15000 രൂപയ്ക്ക് ലാപ്‌ടോപ്പ് പുറത്തിറക്കാന്‍ മുകേഷ് അംബാനി; റിലയന്‍സ് പ്ലാന്‍ ഇങ്ങനെ, നേട്ടങ്ങളെത്തും
ഇന്ത്യയിലെ നിര്‍ണായകമായ ഇലക്ട്രോണിക് മേഖല പിടിക്കാന്‍ മുകേഷ് അംബാനി. അതും ഏറ്റവും കുറഞ്ഞ വിലയില്‍ വിപണിയില്‍ ലാപ്‌ടോപ്പ് എത്തിക്കാനാണ് റിലയന്‍സ് ഒരുങ്ങുന്നത്. മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണെന്ന് ഫോബ്‌സ് പട്ടിക വന്നതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി റിലയന്‍സ് രംഗത്ത് വന്നത്. 16.18 ട്രില്യണാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം.
റിലയന്‍സ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും മികച്ച ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. അതും ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ് മേഖലയില്‍ ജിയോയിലൂടെയാണ് അദ്ദേഹം വിപ്ലവം കൊണ്ടുവന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേവനദാതാക്കളായി ജിയോ മാറിയിരിക്കുകയാണ്.

ഏറ്റവും കുറഞ്ഞ വിലയില്‍ രാജ്യത്തെല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമായതും മുകേഷ് അംബാനിയുടെ മിടുക്കായിയിരുന്നു. നേരത്തെ തന്നെ റിലയന്‍സ് ഡിജിറ്റലിലൂടെ വലിയ വിപ്ലവം തന്നെ ഇലക്ട്രോണിക്‌സ് വില്‍പ്പന മേഖലയില്‍ മുകേഷ് അംബാനി കൊണ്ടുവന്നിരുന്നു. മൊബൈല്‍ ഫോണുകള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ റിലയന്‍സ് ഇലക്ട്രോണിക്‌സിലൂടെ ലഭ്യമായിരുന്നു.
ഇത്തവണ ഒരു പടി കടന്ന് മുന്നിലെത്തിയിരിക്കുകയാണ് അംബാനി. ഇന്ത്യയില്‍ മള്‍ട്ടി ബില്യണ്‍ ഡോളര്‍ മാര്‍ക്കറ്റിനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ആറ് ബില്യണ്‍ ഡോളറുകളോളം മൂല്യം വരുന്ന ലാപ്‌ടോപുകളും ടാബ്ലെറ്റുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയിലേക്കാണ് റിലയന്‍സ് കാലെടുത്ത് വെക്കുന്നത്. ഏതൊരു വിദ്യാര്‍ത്ഥിക്കും വാങ്ങാവുന്ന നിരക്കുകള്‍ കുറഞ്ഞ മോഡലുകളാണ് അദ്ദേഹം അവതരിപ്പിക്കാന്‍ പോകുന്നത്.15000 രൂപയ്ക്കാണ് ലാപ്‌ടോപ്പ് അവതരിപ്പിക്കാന്‍ റിലയന്‍സ് ഒരുങ്ങുന്നത്.
ആറ് ബില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് സൈസ് വരുന്ന ഒരിടത്തേക്ക് ഇത്രയും ചെലവ് കുറഞ്ഞ ലാപ്‌ടോപ്പുമായി അംബാനി എത്തുന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍, ചെറിയ കച്ചവടം നടത്തുന്നവര്‍ എന്നിവരെല്ലാം ലാപ്‌ടോപ്പുകള്‍ ആവശ്യമുള്ളവരാണ്. 20000 രൂപയ്ക്ക് മുകളിലാവും ഒരുവിധം നല്ല ബ്രാന്‍ഡുകളുടെ ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍. ഈ സാഹചര്യത്തില്‍ 15000 രൂപയുടെ ലാപ്‌ടോപ്പ് റിലയന്‍സിന്റെ ബ്രാന്‍ഡിംഗുമായി ഇറങ്ങിയാല്‍ അത് വിപ്ലവകരമായ തീരുമാനമായി മാറുമെന്ന് ഉറപ്പാണ്.
ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാപ്‌ടോപ്പ് നിര്‍മാതാക്കളായ എച്ച്പി, എയ്‌സര്‍, ലെനോവോ തുടങ്ങിയ കമ്പനികളുമായി റിലയന്‍സ് ജിയോ ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ലാപ്‌ടോപ്പുകള്‍ ഉണ്ടാക്കുന്ന കമ്പനികളുമായിട്ടാണ് റിലയന്‍സ് സഹകരിക്കാന്‍ പോകുന്നത്. റിലയന്‍സിന്റെ സഹകരണം ലാപ്‌ടോപ്പിന്റെ വില കുറയ്ക്കാന്‍ സഹായിക്കും.
ഈ വിലയ്ക്ക് എച്ച്പി അടക്കമുള്ള കമ്പനികള്‍ ലാപ്‌ടോപ്പും പുറത്തിറക്കാന്‍ വേറെ തീരുമാനവും എടുത്തിട്ടുണ്ട്. ക്ലൗഡിന്റെ സഹായവും ഇതിനുണ്ടാവും. സ്‌പോണ്‍സര്‍ഷിപ്പ് എന്ന നിലയിലായിരിക്കും ഇത്. ജിയോയിലെ ക്ലൗഡിലായിരിക്കും സ്‌റ്റോറേജും പ്രൊസസിംഗും ഉണ്ടാവുക. റിലയന്‍സ് ജിയോയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സര്‍വീസാണിത്. കുറഞ്ഞ ചെലവില്‍ കമ്പ്യൂട്ടിംഗും ഇതിലൂടെ യൂസര്‍മാര്‍ക്ക് ലഭിക്കും. ആദ്യമായി ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്കും. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ഗുണം ചെയ്യും. ജിയോ ക്ലൗഡ് സബ്‌സ്‌ക്രിപ്ഷന്‍ മോഡിലാണ് എത്തുന്നത്. ഒരു ലാപ്‌ടോപ്പില്‍ മാത്രമാണ് ഇവ ആക്‌സസ് ആവുക.












Click it and Unblock the Notifications