ടെലികോമില്‍ മെഗാ ഹിറ്റ്, ഇന്റര്‍നെറ്റ് മേഖലയും കൈപ്പിടിയിലാക്കാന്‍ മുകേഷ് അംബാനി, പ്ലാന്‍ ഇങ്ങനെ
മുംബൈ: ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോയ്ക്ക് ശേഷം ഇന്റര്‍നെറ്റ് ലോകം പിടിക്കാന്‍ മുകേഷ് അംബാനി. കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റില്‍ മാര്‍ക്കറ്റ് പിടിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് ഡിവൈസ് ജിയോ എയര്‍ഫൈബര്‍ ലോഞ്ച് ചെയ്യാന്‍ പോവുകയാണ് റിലയന്‍സ് ജിയോ. ഇത് ടെലികോം മേഖലയിലെ പോലെ തരംഗമാകാനുള്ള സാധ്യത ശക്തമാണ്.
കാരണം മറ്റ് കമ്പനികളെ അപേക്ഷിച്ച് ഇരുപത് ശതമാനം വില കുറവിലാണ് ഇന്റര്‍നെറ്റ് ജിയോ നല്‍കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 29ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എജിഎം നടക്കുന്നുണ്ട്. അതില്‍ ലോഞ്ചിംഗ് സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ. 5ജി ലോഞ്ചിംഗ് നടന്ന നഗരങ്ങളില്‍ ജിയോ കണ്‍സ്യൂമര്‍ ട്രയലുകള്‍ ആരംഭിച്ചിട്ടുണ്ട്. ഡിവൈസുകള്‍ യൂസര്‍മാര്‍ക്ക് നല്‍കിയാണ് പരീക്ഷണം.

ലോഞ്ചിംഗിന് മുമ്പ് പൂര്‍ണമായും ഇത് യൂസര്‍മാരെ കൊണ്ട് പരിശോധിച്ച് ഉറപ്പുവരുത്തും. കാരിയര്‍ അഗ്രഗേഷന്‍ ടെക്‌നോളജിയും ജിയോയുടെ എഫ്ഡബ്ല്യുഎ ഡിവൈസിലുണ്ടാവും. വ്യത്യസ്ത 5ജി എയര്‍വേസിലൂടെ ഡാറ്റ പാഥ്‌വേ രൂപീകരിക്കും. 700 മീറ്റര്‍ ഹെഡ്‌സ്, 3300 എംഎച്ച്‌സെഡ്, 26 ജിഗാ ഹെഡ്‌സ് എന്നിവയില്‍ എല്ലാം ജിയോ നേരത്തെ സ്‌പെക്ട്രം സ്വന്തമാക്കിയതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി റിലയന്‍സ് പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.
റിലയന്‍സ് ജിയോയുടെ പ്രധാന എതിരാളി ഭാരതി എയര്‍ടെല്ലായിരിക്കും. എയര്‍ടെല്‍ നേരത്തെ എക്‌സ്ട്രീം എയര്‍ഫൈബര്‍ പുറത്തിറക്കിയിരുന്നു. മുംബൈയിലും, ഡല്‍ഹിയിലുമായിട്ടാണ് പുറത്തിറക്കിയത്. എയര്‍ടെല്‍ ഡിവൈസിന്റെ വില 2500 രൂപയാണ്. മാസം 799 രൂപയ്ക്ക് ഇതിന്റെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാം. ആറ് മാസത്തെ സസബ്‌സ്‌ക്രപ്ഷനും അതിനൊപ്പമുള്ള ഓഫറുമാണ് എയര്‍ടെല്‍ നല്‍കുന്നത്. 7300 രൂപ മൊത്തത്തില്‍ അടയ്‌ക്കേണ്ടി വരും.
എയര്‍ടെല്ലിന് മാര്‍ക്കറ്റ് പിടിക്കാനുള്ള അവസരം പോലും കൊടുക്കാതെയാണ് ജിയോ സ്വന്തം ഡിവൈസ് പുറത്തിറക്കാന്‍ പോകുന്നത്. തീര്‍ച്ചയായും ഇത് ഇന്റര്‍നെറ്റില്‍ വിപ്ലവം സൃഷ്ടിക്കും.അതേസമയം സൗജന്യ ട്രയലുകള്‍ കസ്റ്റമേഴ്‌സിനായി നടത്തി നോക്കുന്നുണ്ട് ജിയോ. എയര്‍ടെല്‍ മുന്നില്‍ ഉള്ളതാണ് സൗജന്യ ട്രയലിന് ഡിസ്‌കൗണ്ട് നല്‍കി കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ് റിലയന്‍സിന്റെ ശ്രമം.
കഴിഞ്ഞ എജിഎമ്മില്‍ ഈ ഡിവൈസിനെ കുറിച്ച് റിലയന്‍സ് ചര്‍ച്ച ചെയ്തതാണ്. ലോകത്താകെ 100 മില്യണ്‍ എഫ്ഡബ്ല്യുഎകളാണ് ഉള്ളത്. 2028 അവസാനത്തോടെ ഇത് 300 മില്യണ്‍ എത്തിയേക്കും. ഇതില്‍ 80ര ശതമാനം ഡിവൈസുകളും 5ജി ടെക്‌നോളജി ഉപയോഗിക്കുന്നതായിരിക്കും. ഇതെല്ലാം മുന്നില്‍ കണ്ടാണ് റിലയന്‍സ് പുതിയ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ഇന്റര്‍നെറ്റ് വിപ്ലവം തന്നെ ഈ പദ്ധതിയിലൂടെ സംഭവിച്ചേക്കാം.












Click it and Unblock the Notifications