Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തിയില്‍ മാത്രമല്ല കടബാധ്യതയിലും മുകേഷ് അംബാനി മുന്നില്‍, അദാനിയേക്കാളും ടാറ്റയേക്കാളും മുമ്പന്‍

ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം എളുപ്പമായിരിക്കും. മുകേഷ് അംബാനിയാണ് ഏറ്റവും വലിയ ധനികന്‍. അതേസമയം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതകള്‍ ഉള്ളത് ആര്‍ക്കൊക്കെയാണൈന്ന് അതുപോലെ അറിയുമോ? പലരും ഒരിക്കലും പ്രതീക്ഷിക്കാത്ത ആള്‍ തന്നെയാണ് അക്കാര്യത്തിലും മുമ്പില്‍ നില്‍ക്കുന്നത്.

മുകേഷ് അംബാനി തന്നെയാണ് കടബാധ്യതയിലും മുന്നില്‍ നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് കോര്‍പ്പറേഷനുകളിലുകള്‍ ഏറ്റവുമധികം കടബാധ്യതകള്‍ ഉള്ളത്. അതേസമയം ഗൗതം അദാനിയുടെ കമ്പനികള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. മുകേഷിന്റെ കമ്പനിയുടെ കടം എത്രയാണെന്ന് നോക്കാം.അതേസമയം കടബാധ്യതകള്‍ ഉള്ളവയില്‍ മുന്നില്‍ രത്തന്‍ ടാറ്റയുടെ കമ്പനിയുമുണ്ട്.

mukesh-ambani

എന്നാല്‍ റിലയന്‍സിന്റെ കടബാധ്യതകള്‍ നോക്കുമ്പോള്‍ ഇത് വളരെ കുറവാണ്. വോഡഫോണ്‍ ഐഡിയയുടെ കടബാധ്യത എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുള്ളതാണ്. പലരും കമ്പനിയുടെ നഷ്ടക്കണക്കുകളെ കുറിച്ച് എപ്പോഴും പരാമര്‍ശിക്കാറുണ്ട്. രാജ്യത്തെ വമ്പന്‍ നഷ്ടക്കണക്കുകളില്‍ ഒന്നാണിത്. എന്നാല്‍ റിലയന്‍സിന്റെയും അംബാനിയുടെയും നഷ്ടങ്ങളുടെ പട്ടികയില്‍ ഇവര്‍ വളരെ പിന്നിലാണ്.

എയര്‍ടെല്‍, എല്‍&ടി കമ്പനികള്‍ അതുപോലെ നഷ്ടക്കണക്കുകള്‍ പറയുമ്പോള്‍ പരാമര്‍ശിക്കാറുള്ളതാണ്. എന്നാല്‍ ഇവരുടെ ബാധ്യതകളില്‍ റിലയന്‍സിനെ തകര്‍ക്കാനായിട്ടില്ല. റിലയന്‍സാണ് രാജ്യത്തെ ഏറ്റവും കടബാധ്യതയുള്ള കമ്പനിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാരണം ആരും കേട്ടാല്‍ ഞെട്ടിപ്പോകുന്ന തുകയാണിത്. ചിലപ്പോള്‍ ഇത്രയും ആസ്തി തന്നെയുള്ള കമ്പനികള്‍ പോലുമുണ്ടാവില്ല.

3.13 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ ബാധ്യത. ഇതിന് അടുത്തൊന്നും മറ്റ് കമ്പനികള്‍ എത്തില്ലെന്നാണ് ഡാറ്റയില്‍ നിന്ന് വ്യക്തമാക്കുന്നത്. വൈദ്യുത മേഖലയിലെ പ്രധാന കമ്പനിയായ എന്‍ടിപിസിയാണ് രണ്ടാം സ്ഥാനത്ത്. 2.20 ലക്ഷം കോടിയാണ് അവരുടെ മൊത്തം നഷ്ടക്കണക്ക്. ഇന്ത്യയിലെ മറ്റ് സുപ്രധാന കമ്പനികളൊന്നും ഇത്ര വലിയ ബാധ്യതകള്‍ നേരിടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വോഡഫോണ്‍ ഐഡിയയാണ് ബാധ്യതകളില്‍ മൂന്നാം സ്ഥാനത്ത്. 2.01 ലക്ഷം കോടിയാണ് അവരുടെ കടബാധ്യത. അതേസമയം ഭാരതി എയര്‍ടെല്ലിന് 1.65 ലക്ഷം കോടിയാണ് കടബാധ്യതയുള്ളത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് 1.40 ലക്ഷം കോടിയുടെ ബാധ്യതയാണ് ഉള്ളത്.

അതുപോലെ ഒഎന്‍ജിസിക്ക് 1.29 ലക്ഷം കോടിയാണ് ബാധ്യത. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന് 1.26 ലക്ഷം കോടിയും, ടാറ്റ മോട്ടോഴ്‌സിന് 1.25 ലക്ഷം കോടിയുമാണ് ബാധ്യത വരുന്നത്. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ കമ്പനിക്ക് 1.18 ലക്ഷം കോടിയും, ഗ്രാസിം ഇന്‍ഡസ്ട്രീസിന് 1.01 ലക്ഷം കോടിയുമാണ് കടബാധ്യത വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+