കൈയ്യില്‍ കാശുണ്ടോ? ഇതാ മുകേഷ് അംബാനിയുടെ പുത്തന്‍ വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍, പ്രത്യേകതകള്‍ ഇങ്ങനെ
മുംബൈ: കൈയ്യില്‍ കാശുണ്ടോ എങ്കില്‍ പുത്തനൊരു ആഡംബര വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ ഒരുക്കിയിരിക്കുകയാണ് മുകേഷ് അംബാനി. നിരവധി പേരാണ് ആഡംബര വിവാഹങ്ങള്‍ക്കായി ഈ വേദിയെ ആശ്രയിക്കുന്നത്. അംബാനിയുടെ ജിയോ വേള്‍ഡ് ഗാര്‍ഡനാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മുംബൈയിലെയും, രാജ്യത്തെ വിവിധ ഇടങ്ങളിലെ ധനികര്‍ക്കിടയിലും വിവാഹങ്ങള്‍ക്കായി തിരഞ്ഞെടുക്കാവുന്ന ഇടമായിട്ടാണ് ജിയോ ഗാര്‍ഡന്‍ മാറിയിരിക്കുന്നത്.
അത്യാഡംബരങ്ങള്‍ നിറഞ്ഞതാണ് ഈ ഗാര്‍ഡന്‍. ഇന്ത്യയിലെ ഒരു വിവാഹ ഡെസ്റ്റിനേഷനുകള്‍ക്കും തരാന്‍ പറ്റാത്ത അത്ര മികവാണ് ജിയോ ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ യുവാക്കള്‍ക്കിടയില്‍ ഈ ഡെസ്റ്റിനേഷന്‍ ചര്‍ച്ചയായി കഴിഞ്ഞു. അതേസമയം മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി ഇവിടെ വെച്ചാണ് ശ്ലോക മേത്തയെ വിവാഹം ചെയ്തത്. അത്യാഡംബര ചടങ്ങായിരുന്നു ഇത്.

ഈ വര്‍ഷം മാര്‍ച്ച് ആറിനായിരുന്നു ജിയോ പ്ലാസയുടെ ഉദ്ഘാടനം. ധീരുഭായ് അംബാനി സ്‌ക്വയറിലുള്ള ഈ വിവാഹ വേദി നിത അംബാനിയാണ് ഉദ്ഘാടനം ചെയ്തത്. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ഈ അത്യാഡംബര ജിയോ പ്ലാസയുള്ളത്. അഞ്ച് ലക്ഷം ചതുരശ്രയടിയിലായിട്ടാണ് ഇത് പരന്ന് കിടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ കൂടിയാണിത്. അതിലുപരി ആഡംബര മേഖലയായിട്ടാണ് ഇവ അറിയപ്പെടുന്നത്.
ആവശ്യമായ എന്ത് കാര്യവും ഇവിടെ ലഭ്യമാവും.ജിയോ ഗാര്‍ഡനില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററുണ്ട്. ഹോട്ടലുകള്‍ ഉണ്ട്. രണ്ട് മാളുകളുമുണ്ട്. ഇതിലൊന്ന് ആഡംബര മാളാണ്. ആര്‍ട്‌സ് തിയേറ്റര്‍, റൂഫ്‌ടോപ്പ് ഡ്രൈവ് ഇന്‍ മൂവി തിയേറ്റര്‍, കൊമേഴ്ഷ്യല്‍ ഓഫീസുകള്‍ എന്നിവയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം നിങ്ങളുടെ കൈയ്യില്‍ കാശുണ്ടെന്ന് കരുതുക. ഏറ്റവും മികച്ച രീതിയില്‍ വിവാഹം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ജിയോ വേള്‍ഡ് പ്ലാസയേക്കാള്‍ മികച്ചൊരു സെന്റര്‍ നിങ്ങള്‍ക്ക് ലഭിക്കാനില്ല. അത്തരം ആഗ്രഹങ്ങള്‍ ഉള്ളവര്‍ക്കായിട്ടാണ് ഇങ്ങനെ ഒരു സെന്റര്‍ മുകേഷ് അംബാനി ആരംഭിച്ചത്. വിവാഹങ്ങള്‍ കളര്‍ഫുളായി മാറുമെന്ന് ഉറപ്പാണ്.
അതേസമയം ഇതുകൊണ്ടൊന്നും ഈ കണ്‍വെന്‍ഷന്‍ സെന്ററിലെ ആഡംബരങ്ങള്‍ തീര്‍ന്നിട്ടില്ല. ജിയോ വേള്‍ഡ് സെന്ററിലെ ഗാര്‍ഡന്‍ മൊത്തം വൈഫൈ ലഭ്യമാവും. ഇതേ ഗാര്‍ഡനില്‍ വമ്പന്‍ പാര്‍ക്കിംഗ് കേന്ദ്രവുമുണ്ട്. അതില്‍ രണ്ടായിരം കാറുകളും, എസ്‌യുവികളും ഒരേസമയം പാര്‍ക്ക് ചെയ്യാം.
ഇത് മറ്റൊരു കേന്ദ്രത്തിനും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്.ഇവിടെ ഒരു ദിവസത്തെ വാടകയായി നല്‍കേണ്ടത് 15 ലക്ഷം രൂപയാണ്. നികുതി ചേര്‍ക്കാതെയാണിത്. നികുതി അടക്കം തുക ഇനിയും വര്‍ധിക്കും. നോണ്‍ ഇവന്റ് ഡേയില്‍ ഇവിടെ സന്ദര്‍ശകരെയും അനുവദിക്കും. പത്ത് രൂപ നല്‍കിയാല്‍ ഇതിനുള്ളില്‍ പര്യടനം നടത്താന്‍ സാധിക്കും.












Click it and Unblock the Notifications