിയുടെ ശേഖരത്തിലുണ്ട്. നേരത്തെ കോടികളുടെ വിലയുള്ള ഐഫോണ്‍ നിതയുടെ കൈയ്യിലുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് പിന്നീട് അവരുടെ ടീം നിഷേധിച്ചിരുന്നു.
ഇനി ഇതിന്റെ വില കേട്ടാല്‍ ആരം ഞെട്ടിപ്പോകും. ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറാണ് റോള്‍സ് റോയ്സ് കള്ളിനന് ബ്ലാക്ക് ബാഡ്ജ്. വളരെ ചുരുക്കം ചില സെലിബ്രിറ്റികള്‍ മാത്രമാണ് ഈ കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. 6.95 കോടിയാണ് ഇതിന്റെ വില. ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന് ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. നിത അംബാനിയുടെ കാറിന്റെ ഫിനിഷിംഗ് ഓറഞ്ചിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
മുകേഷ് അംബാനിയുടെ കൈവശമുള്ള മറ്റ് റോള്‍സ് റോയ്സ് കാറുകളില്‍ നിന്ന് വ്യത്യസ്തമാണിത്. സ്വന്തം നിലയില്‍ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷന് ഈ കാര്‍ നല്‍കുന്നുണ്ട്. 6.75 ലിറ്റര്‍ ഇരട്ട ടര്‍ബോ വി12 എഞ്ചിനാണ് ഇതിനുള്ളത്. 600 ബിഎച്ച്പിയും ഇതിനുണ്ട്. 8 സ്പീഡ്ഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും കള്ളിനന്റെ പ്രത്യേകതയാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications